- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രയില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട ആം റെസ്റ്റ് ഏതാണ് എന്നറിയാമോ? അയില് സൈഡില്‍ ഉള്ളത് നടക്കുന്നവര്ക്കുള്ളതാണോ എന്നറിയാമോ? ഒരാള്‍ക്കും രണ്ട് ആം റെസ്റ്റ് ഇല്ലെന്നറിയാമോ? വിമാനത്തില്‍ കൈവയ്ക്കാനുള്ള നിയമം അറിയാം
വിമാനത്തിനകത്ത് കൂടുതല്‍ സ്ഥലത്തിനായി കലഹമുണ്ടാക്കുന്ന യാത്രക്കാരുടെ അറിവിലേക്കായി ആം റെസ്റ്റുമായി ബന്ധപ്പെട്ട നൈതികതകള്‍ വിശദീകരിക്കുകയാണ് ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. അടുത്തിടെ റെഡിറ്റില്‍ വന്ന ഒരു ഫ്‌ലയറിലാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിനു ശേഷം അവര്‍ക്കായി ആംറെസ്റ്റുകള്‍ നീക്കിവയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നത്. വിമാനയാത്രക്കിടയില്‍ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് പോസ്റ്റ് ചെയ്ത റെഡിറ്റ് ഉപയോക്താവ് പറയുന്നു.
വലതു ഭാഗത്തുള്ള രണ്ടോ അതിലധികമോ സീറ്റുകളുള്ള നിരയില്‍ ഇരിക്കുമ്പോള്‍ യാത്രക്കാര്‍ ഉപയോഗിക്കേണ്ടത് അവരുടെ വലതുഭാഗത്തുള്ള ആം റെസ്റ്റ് ആണെന്ന് പോസ്റ്റില്‍ പറയുന്നു. അതായത്, വിമാനത്തിനകത്തെ ഇടനാഴിയുടെ വലതുഭാഗത്ത് ഇരിക്കുന്നവര്‍ വലതുഭാഗത്തെ ആംറെസ്റ്റുകളും, ഇടതുഭാഗത്തെ നിരകളില്‍ ഇരിക്കുന്നവര്‍ ഇടതുഭാഗത്തെ ആംറെസ്റ്റുകളുമാണ് ഉപയോഗിക്കേണ്ടത്. ഇടനാഴിക്ക് സമീപം വരുന്ന ആംറെസ്റ്റുകള്‍ കാര്‍ട്ടുകള്‍ക്കും അതിലൂടെ നടക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്.
വിമാനത്തിനകത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കൊപ്പമായിരുന്നു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ആംറെസ്റ്റിനെ കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയത്. ആംറെസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ തര്‍ക്കങ്ങള്‍ അനുവദിക്കില്ല എന്നും അയാള്‍ പറഞ്ഞത്രെ. 130 ലധികം റെഡിറ്റ് ഉപയോക്താക്കള്‍ കമന്റുകള്‍ വഴി ഈ നിയമം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്. എന്നാല്‍, ചുരുക്കം ചിലര്‍ ഇതിനോട് യോജിക്കുന്നുമുണ്ട്.
ഇടനാഴിയോട് ചേര്‍ന്നുള്ള ആംറെസ്റ്റില്‍ കൈചാരി ഇരിക്കുന്നവര്‍ പലപ്പോഴും ഇടനാഴിയിലൂടെ നടക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്ന് ഒരാള്‍ പറയുന്നു. എന്നാല്‍, സീറ്റിലുള്ള ആംറെസ്റ്റ്, ആ സീറ്റില്‍ ഇരിക്കുന്നവര്‍ക്കുള്ളതാണെന്നും നടക്കുന്നവര്‍ക്കല്ലെന്നും മറ്റൊരാള്‍ തറപ്പിച്ചു പറയുന്നു. കൈക്ക് താങ്ങാകുക എന്നതാണ് ആംറെസ്റ്റിന്റെ ധര്‍മ്മമെന്നും അയാള്‍ വാദിക്കുന്നു.