- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സംശയമില്ല..മാഡ് ഇൻ ചൈന തന്നെ..!'; പെരും മഴയത്ത് കുതിർന്ന് നിന്ന ആ അഞ്ച് നില കെട്ടിടം; പൊടുന്നനെ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി; തലയിൽ കൈവച്ച് ആളുകൾ; ദൃശ്യങ്ങൾ വൈറൽ
ബെയ്‌ജിങ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയുടെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിനോടകം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചൈനയിലെ സിൻഷോ പട്ടണത്തിൽ ലെങ്‌ഷൂയി നദിക്കടുത്താണ് അപകടം നടന്നത്. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ, മഴയ്ക്കിടെ ചൈനയിൽ നിന്നും മറ്റൊരു ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു അഞ്ച് നില കെട്ടിടം സെക്കന്‍റുകൾ കൊണ്ട് പൂർണ്ണമായും തകർന്നു വീഴുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശക്തമായ മഴയെ തുടർന്നാണ് കെട്ടിടം തകർന്നു വീണത്. വെറും ഏഴ് സെക്കൻഡ് കൊണ്ടാണ് ഈ അഞ്ച് നില കെട്ടിടം പൂർണമായും തകർന്ന് സമീപത്തെ നദിയിലേക്ക് മറിഞ്ഞ് വീണ് ഒഴുകി പോയത്.
നിർമ്മാണത്തിൽ ഇരുന്ന ഒരു കെട്ടിടമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായോ മരിച്ചതായോ റിപ്പോർട്ടുകളൊന്നുമില്ല. കെട്ടിടത്തിന് താഴെയുള്ള ഭൂമി ഇടിഞ്ഞതോടെയാണ് കെട്ടിടം പൂർണ്ണമായും തകർന്നു വീണത്.
അതിനിടെ, സിൻഷോവിലൂടെ ഒഴുകുന്ന ലെങ്‌ഷൂയി നദിയിൽ 2005 -ന് ശേഷമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടതെന്ന് ജല വിഭവ മന്ത്രാലയം അറിയിച്ചു. പെട്ടെന്നുണ്ടായ മഴയും വെള്ളപ്പൊക്കവും സിൻഷോ പട്ടണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.