- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജെയിന്‍ യൂണിവേഴ്സിറ്റി അന്‍പത് വര്‍ഷം കഴിഞ്ഞുള്ള പത്രങ്ങളില്‍ വരുമെന്ന് പ്രവചിച്ചത് നേരത്തെ സംഭവിച്ചോ? ഇന്തോനേഷ്യയിലെ കടലിനടിയില്‍ നിന്ന് കണ്ടെത്തിയത് 1.4 ലക്ഷം വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍: പ്രാചീന കാലത്തെ മനുഷ്യരുടെ ചരിത്രം തുറന്നു കിട്ടിയ ആവേശത്തില്‍ ചരിത്രകാരന്മാര്
തിരുവനന്തപുരം: പത്രവായന ശീലമാക്കിയ മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ വാര്‍ത്ത വായിച്ച് പലരും ഞെട്ടി.
'നോട്ടേ വിട: ഇനി ഡിജിറ്റല്‍ കറന്‍സി' എന്ന പ്രധാന തലക്കെട്ടും 'മാറ്റത്തിന്റെ കാറ്റില്‍പറന്ന് പേപ്പര്‍ കറന്‍സി' എന്ന സബ് ഹെഡ്ഡിഗും സഹിതമായിരുന്നു വാര്‍ത്ത. ജെയിന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യമായിരുന്നു ഇത്. കൊച്ചി ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളാണ് മാര്‍ക്കറ്റിംഗ് ഫീച്ചറായി നില്‍കിത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും എന്നതാണ് ഭാവനയാണ് മാര്‍ക്കറ്റിംഗ് ഫീച്ചറില്‍ ഉള്‍കൊള്ളിച്ചത്. പത്രങ്ങളുടെ മുന്‍പേജില്‍ തന്നെ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിന് സമാനമായ വാര്‍ത്ത ഇന്ന് യാഥാര്‍ത്ഥ്യമായി മാറുന്നു. ഡെയ്‌ലി മെയിലില്‍ ഇത്തരത്തിലൊരു വാര്‍ത്ത വരികയാണ്.
ഇന്തോനേഷ്യയുടെ തീരത്ത് കടലിനടിയില്‍ , മനുഷ്യ ഉത്ഭവത്തിന്റെ കഥ മാറ്റിയെഴുതാന്‍ കഴിയുന്ന ഒരു വിപ്ലവകരമായ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയെന്നതാണ് ഇത്. ജാവ, മധുര ദ്വീപുകള്‍ക്കിടയിലുള്ള മധുര കടലിടുക്കില്‍ ചെളിയുടെയും മണലിന്റെയും പാളികള്‍ക്കടിയില്‍ പുരാതന മനുഷ്യ പൂര്‍വ്വികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തി. 1.4 ലക്ഷം വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഇത് കണ്ടെത്തിയത്.
ഒരുകാലത്ത് തെക്കുകിഴക്കന്‍ ഏഷ്യയെ വിശാലമായ ഉഷ്ണമേഖലാ സമതലത്തില്‍ ബന്ധിപ്പിച്ചിരുന്ന സുന്ദലാന്‍ഡ് എന്നറിയപ്പെടുന്ന ഒരു ചരിത്രാതീത ഭൂപ്രദേശമായ നഷ്ടപ്പെട്ട ലോകത്തിന്റെ ആദ്യത്തെ ഭൗതിക തെളിവായിരിക്കാം ഈ സ്ഥലം എന്ന് വിദഗ്ദ്ധര്‍ പറയുന്നു. തലയോട്ടിയിലെ അസ്ഥികള്‍ക്കൊപ്പം, കൊമോഡോ ഡ്രാഗണുകള്‍, എരുമകള്‍, മാന്‍, ആന എന്നിവയുള്‍പ്പെടെ 36 ഇനങ്ങളില്‍പ്പെട്ട 6,000 മൃഗ ഫോസിലുകളും ഗവേഷകര്‍ കണ്ടെടുത്തു. ആദ്യകാല മനുഷ്യര്‍ വിപുലമായ വേട്ടയാടല്‍ തന്ത്രങ്ങള്‍ പരിശീലിച്ചിരുന്നു എന്നതിന്റെ തെളിവും കിട്ടി.
2011 ലാണ് ഫോസിലുകള്‍ കണ്ടെത്തിയത്, എന്നാല്‍ വിദഗ്ധര്‍ അടുത്തിടെയാണ് അവയുടെ പ്രായവും ജീവിവര്‍ഗങ്ങളും തിരിച്ചറിഞ്ഞത്. 14,000 ത്തിനും 7,000 ത്തിനും ഇടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹിമാനികള്‍ ഉരുകുന്നത് സമുദ്രനിരപ്പ് 120 മീറ്ററിലധികം ഉയരാന്‍ കാരണമായി, ഇത് സുന്ദലാന്‍ഡിലെ താഴ്ന്ന സമതലങ്ങളെ മുക്കിക്കളഞ്ഞു. ഗവേഷകര്‍ ഫോസിലുകള്‍ കണ്ടെത്തിയ അവശിഷ്ട പാളികള്‍ വിശകലനം ചെയ്യുകയും പുരാതന സോളോ നദിയില്‍ നിന്ന് കുഴിച്ചിട്ട ഒരു താഴ്വര സംവിധാനം കണ്ടെത്തുകയും ചെയ്തു.
താഴ്വരയിലെ അവശിഷ്ടങ്ങള്‍ ഒരു അഭിവൃദ്ധി പ്രാപിച്ച നദീതട ആവാസവ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഉയരം കൂടിയതും പേശീബലമുള്ളതുമായ ശരീരവും നീളമുള്ള കാലുകളും ചെറിയ കൈകളുമുള്ള മനുഷ്യര്‍ ഇവിടെയുണ്ടായിരുന്നു. അങ്ങനെ പലതും ഈ മേഖലയിലെ ഖനനം വ്യക്തമാക്കുകയാണ്.