റോം: വിമാനയാത്രക്കിടെ പല വിചിത്രമായ നിമിഷങ്ങളിലൂടെയാണ് ആളുകൾ കടന്നുപോകുന്നത്. എയർപോർട്ടിനുള്ളിലെ വ്യത്യസ്മായ കാഴ്ചകൾ ചിലപ്പോഴൊക്കെ അമ്പരപ്പ് ഉളവാക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇറ്റലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നത്. എല്ലാ ദിവസവും പോലെ സാധാരണമായൊരു ദിവസമായിരിന്നു അന്നും. ഷിഫ്റ്റ് അനുസരിച്ച് വിമാനം പറപ്പിക്കാൻ പൈലറ്റ് എത്തി. പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് വിമാനവും കുതിക്കാനൊരുങ്ങി.

ഗ്രൗണ്ട് സ്റ്റാഫുകൾ സാധനങ്ങൾ കയറ്റുന്ന തിരക്കിലും യാത്രക്കാർ ഒരു വലിയ ലോങ്ങ് ഫ്ലൈറ്റിനും തയ്യാർ എടുക്കുകയായിരുന്നു. അപ്പോഴാണ് ആ വിചിത്ര നിമിഷം പൈലറ്റിന്റെ ശ്രദ്ധയിൽ പെടുന്നത്. ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന ഒരു യുവാവ്. ആദ്യം സൂക്ഷിച്ചു നോക്കിയപ്പോൾ പൈലറ്റിന് ഒന്നും തോന്നിയില്ല. പിന്നീട് ഒന്നുകൂടി വ്യക്തമായി നോക്കിയപ്പോൾ ആണ് കാര്യം കുറച്ച് ഗൗരവകരമാണെന്ന് മനസിലാക്കിയത്. ഉടനെ തന്നെ പൈലറ്റ് പോലീസിനെ വിളിച്ച് കാര്യം അറിയിക്കുകയും. അയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

യുവാവിനെ കൂറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.അതിനിടെ, തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. കാരണം വിമാനം പറന്നുയർന്നിരുന്നെങ്കിൽ യുവാവിന്റെ ജീവന് തന്നെ ആപത്ത് ആകുമായിരുന്നു. വിമാനം ആകാശത്ത് കുതിച്ച് കയറി ഒരു 40,000 അടി ഉയരത്തിൽ എത്തുമ്പോൾ തന്നെ താപനില പൂജ്യത്തിനും താഴെ ആകും അങ്ങനെ തണുത്ത് മരവിച്ച് മരണം സംഭവിക്കാം. പൈലറ്റ് ഉടനടി കണ്ടത് കൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത്.

അതുപോലെ, മറ്റൊരു സംഭവത്തിൽ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെന്ന് ഒരു യാത്രക്കാരന്‍ അവകാശപ്പെട്ടതോടെ ഒരു വിമാനം തിരിച്ചിറക്കി. ഒരു പാമ്പിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ആയിരുന്നു അയാള്‍ ധരിച്ചിരുന്നത്. ഏതോ വിഭ്രാന്തിയിലായിരുന്നു അയാള്‍ വിമാനത്തില്‍ പാമ്പിനെ കണു എന്ന് വിളിച്ചു കൂവിയത് എന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നടന്നത് ഒരു തമാശയാണെന്ന് തോന്നാമെങ്കിലും അതിനുള്ളിലുണ്ടായിരുന്ന കുടുംബങ്ങള്‍ ശരിക്കും ഭയന്നു എന്നാണ് വിമാനത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞത്.

എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 30,000 അടി ഉയരത്തില്‍ പാമ്പിനെ കണ്ടെന്നു പറയുമ്പോള്‍ അയാള്‍ സ്വപ്നലോകത്താണെന്ന് ഉറപ്പാക്കാം എന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍, അയാള്‍ പരിഭ്രാന്തിയോടെ നിലവിളിച്ചപ്പോള്‍ ഗാറ്റ്വിക്കില്‍ നിന്നും കൊറോക്കോയിലേക്കുള്ള വിമാനം ഫാറോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 180 പേരായിരുന്നു ഇ സെഡ് വൈ 8705 വിമാനത്തില്‍ ഉണ്ടായിരുന്നത്.