ലണ്ടന്‍: വിമാനത്തിലെ ഒരു യാത്രക്കാരിക്ക് അടിയന്തിര ചികിത്സ ആവശ്യമായി വന്നതിനാല്‍ ലണ്ടനില്‍ നിന്നും ബുധനാഴ്ച രാവിലെ മുംബൈയിലേക്ക് യാത്രതിരിച്ച വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തിരമായി ലാന്‍ഡിംഗ് നടത്തി.

എന്നാല്‍, വിമാനം തിരിച്ചു വിട്ടത് ഇപ്പോള്‍ ഉപയോഗ ശൂന്യമായ ഒരു മുന്‍ സൈനിക വിമാനത്താവളത്തിലേക്കായിരുന്നു. വിമാനം 30,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു വി എസ് 358 വിമാനത്തിലെ യാത്രക്കാരിക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നത്. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ വിമാനത്തിലെ 200 യാത്രക്കാരോടും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അവരുടെ ലഗേജുകള്‍ എടുക്കാന്‍ തിരികെ പോകാന്‍ അനുവദിച്ചില്ല.

മാത്രമല്ല, വിസ പ്രശ്നം ഉള്ളതിനായി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്തുള്ള ഷോപ്പുകളിലോ ഹോട്ടലുകളിലോ പോകാനുള്ള അനുമതിയും നല്‍കിയില്ല. തങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ ഉപേക്ഷിക്കുകയായിരുന്നു വെര്‍ജിന്‍ എയര്‍ലൈന്‍സ് എന്നാണ് വിമാനത്തിലുണ്ടായിരുന്നു കുട്ടികളൂം ഗര്‍ഭിണികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ പരാതിപ്പെടുന്നത്.

ഏറെ നിരാശരായ യാത്രക്കാരില്‍ ചില സഹായാഭ്യര്‍ത്ഥനകള്‍ അയച്ചു കൊണ്ടിരുന്നു. ചില ഹോളിവുഡ് സിനിമകളിലെ ബന്ധികളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു വിമാനത്താവളത്തില്‍ നിന്നും വന്ന യാത്രക്കാരുടെ പല വീഡിയോ ദൃശ്യങ്ങളും. നാല് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ പറഞ്ഞത് തനിക്ക് ഇതുവരെ ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ്. വെറും ചോറുമാത്രം തന്നുവെന്നും എല്ലാവരും ക്ലേശിക്കുകയാണെന്നും സഹായിക്കണമെന്നും അവര്‍ വീഡിയോയിലൂടെ അപേക്ഷിക്കുന്നുമുണ്ട്.

ഏതായാലും, നയതന്ത്ര പ്രതിനിധികളുടെ ഇടപെടല്‍ മൂലം യാത്രക്കാര്‍ക്ക് താത്ക്കാലിക വിസ ലഭിക്കുകയും, സൗദിയിലേക്കുള്ള വിമാനം എത്തുന്നതുവരെ താമസ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.