- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാറിനുള്ളിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ; കാഴ്ച കണ്ട് ആളുകൾ ഓടിയെത്തി; ചില്ല് പൊട്ടിച്ച് പുറത്തെടുക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല; ഒരൊറ്റ കോളിൽ രക്ഷാപ്രവർത്തകർ പാഞ്ഞെത്തി;പിന്നാലെ യുവതിയുടെ വരവിൽ ട്വിസ്റ്റ്; എല്ലാം മറന്ന് ഹോട്ടലിൽ കാമുകനെ കാണാനെത്തിയ അമ്മയ്ക്ക് സംഭവിച്ചത്!
വാഷിംഗ്‌ടൺ: ഒരു ഹോട്ടലിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ബഹളം കേട്ട് ആളുകൾ വരെ ഓടിയെത്തി.പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന സത്യാവസ്ഥ അറിയുന്നത്. സ്വന്തം അമ്മ തന്റെ കുഞ്ഞിനെ കാറിനുള്ളിൽ ഉപേക്ഷിച്ച് കാമുകനെ കാണാൻ ഹോട്ടലിൽ പോയതായിരുന്നു സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്.
വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് പുറത്തെടുക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല. ഒടുവിൽ പോലീസ് സ്ഥലത്തെത്തി അഗ്ന്നിരക്ഷാസേന അംഗങ്ങളെ വിളിച്ചറിയിക്കുകയും ചെയ്തു. പിന്നാലെ ഒരൊറ്റ കോളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം കുഞ്ഞിനെ പുറത്തെടുക്കുകയിരുന്നു. അതും കാറിലെ എസി ഫുൾ ഓൺ ചെയ്തിട്ടാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്.
38 കാരിയായ ലിലിയൻ ജോൺസനാണ് കുഞ്ഞിനെ കൊടുംക്രൂരതയ്‍ക്ക് എറിഞ്ഞുകൊടുത്തത്. ഹോട്ടലിന് മുന്നിലെത്തിയ ഇവർ എസി ഓണാക്കി പിഞ്ചുകുഞ്ഞിനെ കാറിലിരുത്തിയ ശേഷം പ്രണയ കൂടിക്കാഴ്ചയ്ക്കായി പോവുകയായിരുന്നു. ഒടുവിൽ കുഞ്ഞിനെ രക്ഷിച്ച് ഏകദേശം മണിക്കൂറുകൾ കഴിഞ്ഞാണ് യുവതി ഹോട്ടൽ മുറിയിൽ നിന്നും പുറത്തുവരുന്നത്. അപ്പോഴും യുവതി വേറെ ലോകത്ത് ആയിരുന്നു.
തുടർന്ന് പോലീസെത്തി ഇവരെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.ശേഷം ചികിത്സയ്ക്കയി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുറച്ചു കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവന് തന്നെ ആപത്ത് ആകുമായിരുന്നു എന്ന് ഡോക്ടർമാരും പറഞ്ഞു. അതേസമയം, ഹോട്ടലിന്റെ മുന്നിൽ കാർ പാർക്ക് ചെയ്ത് യുവതി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇവർക്കെതിരെ കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.