- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എട്ടു ദിവസത്തെ ബഹികാശ യാത്ര ഒന്‍പത് മാസം നീണ്ടപ്പോള്‍ സുനിത വില്യംസിനും കൂട്ടുകാരനും പ്രതിഫലം എത്ര ലഭിക്കും? നഷ്ടപരിഹാരം കിട്ടുമോ? തിരുത തോമാമാര്‍ അറിയേണ്ടതാണീ കണക്ക്
എട്ട് ദിവസത്തേയക്ക് ബഹിരാകാശത്ത് പോയ സുനിതാ വില്യംസും വില്‍മോറും മടങ്ങിയെത്തുന്നത് ഒമ്പത് മാസം കഴിഞ്ഞിട്ടാണ്. ഇപ്പോള്‍ പലരും അന്വേഷിക്കുന്നത് ഇവര്‍ക്ക് എത്ര കോടി രൂപ ഇതിനായി പ്രതിഫലവും നഷ്ടപരിഹാരവും ലഭിക്കും എന്നാണ്. എന്നാല്‍ പൊതുവേ നമ്മള്‍ കരുതുന്നത് പോലെ ശതകോടികള്‍ ഒന്നും തന്നെ ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുകയില്ല. തരതമ്യേന ചെറിയ തുകയാണ് ഇരുവര്‍ക്കും ലഭിക്കുക എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
നാസയുടെ രീതി അനുസരിച്ച് ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സാധാരണ ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന് നാസ ബഹിരാകാശയാത്രികയായ കാഡി കോള്‍മാന്‍ പറയുന്നു. പ്രതിദിനം ചെറിയ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. തനിക്ക് ഇത് ദിവസം നാല് യു എസ് ഡോളറായിരുന്നു. ബഹികരാകാശ യാത്രയില്‍ ഏതൊരു ഫെഡറല്‍ ജീവനക്കാരന് ലഭിക്കുന്നതുപോലെയുള്ള ശമ്പളമാണ് ബഹിരാകാശയാത്രികര്‍ക്കും ലഭിക്കുന്നത്. ഓവര്‍ടൈം ആനുകൂല്യമൊന്നുമില്ല. അവരുടെ ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയവ നാസയാണ് കൈകാര്യം ചെയ്യുന്നത്.
നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. ലഭിച്ച വിവര പ്രകാരം, ഇവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ അതായത് ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതയും ബുച്ച്‌മോറും ഭൂമിയില്‍ മടങ്ങിയെത്തുന്നത്. എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്.
ഇത് ഏകദേശം 82 ലക്ഷം രൂപ മുതല്‍ 1.06 കോടി ഇന്ത്യന്‍ രൂപ വരെ വരും. എന്നാല്‍ 2011 മുതല്‍ നാസ നടപ്പിലാക്കിയ ഇന്‍സിഡന്റല്‍ ഡയലി അലവന്‍സില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവുകള്‍ക്ക് ഈ കണക്കുകൂട്ടല്‍ ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോള്‍മാന്റെ അനുഭവം അവരുടെ ദൗത്യത്തിനിടെ പ്രതിദിനം നാല് ഡോളര്‍ അലവന്‍സിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, പണപ്പെരുപ്പമോ മറ്റ് ഘടകങ്ങളോ കാരണം വര്‍ഷങ്ങളായി തുകയില്‍ മാറ്റം വന്നിരിക്കാം. അതിനാല്‍, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ തുടങ്ങിയ ബഹിരാകാശ യാത്രികര്‍ക്കുള്ള ഇന്‍സിഡന്റല്‍സ് നഷ്ടപരിഹാരം, അതിന് ശേഷം നാസ ദൈനംദിന അലവന്‍സില്‍ വരുത്തിയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ആദ്യമായി ബഹിരാകാശത്ത് എത്തിയ നീല്‍ ആംസ്ട്രോംഗിന് കിട്ടിയ പ്രതിഫെേലത്ത കുറിച്ചും വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 1969 ല്‍ അദ്ദേഹത്തിന് 27401 ഡോളര്‍ മാത്രമാണ്.
ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നാസ പ്രത്യേക അലവന്‍സുകളും നല്‍കുന്നില്ല. അമേരിക്ക പോലെയുള്ള ഏറ്രവും സമ്പന്നമായ രാജ്യത്ത് പോലും ഇത്രയും കുറഞ്ഞ പ്രതിഫലമാണ് ബഹിരാകാശ യാത്രികര്‍ക്ക് ലഭിക്കുന്നത് എന്നറിയുമ്പോഴാണ് കേരളത്തില്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട പലര്‍ക്കും ലഭിക്കുന്ന പ്രതിഫലം കണ്ണുതള്ളിക്കുന്നതാണെന്ന് നമ്മള്‍ മനസിലാക്കുന്നത്.