ലണ്ടൻ: വിമാനയാത്രക്കിടെ ചില യാത്രക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. ആവശ്യമില്ലാതെ മറ്റുള്ളവരെ കാര്യങ്ങളിൽ ഏർപ്പെട്ട് വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നു. വിമാനത്തിനുള്ളിലെ തമ്മിലടി കാരണം ചില ഫ്ലൈറ്റുകൾ ക്യാൻസൽ ആക്കുകയും. ചിലത് അടിയന്തിരമായി ലാൻഡ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഈസി ജെറ്റ് വിമാനത്തിനുള്ളിൽ നടന്നത്. ലണ്ടനിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസി ജെറ്റിന്റെ ഫ്ലൈറ്റിനുള്ളിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.

യാത്രയ്ക്കിടെ ബോറടി മാറ്റാനായി അഞ്ച് വയസ്സുകാരൻ തന്റെ ഐപാഡിൽ ലോക പ്രശസ്തനായ ജാക്കിച്ചാനും വിൽ സ്മിത്തിന്റെ മകൻ ജേഡൻ സ്മിത്തും തകർത്തഭിനയിച്ച 'ദി കരാട്ടെ കിഡ്' സിനിമ പ്ലേയാക്കിയത്. അതും കാതടിപ്പിക്കുന്ന ശബ്ദത്തിലാണ് കുട്ടി സിനിമ കണ്ടുകൊണ്ട് ഇരുന്നത്. ഉടനെ ഇത് ചോദ്യം ചെയ്തെത്തിയ മറ്റൊരു കുടുംബമായിട്ടാണ് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കാര്യങ്ങൾ കൈയ്യകളിയിലേക്കും പോവുകയും ചെയ്തു.

പിന്നാലെ സഹികെട്ട് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ശേഷം രണ്ട് കുടുംബങ്ങളെ വിമാനത്തിൽ നിന്ന് അധികൃതർ പുറത്താക്കുകയും ചെയ്തു. അതുപോലെ ഇരു കുടുംബങ്ങളും നിയമനടപടിയുമായി മുൻപോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിലൊരു കുടുംബത്തിനെ വംശീയമായി അധിക്ഷേപ്പിച്ചതായും പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായും അറിയിച്ചു.

അതേസമയം, മറ്റൊരു സംഭവത്തിൽ വിമാനം പറക്കുന്ന സമയത്ത് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം യാത്രക്കാരേയും ജീവനക്കാരേയും പരിഭ്രാന്തരാക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാഡ്രിഡില്‍ നിന്ന് കരാക്കസിലേക്ക് പോകുകയായിരുന്ന സ്പാനിഷ് വിമാനക്കമ്പനിയായ പ്ലസ് എക്സ്ട്രായുടെ എയര്‍ബസ് എ 330 ഇനത്തില്‍ പെട്ട വിമാനത്തിലാണ് ഇത് നടന്നത്.

സംഭവം നടക്കുമ്പോള്‍ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. സീറ്റില്‍ നിന്ന് പെട്ടെന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ് ചെന്ന് അതിന്റെ തുറക്കാനുള്ള ലിവറില്‍ പിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. യാത്രക്കാര്‍ ഇത് കണ്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.

ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇയാളെ കീഴടക്കാനായി പല യാത്രക്കാരും വിമാനത്തിലെ ജീവനക്കാരെ സഹായിക്കാന്‍ എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് കീഴ്പ്പെടുത്തിയതിന് ശേഷം ഇയാളുടെ കൈകള്‍ പിറകിലാക്കി കെട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ എല്ലാവരും ഇയാളുടെ ഓരോ ചലനവും കൃത്യമായി തന്നെ നിരീക്ഷിച്ചിരുന്നു.