ത്ത് വയസ് മുതല്‍ 16 വയസ് മവരെ അമ്മ മകനെ ബലാത്സംഗം ചെയ്യുക എന്ന് കേട്ടാല്‍ ഞെട്ടാത്തവരായി ആരാണുള്ളത്. അമേരിക്കയിലെ ലാസ് വേഗാസില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന വാര്‍ത്ത എത്തുന്നത്. മാത്രവുമല്ല അനുജന്‍ തന്റെ മകനാണോ എന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണം എന്ന ആവശ്യവും പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുകയാണ്. ലോഗന്‍ ഗിഫോര്‍ഡ് എന്ന 26 കാരനാണ് അമ്മക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഒടുവില്‍ ഇയാള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മ പീഡനം അവസാനിപ്പിച്ചത്. കോടതിയിലും ഇയാള്‍ അമ്മക്കെതിരെ മൊഴി നല്‍കിയിരുന്നു.

ലോഗന്റെ അമ്മയെ കോടതി എട്ട് മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷക്ക് വിധിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ താന്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമ്മ തന്നെ പീഡിപ്പിച്ചത് എന്നുമാണ്. എന്നാല്‍ അമ്മ മകന്റെ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിക്കുകയായിരുന്നു. അച്ഛന്‍ ഉപയോഗിച്ചിരുന്ന കിടപ്പ് മുറിയില്‍ തന്നെ അമ്മ കൂട്ടിക്കൊണ്ടു പോയി എന്നും അവിടെ ഒരു ബ്ലൂഫിലിം കാണിച്ചതിന് ശേ്ഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് ലോഗന്‍ ഗിഫോര്‍ഡ് മൊഴി നല്‍കിയത്. പതിനഞ്ച് വയസുകാരനായ ഇളയ സഹോദരന്‍ തന്റെ സഹോദരന്‍ ആണോ എന്നാണ് ഇയാളുടെ സംശയം. ഗിഫോര്‍ഡിന്റെ ഇളയ സഹോദരന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഈ കുട്ടി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് കാരണം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ബന്ധത്തില്‍ ജനിച്ചത് കൊണ്ടാണെന്നാണ് സംശയിക്കപ്പെടുന്നത്. അമ്മ തന്നെ പീഡിപ്പിക്കുന്ന കാലയളവിലാണ് അനിയന്‍ ജനിച്ചത് എന്ന കാരണം കൊണ്ടാണ് താന്‍ ഈ കുട്ടി തന്റെ മകനാണോ എന്ന് ഗിഫോര്‍ഡ് സംശയിക്കുന്നത്. അനിയന്റെ പിതൃത്വം സംബന്ധിച്ച തീരുമാനത്തിനായി വാസ്വേഗാസിലെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഗിഫോര്‍ഡ്. എന്നാല്‍ ഇയാളുടെ അമ്മ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. ഇയാള്‍ക്കുണ്ടായിരുന്ന മറ്റൊരു ഇളയ സഹോദരന്‍ മൂന്ന് വയസുള്ളപ്പോള്‍ മുങ്ങി മരിച്ചിരുന്നു. അത് സമയം ഗിഫോര്‍ഡിന്റെ അമ്മയുടെ അഭിഭാഷകന്‍ പറയുന്നത് അയാള്‍ക്ക് അമ്മയോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നാണ്.

മാത്രവുമല്ല ഇയാളുടെ പല മൊഴികളും സ്ഥിരതയില്ലാത്തതുമാണ്. ഗിഫോര്‍ഡ് ആണ് കുട്ടിയുടെ പിതാവ് എന്ന് തെളിയുകയാണെങ്കില്‍ കുഞ്ഞിന്റ രക്ഷകര്‍ത്താവ് ആരാണെന്ന പ്രശ്നവും ഉണ്ടാകും. ഗിഫോര്‍ഡിന്റെ അമ്മയായ ഡൊറീന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരോളില്‍ ഇറങ്ങിയെങ്കിലും പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ അവര്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം വാദം കോടതി അടുത്ത മാസം വാദം കേള്‍ക്കുകയാണ്.