- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി പോകുന്നത് പോട്ടെ, പ്രണയിക്കാന്‍ പോലും പകരക്കാരെ എഐ തീരുമാനിക്കും; ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും രാഷ്ട്രീക്കാരും എല്ലാം എഐയുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കും; മനുഷ്യരെല്ലാം അപ്രസക്തരാകുമോ? നിര്‍മ്മിത ബുദ്ധി നമ്മളെ കുഴിയില്‍ ചാടിക്കുമോ?
നിര്‍മ്മിത ബുദ്ധി നമ്മളെ കുഴിയില്‍ ചാടിക്കുമോ?
നിര്‍മ്മിത ബുദ്ധി വ്യാപകമായതോടെ എ-ഐ ലാബുകളിലെല്ലാം ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ എങ്ങനെ മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ ഈ മേഖലയിലേക്ക് മാറ്റാം എന്നാണ്. മനുഷ്യരെല്ലാം തന്നെ കാലഹരണപ്പെട്ടേക്കാം എന്നും നമ്മുടെ സംസ്‌ക്കാരങ്ങളുടെ നിയന്ത്രണങ്ങള്‍ പോലും ഇതിലൂടെ നഷ്ടമാകാന്‍ സാധ്യതയുണ്ട് എന്നുമാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.
മനുഷ്യര്‍ക്ക് അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പകരക്കാരെ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ വിപുലമായ തോതിലാണ് ലോകമെമ്പാടും പുരോഗമിക്കുന്നത്. തൊഴില്‍ മേഖലയില്‍ മാത്രമല്ല കലാകാരന്‍മാരായും എന്തിന് പ്രണയിക്കാന്‍ പോലും നമുക്ക് നിര്‍മ്മിത ബുദ്ധി മനുഷ്യര്‍ക്ക് പകരക്കാരെ തീരുമാനിക്കുകയാണ്. അപ്പോള്‍ ഉയരുന്ന ചോദ്യം ഇവിടെ മനുഷ്യന് എന്ത് പ്രസക്തിയാണ് പിന്നെ ഉണ്ടാകുക
എന്നാണ്.
എന്നാല്‍ ഒരിക്കലും നിര്‍മ്മിത ബുദ്ധിക്ക് പകര്‍ത്താന്‍ കഴിയാത്ത മനുഷ്യന്റെ മാത്രം സവിശേഷതകളായ ചിലത് ഇനിയും അവശേഷിക്കും എന്നാണ് പലരും ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. എന്നാല്‍ അല്‍പ്പം കാലതാമസം ഉണ്ടായാലും നിര്‍മ്മിത ബുദ്ധിക്ക് ഇക്കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്.
ഫലത്തില്‍ നിര്‍മ്മിത ബുദ്ധി മനുഷ്യനെ സഹായിക്കുക മാത്രമല്ല വളരെ നിശബ്ദമായി അവന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് പറയപ്പെടുന്നത്. നിര്‍മ്മിത ബുദ്ധി പൂര്‍ണമായും ആശ്രയിക്കാന്‍ കഴിയുന്നതാണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ കോടതി വിധികളും സാമ്പത്തിക ആസൂത്രണവും ആരോഗ്യ സംരക്ഷണം സംബന്ധിച്ച തീരുമാനങ്ങളും എല്ലാം ഈ മേഖല കൈകാര്യം ചെയ്യാനാണ് സാധ്യത.
തൊഴില്‍ മേഖലയില്‍ ഇത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക എന്ന കാര്യം ഉറപ്പാണ്. പല കമ്പനികളും നിയമനം നടത്തുന്നത് മരവിപ്പിക്കും എന്നും അവരവരുടെ മേഖലയില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സേവനം ലഭ്യമാക്കാനുള്ള ശ്രമം ആയിരിക്കും എല്ലാവരും നടത്തുക എന്നും കരുതപ്പെടുന്നു. നമ്മുടെ ജോലിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സ്വീകരിക്കണമോ എന്ന കാര്യവും നിര്‍മ്മിത ബുദ്ധി തീരുമാനിക്കുമ്പോള്‍ പലരും ജോലി നഷ്ടപ്പെട്ടവരായി മാറും.
കൂടാതെ നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ കമിതാക്കളേയും നല്‍കി തുടങ്ങിയിരിക്കുന്നു. ഡോക്ടര്‍മാരേയും നിര്‍മ്മിത ബുദ്ധിയിലൂടെ ലഭിക്കുന്ന കാലമാണ് ഇത്. ഇവര്‍ മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇനി അങ്ങോട്ട് രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും എല്ലാം തന്നെ എ.ഐയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കാലം വരും എന്ന് തന്നെയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
സൗദിഅറേബ്യ പോലെയുള്ള പ്രകൃതി വിഭവങ്ങള്‍ വന്‍ തോതിലുള്ള രാജ്യങ്ങളും ഇനി നിര്‍മ്മിത ബുദ്ധിയുടെ പിന്നാലെ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൗരന്മാര്‍ ചെയ്യുന്നതെല്ലാം എ.ഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, സര്‍ക്കാരുകള്‍ക്ക് അവരുടെ ജനങ്ങളെ പരിപാലിക്കാനും വലിയ സമ്മര്‍ദ്ദമുണ്ടാകില്ല. ചുരുക്കത്തില്‍ മനുഷ്യര്‍ നിര്‍മ്മിത ബുദ്ധി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ അപ്രസക്തരായി മാറുമോ എന്ന സംശയവും ശക്തമാകുകയാണ്.