- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവരുടെ തടവിലായിരുന്നപ്പോള്‍ പോലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു; ഇപ്പോൾ ഞാൻ ഇരുട്ടിലാണ്; ഇനി നിശബ്ദയായിരിക്കാന്‍ കഴിയില്ല; തെല്‍ അവീവിലെ പ്രമുഖ ഫിറ്റ്നസ് ട്രെയിനർ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചുവെന്ന് ആരോപണം; രേഖാമൂലം പരാതി നൽകി; ഇരയായത് ഹമാസ് മോചിപ്പിച്ച യുവതി; പ്രതിഷേധം ശക്തം
തെല്‍ അവീവ്: തെല്‍ അവീവിലെ ഒരു പ്രമുഖ ഫിറ്റ്നസ് ട്രെയിനർ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. ഹമാസ് മോചിപ്പിച്ച ഒരു യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
തെല്‍ അവീവിൽ തന്നെ വളരെ പ്രശസ്തനായ ഫിറ്റ്‌നസ് ട്രയിനര്‍ക്കെതിരെയാണ് പീഡന പരാതിയുമായി യുവതി വന്നിരിക്കുന്നത്. ഹമാസ് മോചിപ്പിച്ച ബന്ദികളിലൊരാളായ മിയ ശീം ആണ് പരാതിക്കാരി.
'ഇനിയും നിശബ്ദയായിരിക്കാന്‍ എനിക്ക് കഴിയില്ലെന്നും. ഹമാസ് തടവിലായിരുന്നപ്പോള്‍ പോലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ ഞാനിപ്പോള്‍ ഇരുട്ടിലാണ്' എന്നും ഇര വെളിപ്പെടുത്തി. ആറാഴ്ച മുമ്പാണ് സംഭവം ഉണ്ടായതെന്നും നോര്‍ത്ത് തെല്‍ അവീവ് പോലീസില്‍ പരാതി നല്‍കിയെന്നും ശീം പറയുന്നു. യുവതിയുടെ പരാതിയില്‍ സോഷ്യൽ മീഡിയയിൽ തന്നെ പ്രശസ്തനായിട്ടുള്ള ഫിറ്റ്‌നസ് ട്രയിനറെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.
ട്രയിനര്‍ ജോലി ചെയ്യുന്ന നോര്‍ത്ത് തെല്‍ അവീവിലെ ഫിറ്റ്‌നസ് സ്റ്റുഡിയോയില്‍ പോയിട്ടുള്ളതിനാല്‍ രണ്ടു പേര്‍ക്കും നേരത്തെ അറിയാം. പരാതി നല്‍കുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ശീം വ്യക്തിപരമായ സഹായത്തിനായി സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ട്രയിനറെ വീട്ടിലേക്ക് വിളിച്ചിരുന്നു. കിടപ്പുമുറിയില്‍ വെച്ച് തന്നെ ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
പക്ഷെ സംഭവത്തിൽ പരാതിയിലെ ആരോപണങ്ങള്‍ ട്രയിനര്‍ നിഷേധിക്കുകയും ചെയ്തു. മുറിയിലേക്ക് കടന്നുവെന്ന ആരോപണം ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരി പറഞ്ഞത് 'പീഡിപ്പിക്കപ്പെട്ടതായി കരുതുന്നുവെന്നാണെന്നും', യാതൊരു തെളിവും ഇല്ലാത്തതിനാല്‍ കേസ് ഉടനെ അവസാനിക്കുമെന്നും ട്രയിനറുടെ അഭിഭാഷകന്‍ സാസി ഗേസ് അഭിപ്രായപ്പെടുകയും ചെയ്തു.
അതേസമയം, മറ്റൊരു യുവതിക്ക് അശ്ലീല സന്ദേശമയച്ചു എന്ന പരാതിയിലും ട്രയിനറെ ചോദ്യം ചെയ്തിരുന്നു. ശീമിന്റെ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ട്രെയിനർക്കെതിരെ വലിയ പ്രതിഷേധം ആണ് നടക്കുന്നത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ പറയുന്നു.