- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡ്രൈവിംഗ് നിയമ ലംഘനമെന്ന ചെറിയ കുറ്റത്തിന് വിസ റദ്ദാക്കല്‍; പിഎച്ച്ഡി നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ആശ്വാസമായി ഫെഡറല്‍ കോടതി വിധി; പ്രിയയ്ക്ക് ആശ്വാസമായി യുഎസ് ഫെഡറല്‍ കോടതി വിധി
വാഷിങ്ടണ്‍: ഡ്രൈവിങ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തുണയായി യുഎസ് ഫെഡറല്‍ കോടതി എത്തുന്നത് അമേരിക്കയിലെ പ്രവാസികള്‍ക്ക് ആകെ ആശ്വാസം. സൗത്ത് ഡക്കോട്ടയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ 28 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പ്രിയ സക്സേനയുടെ വിസയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) റദ്ദാക്കാന്‍ ശ്രമിച്ചത്. വിസ റദ്ദാക്കി നാടുകടത്താനായിരുന്നു തീരുമാനം. നാടുകടത്തലും വിസ റദ്ദാക്കലും ഫെഡറല്‍ കോടതി തടഞ്ഞു.
സൗത്ത് ഡക്കോട്ട സ്‌കൂള്‍ ഓഫ് മൈന്‍സ് & ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ സക്‌സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലില്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടു . ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നിന്നാണ് പ്രിയക്ക് അറിയിപ്പ് ലഭിച്ചത്. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റെക്കോര്‍ഡ് അവസാനിപ്പിക്കുകയും, പിഎച്ച്ഡി ബിരുദം തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2021-ലെ ഒരു ചെറിയ ഗതാഗത നിയമലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ കുറ്റത്തിന് പ്രിയയുടെ ഗവേഷണത്തെ അടക്കം തടസ്സപ്പെടുത്തുന്നതിനെതിരെ ചോദ്യങ്ങള്‍ ഉയ്#ത്തിയിരുന്നു.
പ്രിയ സക്സേന തന്റെ വിസ അപേക്ഷാ പ്രക്രിയയില്‍ ഈ സംഭവം മുമ്പ് വെളിപ്പെടുത്തിയിരുന്നുവെന്നും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയിരുന്നുവെന്നും അവരുടെ അഭിഭാഷകന്‍ ജിം ലീച്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വിസ വീണ്ടും നല്‍കി, പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷം റദ്ദാക്കുകയാണെന്ന് അറിയിച്ചത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് കോടതി ഇടപെടല്‍. ഇതോടെ പ്രിയാ സ്‌ക്‌സേനയ്ക്ക് ആശ്വാസം എത്തുകയാണ്.