വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം 'ഫോർട്ട് നോക്സിൽ' സൂക്ഷിച്ചിരിക്കുകയാണെന്ന് നിങ്ങൾ കരുതിയേക്കാം. അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഭൂമിയുടെ കാമ്പ് വിലയേറിയ ലോഹത്താൽ സമ്പന്നമാണ്.

ഫോർട്ട് നോക്സിൽ സൂക്ഷിച്ചിരിക്കുന്ന പതിൽ മടങ്ങ് 'സ്വർണശേഖരം' ഭൂമിക്കടിയിൽ ഉണ്ട്. പക്ഷെ നമ്മൾ എത്ര ആഴത്തിൽ കുഴിച്ചാലും എത്താൻ പറ്റാത്ത സ്ഥലത്താണ് ഈ അമൂല്യ ശേഖരം. ഇപ്പോഴിതാ, ഒരു പുതിയ പഠനം അനുസരിച്ച് അത് പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ. ആ തങ്കകനി പുറത്തേയ്ക്ക് ചോർന്നൊലിക്കുന്നുവെന്നാണ് പഠനങ്ങൾ. പഠനം എന്തായാലും ലോകത്തെ തന്നെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുകയാണ്.

അഗ്നിപർവ്വത പാറകളുടെ അൾട്രാ-ഹൈ പ്രിസിഷൻ വിശകലനത്തിൽ കാണിക്കുന്നത് ഭൂമിയുടെ കാമ്പ് മുകളിലുള്ള പാറകളിലേക്ക് ചോർന്നൊലിക്കുന്നുവെന്നാണ് പറയുന്നത്. ഇതിലൂടെ സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും കൊണ്ടുവരുന്നു. ഗോട്ടിംഗൻ സർവകലാശാലയിലെ ജിയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. നിൽസ് മെസ്ലിംഗ് വ്യക്തമാക്കി. ആദ്യ ഫലങ്ങൾ വന്നപ്പോൾ തന്നെ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും. സ്വർണ്ണം തന്നെ അതിൽ കാണിച്ചതെന്നും അവർ വെളിപ്പെടുത്തി.

സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉൾപ്പെടെയുള്ള കാമ്പിൽ നിന്നുള്ള വസ്തുക്കൾ ഭൂമിയുടെ മുകളിലുള്ള ആവരണത്തിലേക്ക് ചോരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയിലെ സ്വർണ്ണ ശേഖരത്തിന്റെ 99.999 ശതമാനത്തിലധികവും 2,900 കിലോമീറ്റർ (1,800 മൈൽ) കട്ടിയുള്ള പാറക്കടിയിലാണ് ഈ ശേഖരം. അതും മനുഷ്യർക്ക് എത്താൻ കഴിയാത്തത്ര അകലെയാണ് ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.

തകർന്ന പാറയിൽ ലോഡ്സ് അല്ലെങ്കിൽ സിരകൾ എന്ന് വിളിക്കപ്പെടുന്ന നിക്ഷേപമായി സ്വർണ്ണം ഉണ്ടാകാം. ഇത് ഭൂമിയുടെ പുറംതോടിനുള്ളിൽ ചിതറിക്കിടക്കാനും സാധ്യതയുണ്ട്. ചൂടായ ദ്രാവകങ്ങൾ സ്വർണ്ണം വഹിക്കുന്ന പാറകളിലൂടെ പ്രചരിക്കുകയും സ്വർണ്ണം ശേഖരിക്കുകയും പുറംതോടിലെ പുതിയ സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ മിക്ക ലോഡ് നിക്ഷേപങ്ങളും രൂപം കൊള്ളുന്നു.

'ഭൂമിയുടെ കാമ്പ് മുമ്പ് കരുതിയിരുന്നതുപോലെ ഒറ്റപ്പെട്ടതല്ലെന്ന് മാത്രമല്ല ഞങ്ങളുടെ കണ്ടെത്തലുകൾ കാണിക്കുന്നതെന്ന്' പഠനത്തിൽ പ്രവർത്തിച്ച പ്രൊഫസർ മത്തിയാസ് വിൽബോൾഡ് പറഞ്ഞു.

'കോർ-മാന്റിൽ അതിർത്തിയിൽ നിന്ന് ഉത്ഭവിച്ച് ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർന്ന് ഹവായ് പോലുള്ള സമുദ്ര ദ്വീപുകൾ രൂപപ്പെടുന്നതിന് സൂപ്പർ-ഹീറ്റഡ് മാന്റിൽ വസ്തുക്കളുടെ വലിയ അളവ് - നൂറുകണക്കിന് ക്വാഡ്രില്യൺ മെട്രിക് ടൺ പാറകൾ - ഉണ്ടെന്ന് ഇപ്പോൾ നമുക്ക് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.