- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചെന്ന് പാക്കിസ്ഥാനെ ഔദ്യോഗിക നയതന്ത്ര കുറിപ്പിലൂടെ അറിയിച്ച് ഇന്ത്യ നല്‍കുന്നത് വെല്ലുവിളി ഏറ്റെടുക്കുമെന്ന സന്ദേശം; അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് പറയുന്നവര്‍ ഇനി എന്തു ചെയ്യും? തര്‍ക്ക പരിഹാര ചര്‍ച്ചയ്ക്കും ഇന്ത്യയില്ല; അടിക്ക് തിരിച്ചടി ഉടന്‍
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന് ജലം നല്‍കിയില്ലെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, പ്രകോപന പരാമര്‍ശവുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറില്‍നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സിന്ധു നദിയിലെ ജലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വെള്ളം ലഭിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. അതിനിടെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി സൈനിക തലത്തില്‍ ഇന്ത്യ ഉടന്‍ നല്‍കുമെന്നാണ് സൂചനകള്‍. ഇതിനുള്ള പദ്ധതികള്‍ ഡല്‍ഹിയില്‍ തയ്യാറാക്കുകയാണ്.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാന്‍ നേതാക്കളെത്തുമ്പോള്‍ ഇന്ത്യയുടെ നീക്കം നിര്‍ണ്ണായകമായി എന്ന് കൂടി വ്യക്തമായി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു. അതായത് സിന്ധു നദിയിലെ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് പാക്കിസ്ഥാന്‍. അതിനിടെ നദിജല കാര്‍ മരവിപ്പിച്ചത് ഔദ്യോഗികമായി പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. പാക് മന്ത്രിയുടെ ആണവ ഭീഷണിക്ക് പിന്നാലെയാണ് ഇത്. പാക്കിസ്ഥാന് നല്‍കിയ നയതന്ത്രക്കുറിപ്പോടെ ഇന്ത്യ പ്രശ്‌നങ്ങളെ ഏത് തലത്തില്‍ വേണമെങ്കിലും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാകുകയാണ്. അതിനിടെ നിയന്ത്രണ രേഖയില്‍ വെള്ളിയാഴ്ച രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം, ജമ്മുകാഷ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തു. പുല്‍വാമ സ്വദേശികളായ അഹ്‌സാനുല്‍ ഹഖ്, ഹാരിസ് അഹ്‌മദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഇത്തരം നടപടികള്‍ ഇന്ത്യ തുടരും. തര്‍ക്ക പരിഹാര ചര്‍ച്ചയ്ക്കും ഇന്ത്യ ഇനി പാക്കിസ്ഥാനുമായി സഹകരിക്കില്ല.
കശ്മീരില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യാന്തര തലത്തില്‍ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് വ്യക്തമാക്കി. രാജ്യാന്തര പ്രതിനിധികള്‍ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാന്‍ സഹകരിക്കാന്‍ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം അസിഫ് നിഷേധിച്ചു. 'ലഷ്‌കറെ തയിബ പാക്കിസ്ഥാനില്‍ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ' അസിഫ് ചോദിച്ചു. അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും, ഖവാജ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു. അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും, ഖവാജ പറഞ്ഞു. രണ്ട് അണുവായുധ ശക്തികള്‍ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടല്‍ തീര്‍ച്ചയായും ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാല്‍ അത് പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്കാകും നീങ്ങുക. അത് ഏറെ ദുരന്തങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖവാജ പറഞ്ഞു. ഏതുരൂപത്തിലുള്ള തീവ്രവാദവും ശക്തമായി അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്നും ക്വാജ അസിഫ് സമ്മതിച്ചു. പാശ്ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്തതിന്റെ ദുരിതം പാക്കിസ്ഥാന്‍ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നയം അവതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീകരസംഘടനകളെ പോറ്റിവളര്‍ത്തിയത് പാശ്ചാത്യര്‍ക്കുവേണ്ടിയാണെന്നു പ്രതിരോധമന്ത്രി പറഞ്ഞത് 'നോക്കൂ, ഞങ്ങള്‍ ഈ ചീത്തജോലി യുഎസിനുവേണ്ടി 3 ദശകത്തോളമായി ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കം പാശ്ചാത്യര്‍ക്കും വേണ്ടിയാണത്. തെറ്റുതന്നെ. അതിന്റെ ദുരിതം ഞങ്ങള്‍ അനുഭവിക്കുകയും ചെയ്തു' അസിഫ് പറഞ്ഞു.