കാലിഫോര്‍ണിയ: ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്ന് ഗര്‍ഭിണിയായ ലൈംഗിക ഭ്രാന്തയായ ഇംഗ്ലീഷ് അധ്യാപിക. 2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം. ഈ അധ്യാപികയ്‌ക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍ പോലീസിന് മുന്നില്‍ എത്തുകയാണ്. മറ്റൊരു ഇരയും പരാതിയുമായി കോടതിയെ സമീപിച്ചുവെന്നാണ് സൂചന. ഏതായാലും ലോറ വൈറ്റ്ഹേഴ്സ്റ്റ് എന്ന സ്ത്രീ വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്. അവര്‍ക്കെതിരെ വീണ്ടും കേസ് വരികയാണ്.

2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ, അന്ന് 16 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത ഇരയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുള്ള ആരോപണം ഏറെ ചര്‍ച്ചയായി. 2006നും 2013നും ഇടയില്‍ നിരവധി കുട്ടികളെ ഇവര്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2013ല്‍ ഇവര്‍ അറസ്റ്റിലാകുകയും ചെയ്തു. പക്ഷേ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. 2013 ജൂണിലായിരുന്നു വിദ്യാര്‍ത്ഥിയുടെ കുട്ടിയെ ഈ അധ്യാപിക പ്രസവിച്ചത്. അതിനിടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഈ മേഖലയില്‍ 20 അധ്യാപകര്‍ കുടുങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ആത്മഹത്യയും ചെയ്തു. വിവാദ നായികയായ അധ്യാപികയെ ഒരു കേസില്‍ കുറ്റക്കാരിയായി കോടതി കണ്ടെത്തിയിരുന്നു. ആറു മാസം ഇവര്‍ ജയിലില്‍ കിടക്കുകയും ചെയ്തു.

പതിനാലിനും പതിനെട്ടിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇവരുടെ ഇരകള്‍. ലൈംഗീക ചര്‍ച്ചകളിലൂടെ ഇവരെ വളച്ചെടുത്ത് ഇരകളാക്കുകയായിരുന്നു പതിവ്. ക്ലാസ് റൂമിലും വീട്ടിലും വരെ ഇരകളെ എത്തിച്ച് പീഡിപ്പിച്ചു. ഇവര്‍ പ്രസവിച്ച കുട്ടിയുടെ അച്ഛനായ വിദ്യാര്‍ത്ഥിയ്ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടി വന്നുവെന്നതാണ് വിചിത്രമായ കാര്യം. കേസൊതുക്കാന്‍ വലിയൊരു തുക നഷ്ടപരിഹാരവും ആ കുട്ടിയ്ക്ക് കിട്ടി. ഗര്‍ഭിണിയാകില്ലെന്ന് തെറ്റിധരിപ്പിച്ചാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ആ കുട്ടിയുടെ നിലപാട്.

സ്‌കൂളിനെതിരേയും വിദ്യാര്‍ത്ഥി ആരോപണം ഉന്നയിച്ചിരുന്നു. ക്ലാസ് റൂമിലും അപ്പാര്‍ട്ട്‌മെന്റിലുമായി കുറഞ്ഞത് പത്തു മുതല്‍ 15 തവണ കുട്ടികളെ ദുരുപയോഗം ചെയ്തതായി അധ്യാപികയും 2013ല്‍ സമ്മതിച്ചിരുന്നു. ഡിസ്‌നി ലാന്‍ഡ് ട്രിപ്പിന് ശേഷം 2012ല്‍ അപാര്‍ട്‌മെന്റില്‍ വച്ചാണ് തന്റെ കുട്ടിയുടെ അച്ഛനായ വിദ്യാര്‍ത്ഥിയുമായി ആദ്യ ലൈംഗീക ബന്ധം നടന്നതെന്നും അധ്യാപിക പോലീസിനോട് സമ്മതിച്ചിരുന്നു. 2013ലെ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസും.