കോഴിക്കോട്: സംസ്ഥാനം രാസലഹരിയുടെ വിപത്തുക്കളെപ്പറ്റി ഏറെ ചര്‍ച്ചചെയ്യുന്ന സമയമാണിത്. അടുത്തകാലത്തായി കൗമരാക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എംഡിഎംഎ എന്ന രാസലഹരിയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എണ്ണമറ്റ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ച വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പുതിയത്.

മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.

ഒരു തരി അകത്തു ചെന്നാല്‍ പോലും പ്രശ്‌നമുള്ള സാധനമാണിത്. അപ്പോള്‍ ഒരു പായ്ക്കറ്റ് മുഴുവന്‍ അകത്താക്കിയാലോ; ചിന്തിക്കുന്നതിലും അപ്പുറമാണ് എം.ഡി.എം.എയുടെ ദൂഷ്യഫലങ്ങള്‍ എന്നാണ് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും പറയുന്നത്.

മയക്കുമരുന്നുകളിലെ കാളകൂടം

ക്രിസ്റ്റല്‍ രൂപത്തിലുള്ള മാരക പ്രഹര ശേഷിയുള്ള രാസലഹരിയാണ് എം.ഡി.എം.എ. മെത്തലിന്‍ ഡയോക്‌സിന്‍ മെത്താഫെറ്റമിന്‍ എന്നാണ് മുഴുവന്‍ പേര്. മയക്കുമരുന്നുകളില്‍ ഏറ്റവും കൂടുതല്‍ ലഹരിയുള്ളത്് എം.ഡി.എം.എക്കാണ്. യുവാക്കള്‍ക്ക് ഏറ്റവും പ്രിയവും എം.ഡി.എം.എയോട് തന്നെ. മണം ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മദ്യപിച്ചവരെയൊക്കെ നമുക്ക് തിരിച്ചറിയാന്‍ കഴിയുമെങ്കിലും മയക്കുമരുന്നിന് അടിമകളായവരെ അത്ര എളുപ്പത്തില്‍ മനസ്സിലാവില്ല.

ഇത് സ്ഥിരമായി ഉപയോഗിക്കുന്നതോടെ ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥ തകരാറിലാവും. ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം നിലക്കും. മയക്കുമരുന്നിലെ കാളകൂടമാണ് എംഡിഎംഎ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പലരൂപത്തിലും എം.ഡി.എം.എ വിപണിയില്‍ ലഭ്യമാണ്. രൂപത്തിലുള്ള വ്യത്യാസമനുസരിച്ച് അതിലടങ്ങിയിട്ടുള്ള ഘടകങ്ങളിലും വ്യത്യാസമുണ്ടാകും. 30 മിനിറ്റ് മുതല്‍ 60മിനിറ്റിനുള്ളില്‍ എം.ഡി.എം.എ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. പിന്നീട് നാലര മണിക്കൂര്‍ വരെ ശരീരം നിയന്ത്രിക്കുക എം.ഡി.എം.എ ആയിരിക്കും. ഇത് ശരീരത്തിലെത്തിയാല്‍ മസ്തിഷ്‌കത്തിലെ സെറാടോണിനെ നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും കീഴടക്കുന്നു. നിരന്തരമായി ഉപയോഗിക്കുന്നവരില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ വലിയൊരു ശതമാനം ആളുകള്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മുലം മരണപ്പെടുന്നു. അല്ലാത്തവര്‍ ആത്മഹത്യ ചെയ്യുന്നു. ഉപയോഗം നിര്‍ത്തിയവരില്‍ ഡിപ്രഷനും ബൈപോളാര്‍ ഡിസോര്‍ഡറും ശരീരത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിര്‍ജലീകരണവും ഉണ്ടാകുന്നു.

മൂന്നവര്‍ഷത്തിനുള്ളില്‍ മരണം

ഇത്തരം സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന ഒരാളെ തുടക്കത്തില്‍ അയാളുടെ വീട്ടുകാര്‍ക്ക് പോലും മനസിലാക്കാന്‍ പറ്റില്ല. അറിഞ്ഞു വരുമ്പോഴേക്കും അയാള്‍ പൂര്‍ണമായും അതിന്റെ അടിമയായി മാറിയിട്ടുണ്ടാകും. മണമില്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിയില്ല.പുകവലിയും മദ്യപാനവും ആണെങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടാണ് അതിന്റെ ദൂഷ്യഫലം ശരീരം കാണിക്കുക. എം.ഡി.എം.എയുടെ കാര്യത്തില്‍ അങ്ങനെയല്ല. പെട്ടെന്ന് തന്നെ ശരീരം പ്രതികരിക്കും. എം.ഡി.എം.എയുടെ ഉപയോഗം നിര്‍ത്തിയാല്‍ പോലും രോഗലക്ഷണങ്ങള്‍ കൂടെയുണ്ടാകും.

തുടര്‍ച്ചയായി എംഡിഎംഎ ഉപയോഗികകുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 7 വര്‍ഷത്തോളം തുടര്‍ച്ചായായി, എംഡിഎംഎ ഉപയോഗിച്ച രണ്ടുപേര്‍ക്ക് ഗുരുതരമായ ത്വക്രോഗം പിടിപെട്ടതായി കേരള ആരോഗ്യവകുപ്പിന്റെ ഡാറ്റയിലുണ്ട്. ഹൈറേഞ്ചില്‍ ലഹരിക്ക് അടിമയായ യുവാവ് മെലിഞ്ഞ് എല്ലുകളടക്കം പുറത്തുകാണാവുന്ന വിധത്തില്‍ ആരോഗ്യ പ്രശ്നം നേരിട്ടപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. ആദ്യഉപയോഗത്തില്‍ വായിലെ തൊലി അടര്‍ന്നുപോവുമെന്ന് ഉപയോഗിച്ചവര്‍ പറയുന്നു. ഉറക്കം കുറയുകവും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുകൊഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സിന്തറ്റിക്ക് ലഹരി പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുക. ഇത്തരം ലഹരി ഉപയോഗിക്കുന്നവര്‍ പേടി പോലുള്ള വിഭ്രാന്തി ലക്ഷണങ്ങള്‍ പ്രകടിപ്പി്കകാറുണ്ട്. കഴിച്ചാല്‍ പിന്നെ മൂന്ന് ദുവസത്തേക്ക് ഉറക്കമില്. പിന്നെ ഭക്ഷണം വേണ്ടാതാവും. തൊണ്ട വരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മദ്യമോ പുകവയിലയോപോലെയല്ല എംഡിഎംഎയുടെ പ്രത്യാഘാതങ്ങള്‍. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷത്തിനകം മരണം തന്നെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതുപോലെ ലൈസര്‍ജിക്ക് ആഡിഡ് ഡൈതൈലാമൈഡ് എന്ന എല്‍എസ്ഡി കണ്ടാല്‍ വെറും സ്റ്റാപ്പോലെ ഇരിക്കും. എന്നാല്‍ മറുവശത്ത് ലൈസര്‍ജിക്ക് ആസിഡ് ഡൈതൈലെൈാമഡ് സ്പ്രേ ചെയ്യും. സ്റ്റാപ്പ് പുര്‍ണ്ണമായും നാട്ടില്‍ ഒട്ടിച്ചാല്‍ അബോധാവസ്ഥയിലായിപ്പോവും. ബുദ്ധിയിലും ചിന്താശേഷിയിലും കുറവുവരും. ലൈംഗികതയെ ബാധിക്കും. പലരും ലൈംഗികശേഷി വര്‍ധിക്കുമെന്ന് കരുതിയാണ് ഇത് ഉപയോഗിക്കുന്നത്. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങള്‍.