ലണ്ടന്‍: പതിനാറ് ലക്ഷം പൗണ്ടിന് തന്റെ കന്യകാത്വം ലേലം ചെയ്ത് വിറ്റ ബ്രി്യുട്ടീഷ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പറയുന്നത് തന്റെ പ്രവൃത്തിയില്‍ തെല്ലും പശ്ചാത്താപമില്ലെന്നാണ്. മാത്രമല്ല, ധനികരായ പ്രായമുള്ള പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും ഇവര്‍ പറയുന്നു. മാഞ്ചസ്റ്ററില്‍ നിന്നുള്ള ലോറ എന്ന ഈ 22 കാരിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. വന്‍ തുകകള്‍ പ്രതിഫലം കൈപ്പറ്റി എസ്‌കോര്‍ട്ട് സൈറ്റുകളിലൂടെ കന്യകാത്വം വില്‍ക്കുന്ന യുവതികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കട്ടുത്ത ഈശ്വരവിശ്വാസികളായ യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച ലോറ പറയുന്നത് താന്‍ ഒരിക്കലും പ്രണയത്തില്‍ അകപ്പെടാനും പിന്നീട് അത് തകര്‍ന്ന് ഒറ്റപ്പെടാനും ആഗ്രഹിക്കുന്നില്ല എന്നാണ്. കന്യകാത്വം വില്‍ക്കുക എന്നതായിരുന്നു അതിനുള്ള എളുപ്പവഴി എന്നും അവര്‍ പറയുന്നു. ഒരു ഹോളിവുഡ് നടനായിരുന്നു ഏറ്റവുമധികം വില വാഗ്ദാനം ചെയ്ത് ലോറയുടെ കന്യകാത്വം വിലയ്ക്ക് വാങ്ങിയത്. കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീനിന്റെ ബാലപീഢനങ്ങള്‍ നടന്നിടം സന്ദര്‍ശിച്ച വ്യക്തിയാണെന്ന് അറിഞ്ഞിട്ടുകൂടി ലോറ അയാള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ സമ്മതിക്കുകയായിരുന്നു.

പതിനാറ് ലക്ഷത്തിന് കന്യകാത്വം വിറ്റ് ധനികയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്കതില്‍ ഖേദമില്ലെന്നാണ് ലോറ പറയുന്നത്. പ്രായമായ പുരുഷന്മാരുടെ പ്രിയപ്പെട്ട ഷുഗര്‍ ബേബിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറയുന്നു. പ്രതിമാസം 30,000 പൗണ്ടാണ് അതിനായി അവര്‍ ആവശ്യപെടുന്നത്. എസ്‌കോര്‍ട്ട് സൈറ്റ് ആയ സിന്‍ഡ്രല്ല എസ്‌കോര്‍ട്ട്‌സിലായിരുന്നു 2023 ഡിസംബറില്‍ തന്റെ കന്യകാത്വം വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ലോറ വെളിപ്പെടുത്തിയത്. അത് വാങ്ങാന്‍ സാധ്യതയുള്ള ചിലരെ പരിചയപ്പെറ്റുന്നതിനായി ലോറയെ ചില ഈവന്റുകള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത മാസമായിരുന്നു ലേലം വിളി നടന്നത്. ലണ്ടനില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവിനെയും ദുബായില്‍ നിന്നുള്ള ഒരു ബിസിനസ്സുകാരനെയും പിന്നിലാക്കി, ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഒരു സിനിമാ നടനായിരുന്നു വന്‍ തുക നല്‍കി ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത്. പിന്നീട്, ലണ്ടനിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ലോറ സിനിമാ നടനുമായി നേരിട്ട് കണ്ടുമുട്ടിയത്. താന്‍ കന്യകയാണെന്ന് ഉറപ്പാക്കുന്നതിനായി അയാള്‍ ഒരു ഡോക്ടറേയും കൂടെ കൊണ്ടുവന്നിരുന്നു എന്ന് ലോറ പറയുന്നു.

യാഥാസ്ഥികരായ മാതാപിതാക്കള്‍ ആദ്യം തന്റെ തീരുമാനത്തില്‍ ഞെട്ടിപ്പോയെന്നും എന്നാല്‍, പിന്നീട് അവര്‍ എല്ലാ പിന്തുണയും നല്‍കിയെന്നും ലോറ പറയുന്നു. തന്റെ ശരീരത്തിന് മേല്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന സത്യം അവര്‍ അംഗീകരിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. കന്യകാത്വം വിറ്റ് കിട്ടിയ പണം കൊണ്ട് താന്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒരുപാട് പ്രശസ്തരായ വ്യക്തികള്‍ കന്യകമാരില്‍ താത്പര്യം കാണിക്കുന്നു എന്ന് ഇതുവഴി തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു.