- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ആദ്യം പുറത്തിറങ്ങാനും ഇവര്‍ക്ക് മുന്‍ഗണന; ഭക്ഷണക്കാര്യത്തിലും പ്രത്യേക പരിഗണന; വിമാനത്തിലെ കുട്ടി പരിഗണനകള്‍ ഇങ്ങനെ
ലണ്ടന്‍: വിമാനയാത്രക്കിടയില്‍ പല യാത്രക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് ഒപ്പം യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍. അവര്‍ വിമാനത്തിനുള്ളില്‍ പലപ്പോഴും ബഹളം വെയ്ക്കുകയും സീറ്റുകളില്‍ ചവിട്ടുകയും എല്ലാം ചെയ്യുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചില വിമാനക്കമ്പനികള്‍ ഇതിന് പരിഹാരമായി അവരുടെ വിമാനങ്ങളില്‍ ചൈല്‍ഡ് ഫ്രീ സോണുകളും ഒരുക്കാറുണ്ട്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാനക്കമ്പനികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യ എക്സ് ആണ് ഇത്തരത്തിലുള്ള സംവിധാനമുള്ള പ്രമുഖ സ്ഥാപനം. ഇവരുടെ തെരഞ്ഞെടുക്കപ്പെട്ട എയര്‍ബസ് എ 300 വിമാനങ്ങളുടെ ഇക്കോണമി ക്ലാസിന് തൊട്ടു മുന്നിലായിട്ടാണ് ചൈല്‍ഡ് ഫ്രീ സോണ്‍ ഒരുക്കിയിരിക്കുന്നത്. പത്ത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇവിടെ സീറ്റുകള്‍ അനുവദിക്കുന്നത്. ഇവിടുത്തെ ടിക്കറ്റ് ചാര്‍ജ്ജ് പല വിമാനക്കമ്പനികളും പല രീതിയിലാണ് ഈടാക്കുന്നത്. പൊതുവേ ഇവിടെ ശബ്ദവും കുട്ടികളുടെ കോലാഹലങ്ങളും ഒന്നും ഉണ്ടാകില്ല എന്ന് കമ്പിനി ഉറപ്പ് വരുത്തുന്നു.
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ആദ്യം പുറത്തിറങ്ങാനും ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഭക്ഷണക്കാര്യത്തിലും ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നിന്ന് ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപസ്ഥാപനമായ സ്‌ക്കൂട്ടിന്റെ വിമാനങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. കമ്പനിയുടെ ബോയിങ് 737 ഇനത്തില്‍ പെട്ട വിമാനങ്ങളില്‍ ചൈല്‍ഡ് ഫ്രീ സോണ്‍ ഒരുക്കിയിട്ടുണ്ട്. സ്‌ക്കൂട്ട് ഇന്‍ സൈലന്‍സ് എന്നാണ് സ്ഥാപനം ഇതിന് പേരിട്ടിരിക്കുന്നത്്.
12 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ സീറ്റുകള്‍ ലഭിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കില്‍ നിന്നും 16 പൗണ്ട് ഇതിന് അധികമായി നല്‍കേണ്ടതുണ്ട്. വിമാനത്തിന്റെ മുന്‍വശത്താണ് ഇതിന്റ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ആദ്യം ഇറങ്ങാം എന്നത് കൂടാതെ വിശാലമായ ലെഗ് സ്പേസും ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. വിയന്നയിലേക്കും ഏഥന്‍സിലേക്കുമള്ള വിമാന സര്‍വ്വീസുകളിലാണ് സ്‌കൂട്ട് എയര്‍ലൈന്‍സ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.