പാരീസ്: വിമാനയാത്രകൾ കുറച്ച് തലവേദന പിടിച്ച പരിപാടി തന്നെയാണ്. ഒരു ലോങ്ങ് ഫ്ലൈറ്റ് കൂടി ആണെങ്കിൽ പിന്നെ പറയണ്ട വിമാനത്തിനുള്ളിൽ ഇരുന്ന് മുഷിയും. അതുപോലെ യാത്രക്കാർ ചെയ്യുന്ന മണ്ടത്തരങ്ങൾ കാരണവും ചിലപ്പോൾ വിമാന യാത്രകൾ കുറച്ച് പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം എയർഫ്രാൻസ് വിമാനത്തിന് സംഭവിച്ചത്. ഒരു യാത്രക്കാരന്റെ ചെറിയ അശ്രദ്ധ മൂലം ഉണ്ടായത് വലിയ തലവേദന. പാരീസ് ടു കരിബീയനിലെ ഗ്വാഡുലൂപ്പിലെ പോയിന്റ് എ പീത്രൂവിലേക്ക് പറക്കാനാണ് വിമാനം കുതിച്ചുയർന്നത്.

അതായത് പാരീസിൽ നിന്നും ലക്ഷ്യ സ്ഥാനം വരെ 8 മണിക്കൂർ ആണ് യാത്ര. അങ്ങനെ എല്ലാ സേഫ്റ്റിയും പരിശോധിച്ച് വിമാനം 40,000 അടിയിൽ ഉയർത്തി പൈലറ്റ് യാത്ര തുടരുകയായിരുന്നു. പെട്ടെന്നാണ് വിമാനത്തിനുള്ളിൽ ഒരു യാത്രക്കാരന്റെ നിലവിളി കേട്ടത്. ക്യാബിൻ ക്രൂ ഉടനെ കാര്യം തിരക്കിയതും അയാൾ പറഞ്ഞു. എന്റെ ഫോൺ നഷ്ടപ്പെട്ടു എന്ന് പിന്നാലെ അധികൃതരുടെ അവർ ഞെട്ടി.

ഫോൺ യുവാവിന്റെ കൈയിൽ നിന്നും വഴുതി നേരെ വീണത് എയർ വെന്റിലാണ് വീഴ്ന്നത്. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇത് അപകട സാധ്യത വളരെ കൂടുതലാണ്. ചിലപ്പോൾ ഒരു വലിയ തീപ്പിടുത്തതിന് വരെ കാരണമായേക്കാം. ഒടുവിൽ ഇക്കാര്യം പൈലറ്റിനെ അറിയിച്ചു. അപ്പോഴേക്കും വിമാനം ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് എത്തിയിരുന്നു. ഒടുവിൽ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വീണ്ടും വിമാനം തിരിച്ച് പാരിസിലേക്ക് തന്നെ വരേണ്ടി വന്നു. ഫ്ലൈറ്റ് റഡാറിലെ പരിശോധനയിൽ വിമാനം രണ്ടു മണിക്കൂറിലധികം ആകാശത്ത് പറന്നിരിന്നു.

ഒടുവിൽ പൈലറ്റ് ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് ചുറ്റും ഒരു തവണ വളഞ്ഞ ശേഷം തിരികെ പാരിസിലെ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തുകയും ചെയ്തു. അങ്ങനെ എയർ ഫ്രാൻസ് വിമാനത്തിലെ 375 യാത്രക്കാരെയും 12 ക്രൂ അംഗങ്ങളും സേഫ് ആയി ലാൻഡ് ചെയ്തു. ഇത് വലിയ തലവേദനയായല്ലോ എന്ന് പല യാത്രക്കാരും പറഞ്ഞു.

എന്നാൽ, വിമാനത്തിന്റെ സുരക്ഷാമുൻനിർത്തിയാണ് എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കാരണം യാത്രക്കാരന്റെ കൈയിൽ നിന്നും വഴുതി എയർ വെന്റിൽ വീണ ഫോണിന്റെ 'ലിഥിയം ബാറ്ററി' കേടായതിനാൽ തീപിടുത്ത സാധ്യതയുണ്ടെന്ന് ഭയന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അവർ പറഞ്ഞു. അതുപോലെ കഴിഞ്ഞ ദിവസം എയർ ഏഷ്യ വിമാനത്തിനുള്ളിൽ ഒരു യാത്രക്കാരന്റെ ഫോണിന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. ഉടനെ ഉള്ളിൽ മുഴുവൻ പുക ഉയർന്നു യാത്രക്കാരെല്ലാം പരിഭ്രാന്തിയിൽ ആവുകയും ചെയ്തു. തുടർന്ന് വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയും ചെയ്തു.