ന്യൂയോർക്ക്: കുറച്ച് മാസത്തെ ഇടവേളകൾക്ക് ശേഷം വീണ്ടും അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് വിമാന ദുരന്തം.അപകടത്തിന് പിന്നാലെ ഒരു പ്രദേശം മുഴുവനിലും വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആദ്യം ഒരു നാട്ടുകാരൻ ആണ് വിമാനം താഴ്ന്ന് പറക്കുന്നത് ശ്രദ്ധിച്ചത്. പിന്നാലെ ആകാശത്ത് ഏറെനേരം വട്ടമിട്ടു പറക്കുകയും. പൊടുന്നനെ ഒരു വൻ പൊട്ടിത്തെറി ശബ്ദത്തിൽ വിമാനം ജനവാസമേഖലയിലേക്ക് ഇടിച്ചിറക്കുകയുമായിരുന്നു.

ഉഗ്രശബ്ദം കേട്ട് പ്രദേശവാസികൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. അതുകൊണ്ട് തന്നെ ആർക്കും വലിയ അപകടം സംഭവിച്ചിട്ടില്ല. പക്ഷെ വീടുകൾക്കും അടുത്തുള്ള സ്കൂളുകൾക്കും എല്ലാം വലിയ നഷ്ടങ്ങൾ വന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ക്രാഷ് ലാൻഡിങ്ങിന്റെ കാരണവും അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നതായും വിവരങ്ങൾ ഉണ്ട്.

യു.എസിലെ സാൻ ഡിയാഗോയിലാണ് ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണത്. പ്രാദേശിക സമയം ഇന്നലെ രാവിലെ മർഫി കാന്യൻ മേഖലയിലായിരുന്നു സംഭവം നടന്നത്. വിമാന യാത്രികർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശവാസികൾക്ക് ഗുരുതര പരിക്കില്ല. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു എന്നാണ് വിവരങ്ങൾ.

അതേസമയം, മറ്റൊരു സംഭവത്തിൽ ആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ KLM ഡച്ച് വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റൺവേയിൽ നിന്നും വിമാനം കുതിച്ചുപൊങ്ങി 6,000 അടി ഉയരത്തിൽ എത്തിയതും വൻ പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ഇടത് ചിറകിൽ തീആളിക്കത്തുകയും ചെയ്തു. ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാർ നിലവിളിക്കുകയും ചെയ്തു.

ഇടയ്ക്ക് എല്ലാവരും ശാന്തരായി ഇരിക്കുവാൻ ക്യാബിൻ ക്രൂ നിർദ്ദേശം നൽകുകയും ചെയ്തു. അതിനിടെ, ചിറകിൽ തീപടർന്നതും കോക്ക്പിറ്റിൽ എമർജൻസി അലാറം മുഴങ്ങുകയും ചെയ്തു.തുടർന്ന് പന്തികേട് മനസിലാക്കിയ പൈലറ്റ് ഭീമനെ നോർത്ത് കടലിന് മുകളിലൂടെ പലവട്ടം കറക്കി ഇന്ധനം പതിയാക്കിയ ശേഷം ടേക്ക് ഓഫ് ചെയ്ത അതെ എയർപോർട്ടിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു.