- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിവാഹമുറപ്പിച്ചത് 21-കാരിയുമായി; നിക്കാഹിനിടെ മൗലവി പറഞ്ഞ പേര് കേട്ട് സംശയം; മൂടുപടം ഉയര്‍ത്തിയപ്പോള്‍ ഞെട്ടിത്തരിച്ച് വരന്; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ; പിന്നാലെ ഭീഷണി; യുവാവിന്റെ പരാതിയില്‍ അന്വേഷണം
വിവാഹ വേഷത്തില്‍ വരന്റെ മുന്നിലെത്തിയത് വധുവിന്റെ അമ്മ
ഷാംലി: വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരി. വരന് തോന്നിയ സംശയത്തിന്റെ പേരില്‍ വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തില്‍ നിന്നൊഴിയുകയും കേസില്‍ കുടുങ്ങാതിരിക്കാന്‍ പൊലീസ് സഹായം തേടുകയുമായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 21കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് നിശ്ചയിച്ചത്.
എന്നാല്‍ വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയര്‍ത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസില്‍ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പിന്നാലെ തന്നെ ഇയാള്‍ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാര്‍ച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേര്‍ന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. നിക്കാഹ് ചടങ്ങ് പുരോഗമിക്കവേ വധുവിന്റെ പേര് താഹിറ എന്ന് മൗലവി പറഞ്ഞതോടെയാണ് അസീമിന് പന്തികേട് തോന്നിയത്.
വധുവിന്റെ വീട്ടില്‍ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരന്‍ നദീം ഭാര്യ ഷാഹിദ എന്നിവര്‍ക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസല്‍പൂര്‍ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.
വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാവുകയും നിയമനടപടികള്‍ എന്തെങ്കിലും വരുമോ എന്ന് പേടിക്കുകയും ചെയ്തതോടെ അസീം വീട്ടിലേക്ക് മടങ്ങുകയും മീററ്റിലെ എസ്എസ്പി ഓഫീസിലെത്തി വ്യാഴാഴ്ച പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും മീററ്റ് എസ്എസ്പി ഡോ. വിപിന്‍ താട പറഞ്ഞു.