- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെടിവെയ്പ് നടത്തി എന്നാരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് കൊന്നു; ജീവനോടെ കത്തിച്ച ഈസ്റ്റര്‍ ദിന ക്രൂരത ഇക്വഡോറിലെ ആമസോണ്‍ മേഖലയിലെ കുയാബെനോ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍
ഇക്വഡോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ ജനക്കൂട്ടം ഒരാളിനെ തല്ലിക്കൊന്ന് ജീവനോടെ കത്തിച്ച സംഭവം വന്‍ വിവാദമാകുന്നു. കൊളംബിയന്‍ അതിര്‍ത്തിയിലെ മഴക്കാടുകളിലാണ് സംഭവം നടന്നത്. ഈ മേഖല മയക്കുമരുന്നു മാഫിയകളുടെ താവളം എന്നാണ് അറിയപ്പെടുന്നത്. കൊല്ലപ്പെട്ട വ്യക്തി ബ്രിട്ടീഷ് പൗരനാണ് എന്നാണ് പറയപ്പെടുന്നത്.
ഇയാളുടെ പേര് വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ഇനിയും പുറത്തു വിട്ടിട്ടില്ല. വെടിവെയ്പ് നടത്തി എന്നാരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ ആണ് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് കൊന്നത്. ഇക്വഡോറിലെ ആമസോണ്‍ മേഖലയിലെ കുയാബെനോ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ഈ മൃഗീയമായ കൊലപാതകം നടന്നത്. നിരവധി പേര്‍ എത്തുന്ന ഇക്കോ-ടൂറിസം മേഖലയാണ് ഇവിടം. ഇക്വഡോറിലെ 56 ഓളം ദേശീയോദ്യാനങ്ങളും സംരക്ഷിത വനമേഖലകളും ഉള്‍ക്കൊള്ളുന് മേഖലയാണ് ഇത്. ആള്‍ക്കൂട്ടക്കൊലപാതകം നടന്ന സ്ഥിരമായി മാഫിയ സംഘങ്ങള്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ പതിവാക്കിയിരിക്കുകയാണ്. ആളുകളെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം വെടിവെച്ചു കൊല്ലുന്നതാണ് ഇവരുടെ സ്ഥിരം രീതി.
മൃതദേഹങ്ങള്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ പലപ്പോഴും റോഡരികില്‍ കാണാറുള്ളത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം സുകുമ്പിയോസ് മേഖലയില്‍ മാത്രം 159 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലേക്ക് ആവശ്യമില്ലാതെ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ തന്നെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. മയക്ക് മരുന്ന്് ഉത്്പപാദനവും വിതരണവുമായി ബന്ധപ്പെട്ട് സംഘടിതമായി കുറ്റകൃത്യങ്ങള്‍ നടക്കുന്ന മേഖലയാണ് ഇത്. ഇവിടെയുള്ള സായുധ സംഘങ്ങള്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോകുന്നതിന് കുപ്രസിദ്ധി നേടിയവരാണ്.
2012 ല്‍ കുയാബെനോ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ കനോയിംഗ് നടത്തുന്നതിനിടെ ഒരു ബ്രിട്ടീഷ് യുവതിയേയും സുഹൃത്തിനെയും മാഫിയാ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പ്രാദേശിക സൈന്യമാണ് അവരെ രക്ഷപ്പെടുത്തിയത്. തോക്ക് ചൂണ്ടിയാണ് മാഫിയ സംഘം ഇവരെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഒരു കര്‍ഷകനാണ് പോലീസിനെ വിവരം അറിയിച്ചത്. ഈ അധോലോക സംഘങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യത്തെ സര്‍ക്കാരിന് പോലും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്വഡോര്‍ പൊതുവേ സമാധാനപരമാിയ കഴിഞ്ഞിരുന്ന ഒരു രാജ്യമായിരുന്നു.
എന്നാല്‍ സമീപ രാജ്യങ്ങളില്‍ നിന്നുള്ള മാഫിയാ സംഘങ്ങള്‍ ഇവിടം താവളമാക്കിയതോടെയാണ ്പ്രശ്നം രൂക്ഷമായത്. ഇവിടുത്തെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇക്വഡോര്‍ മെക്സിക്കോയേയും കൊളംബിയയേയും മറി കടന്ന് ലാറ്റിന്‍ അമേരിക്കയുടെ കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. മാഫിയാ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ നിത്യ സംഭവമാണ്. കഴിഞ്ഞ മാസം ഇവിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ ക്രിമിനല്‍ സംഘങ്ങളെ കര്‍ശനമായി നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് പൗരന്‍ ഒരാളിനെ വെടിവെച്ചു എന്നാരോപിച്ചാണ് ജനക്കൂട്ടം ക്രൂരമായി കൊന്നു തള്ളിയത്. ഇയാളെ കൊല്ലാനായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ പോലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. കൊലപാതകത്തില്‍ മൂന്് പേരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.