- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്പത് വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് ഹെര്‍പിസ് രോഗബാധ ഉണ്ടായാല്‍ അവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതല്‍; ഹെര്‍പിസ് ഉള്ളവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാന്‍ മറ്റുള്ളവരേക്കാള്‍ ഏഴ് മടങ്ങ് കൂടുതല്‍ സാധ്യത
അമ്പത് വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് ഹെര്‍പിസ് രോഗബാധ ഉണ്ടായാല്‍ അവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെര്‍പിസ് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തുന്ന പഠനത്തിലാണ് പ്രായമായവരില്‍ ഹെര്‍പിസ് ബാധ ഓര്‍മ്മശക്തി ഇല്ലാതാക്കാന്‍ കാരണമാകും എന്ന് വെളിപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാന്‍ മറ്റുള്ളവരേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇവരില്‍ തന്നെ ഏറ്റവും അപകട സാധ്യത അമ്പതിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ഈ പ്രായത്തിന് മുകളിലുള്ളവര്‍ക്കാണ് ഡിമെന്‍ഷ്യ ബാധിക്കാന്‍ സാധ്യത കൂടുതലായിട്ടുള്ളത്. യു.കെയില്‍ നിലവില്‍ 65 വയസിന് മുകളിലുള്ളവര്‍ക്കോ അല്ലെങ്കില്‍ ഇനിയും കുത്തിവെയ്പ് ഇനിയും എടുത്തിട്ടില്ലാത്ത 70നും 79 നും ഇടയില്‍ പ്രായമുള്ളവര്‍ക്കോ മാത്രമാണ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത്. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമാണ് ഹെര്‍പിസും ചിക്കന്‍പോക്സും ആളുകളെ ബാധിക്കുന്നത്. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ വൈറസ് ശരീരത്തില്‍ തന്നെ നിഷ്‌ക്രിയമായി തുടരും. എന്നാല്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായാല്‍ വൈറസ് വീണ്ടും സജീവമാകും.
സാധാരണയായി മുഖത്തിന്റെയോ ശരീരത്തിന്റെയോ ഒരു വശത്ത് മാത്രം കാണപ്പെടുന്ന അത്യന്തം വേദനം ഉണ്ടാക്കുന്ന ചുണങ്ങ് പോലെയാണ് ഈ രോഗം കാണപ്പെടുന്നത്. പ്രായമായവരില്‍ പൊതുവേ പ്രതിരോധശേഷി കുറവുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദവും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന അണുബാധകളും ഈ രോഗം ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ പാടുകള്‍ക്കൊപ്പം രോഗികള്‍ക്ക് തലവേദനയും പനിയും പ്രകാശത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നതാണ് രോഗലക്ഷണം. സാധാരണയായി ഈ രോഗം രണ്ടോ നാലോ ആഴ്ചകള്‍ കൊണ്ട് ഭേദപ്പെടുന്നതാണ്.
എന്നാല്‍ ചില രോഗികള്‍ക്ക് ഇത് എന്നിരുന്നാലും, ഇത് തലച്ചോറിന് ചുറ്റിലും വീക്കവും കഠിനമായ വേദനയും കണ്ണുകള്‍ക്ക് അസ്വസ്ഥതയും ഉണ്ടായാല്‍ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ പഠനം നടത്തുന്ന ഇറ്റലിയിലെ ഗവേഷകര്‍ 132,986 രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ അമ്പത് വയസോ അതില്‍ കൂടുതലോ പ്രായം ഉള്ളവരാണ്. 23 വര്‍ഷത്തോളം ഇവരെ കൃത്യമായി നിരീക്ഷിച്ചതിന് ശേഷമാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളില്‍ എത്തിയത്. അമ്പത് മുതല്‍ 65 വയസ് വരെ പ്രായമുള്ളവരെ പരിശോധിച്ചപ്പോള്‍ ഹെര്‍പ്പിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലായിരുന്നു.
യുകെയില്‍, ഇംഗ്ലണ്ടിലും വെയില്‍സിലും 194,000 പേര്‍ക്കും അമേരിക്കയില്‍ ഒരു ദശലക്ഷം ആളുകള്‍ക്കും ഓരോ വര്‍ഷവും ഹെര്‍പ്പിസ് ബാധിക്കുന്നുണ്ട്. സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ജീവിതത്തില്‍ എപ്പോഴെങ്കിലും ഹെര്‍പ്പിസ് ബാധിച്ചവര്‍ക്ക് ഒരിക്കലും ബാധിക്കാത്തവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത ഇരട്ടി കൂടുതലാണെന്നാണ്.