- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യെസ്..എനിക്ക് പോപ്പ് ആവാൻ ആഗ്രഹമുണ്ട്; പ്രത്യേക താൽപ്പര്യങ്ങൾ ഒന്നുമില്ല; പക്ഷെ..ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമായിരിക്കും; മുഖത്ത് ചെറു പുഞ്ചിരിയുമായി ഡോണൾഡ് ട്രംപിന്റെ മറുപടി; ആറ്റിറ്റ്യൂഡ് കിംഗ് തന്നെയെന്ന് കമെന്റുകൾ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച!
മിഷിഗൺ: ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം വിശ്വാസികളെ വളരെയധികം വേദനിപ്പിച്ചിരിന്നു.അടുത്ത് പുതിയ മാർപ്പാപ്പയെ കണ്ടെത്താനുള്ള കടമ്പയിലേക്ക് കടക്കുകയാണ് വത്തിക്കാൻ. ആരാകും അടുത്ത മാർപ്പാപ്പ എന്ന ചോദ്യം ഇപ്പോൾ ലോകം മുഴുവനും പരക്കുകയാണ്.ആ പുണ്യ ദിവസത്തിനായി കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. ഇപ്പോഴിതാ, ആരാകും പുതിയ മാർപ്പാപ്പ എന്ന ചോദ്യത്തിന് വളരെ രസകരമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറുപടി പറഞ്ഞിരിക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്.
'പോപ്പ് ആവാൻ ആഗ്രഹമുണ്ടെന്ന്' യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അടുത്ത പോപ്പ് ആരാവുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാൽ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുതിയ പോപ്പ് ആരാകണമെന്നതിൽ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കുമെന്ന് ഹോളി സീ പ്രസ് ഓഫിസ് അറിയിച്ചു. ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെ തുടർന്ന് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ റോമിൽ സമ്മേളിച്ച കർദിനാൾമാരാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
മേയ് ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾമാർ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കും. അതിനുശേഷം വോട്ടവകാശമുള്ളവർ സിസ്റ്റൈൻ ചാപ്പലിൽ രഹസ്യ ബാലറ്റിനായി ഒത്തുചേരും. ഈ നടപടിക്രമം ദിവസങ്ങൾ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ‘റോമിലുള്ള കർദിനാൾമാർ തിങ്കളാഴ്ച നടന്ന അവരുടെ അഞ്ചാമത്തെ പൊതുയോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കോൺക്ലേവ് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നടക്കും. ഈ ദിവസങ്ങളിൽ ചാപ്പലിൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന്’ വത്തിക്കാൻ എക്സിൽ കുറിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് കത്തോലിക്കാ സഭയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കർദിനാൾമാർ നടത്തിയ അനൗപചാരിക യോഗങ്ങളുടെ പ്രധാന അജണ്ടകളിലൊന്നായിരുന്നു കോൺക്ലേവിന്റെ പ്രഖ്യാപനം. ഏപ്രിൽ 26ന് നടന്ന അദ്ദേഹത്തിന്റെ സംസ്കാരം വരെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ 135 അംഗങ്ങളുള്ള കർദിനാൾ സംഘത്തിനാണ് വോട്ടവകാശം. റോമിൽ തിങ്കളാഴ്ച നടന്ന അഞ്ചാമത്തെ അനൗപചാരിക യോഗത്തിൽ 180 ലധികം കർദിനാൾമാർ പങ്കെടുത്തതായി വത്തിക്കാൻ വ്യക്തമാക്കി.