- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രംപ് ഭക്തനായ പോപ്പ് ലെയോയുടെ സഹോദരന്‍ ഡെമോക്രാറ്റ് നേതാക്കളെ തെറി പറഞ്ഞ് പോസ്റ്റിട്ടത് തലവേദനയാകുന്നത് പുതിയ പോപ്പിന്; തിയോളജിക്ക് പകരം പോപ്പ് ഡിഗ്രി പഠിച്ചത് മാത്ത്മാറ്റിക്സും സയന്‍സുമാണ് എന്നത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
വത്തിക്കാന്‍: ലെയോ പിതനാലാമന്‍ മാര്‍പ്പാപ്പയുടെ സഹോദരന്‍ ഡെമോക്രാറ്റുകളെ തെറി പറഞ്ഞ് പോസ്റ്റിട്ടത് തലവേദനയായി മാറുന്നു. കടുത്ത ട്രംപ് ഭക്തനാണ് ലൂയിസ് പ്രൊവോസ്റ്റ് എന്ന മാര്‍പ്പാപ്പയുടെ സഹോദരന്‍. ഡെമോക്രാറ്റ് നേതാവായ നാന്‍സി പെലോസിയെ മദ്യപാനി എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. ലെയോ പതിനാലാമന്‍ അമേരിക്കക്കാരനായ ആദ്യത്തെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുനിന്നാലെയാണ് സഹോദരന്‍ സമൂഹ മാധ്യമങ്ങളില്‍ ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ലൂയിസ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. കഴിഞ്ഞ മാസം അഞ്ചിന് ഇദ്ദേഹം 1996 ല്‍ നാന്‍സി പെലാസി നടത്തിയ പ്രസംഗത്തിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താരിഫുകളെ കുറിച്ചുള്ള ഇവരുടെ കരച്ചില്‍ വാസ്തവിരുദ്ധമായ കാര്യങ്ങളെ കുറിച്ചാണ് എന്നാണ് ലൂയിസ് കമന്റ് ചെയ്യുന്നത്. എന്നാല്‍ ഇവയില്‍ എല്ലാം തന്നെ സഭ്യമല്ലാത്ത പദപ്രയോഗങ്ങളാണ് നടത്തിയിരിക്കുന്നത്. വീഡിയോ എന്നൊരു കാര്യമുണ്ടെന്ന് ഇവര്‍ക്കറിയില്ലേ എന്നും 90 കളുടെ മധ്യത്തില്‍ ഈ മദ്യപിച്ച സ്ത്രീ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യം ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ജോബൈഡനെ കളിയാക്കി അദ്ദേഹത്തിനെ അംഗീകരിക്കുന്ന 33 ശതമാനം പേര്‍ക്ക് വേണ്ടി പ്രാര്‍്ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ അവര്‍ക്ക് മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് മോചനം ലഭിക്കട്ടെ എന്നും ലൂയിസ് കളിയാക്കിയിരുന്നു. ഇദ്ദേഹം എല്ലാ പോസ്റ്റുകളിലും തന്റെ രാഷ്ട്രീയ അനുഭാവം വ്യക്തമാക്കിയിരുന്നു. അതേ സമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടെങ്കില്‍ പോലും മാര്‍പ്പാപ്പ ആകുന്നതിന് മുമ്പ് ലെയോ പതിനാലാമന്‍ ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു.
തോക്ക് നിയന്ത്രണം മുതല്‍ കുടിയേറ്റം വരെയുള്ള വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിരുന്നത് ട്രംപിന്റെ അനുകൂലികളെ പ്രകോപിപ്പിച്ചിരുന്നു. അതിനിടെ പുതിയ മാര്‍പ്പാപ്പയുടെ വിദ്യാഭ്യാസത്തെ ചൊല്ലിയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുകയാണ്. ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ തിയോളജിക്ക് പകരം ഡിഗ്രിക്ക് പഠിച്ചത് മാത്തമാറ്റിക്സും സയന്‍സുമാണ് എന്നതാണ് പുതിയ വിവാദം. ലാറ്റിന്‍ അമേരിക്കയിലും യൂറോപ്പിലും പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ലെയോ മാര്‍പ്പാപ്പക്ക് അഞ്ച് ഭാഷകള്‍ സംസാരിക്കാനറിയാം. 1977 ലാണ് അദ്ദേഹം ബിരുദം നേടിയത്.
എന്നാല്‍ അദ്ദേഹം തിയോളജിയോ ഫിലോസഫിയോ അല്ല പഠിച്ചതെന്നാണ് പുറത്തു വരുന്ന കാര്യം. പോപ്പ് മാത്തമാറ്റിക്സിലും സയന്‍സിലുമാണ് ബിരുദം നേടിയിരിക്കുന്നത്. പലരും ഇതിനെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലാണ് കളിയാക്കുന്നത്.