ജക്കാർത്ത: റിയോ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ജപ്പാൻ വലിയ പ്രതിസന്ധിയാണ് ജൂലൈ അഞ്ചിന് നേരിട്ടത്. ജപ്പാൻ ടൂറിസത്തില്‍ അടക്കം അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ ജപ്പാനിലേക്ക് എത്തിയത് 3.9 ദശലക്ഷം വിനോദ സഞ്ചാരികളായിരുന്നു. പക്ഷെ മെയ് മാസം മുതല്‍ ഈ സംഖ്യ താഴേക്ക് പോയിത്തുടങ്ങി. പ്രവചനത്തോടുള്ള ജനങ്ങളുടെ പ്രതികരണം ജപ്പാന്‍റെ വിമാനസര്‍വ്വീസുകളെയും വലിയ തോതില്‍ ബാധിച്ചിരിന്നു.

ഇപ്പോഴിതാ, അതിനുപിന്നാലെ ഇന്തോനേഷ്യയിലെ ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കടും നീലാകാശത്ത് ഉയർന്നുപൊങ്ങിയ ചാര മേഘങ്ങൾ കണ്ട് ആളുകൾ പരിഭ്രാന്തിയിലായി. ആയിരം അടി ഉയരത്തിൽ എത്തിയതും വിമാനങ്ങൾക്ക് അടക്കം മുന്നറിയിപ്പ് നൽകി. ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതമാണ് വീണ്ടും സജീവമായിരിക്കുന്നത്. അപകടം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളോട് ഒഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതമാണ് സജീവമായിരിക്കുന്നത്. ആകാശത്ത് ഏകദേശം 18 കിലോമീറ്ററോളം ദൂരത്തിലാണ് 1,584 മീറ്റർ ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ നിന്നുമുള്ള ചാരം തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് പകല്‍ 11.-5 ഓടെയാണ് അഗ്നിപര്‍വ്വതം സജീവമായതെന്ന് അഗ്നിപർവ്വത ശാസ്ത്ര ഏജൻസിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു . അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഇതുവരെ ആൾനാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അതേസമയം, ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മീറ്ററുകൾ ഉയരത്തിലാണ് ചാരം തുപ്പിയത് ആളുകളെ പരിഭ്രാന്തിയിലാക്കി. ഇതോ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകുകയും ചെയ്തു.

അഗ്നിപർവ്വത സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ, മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ വൈറൽ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. 2011 ഏപ്രിൽ 3 ന് ശേഷം ആദ്യമായിട്ടാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരവും പൊടിയും 3,000 മീറ്റർ (9,800 അടി) ഉയരത്തിലെത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ബുധനാഴ്ച പാതിരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയരുന്നത് ജപ്പാന്‍ കാലാവസ്ഥാ ഏജൻസി പകർത്തിയ വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ വ്യാഴ്ചയോടെയുണ്ടായ ശക്തമായ ഭൂകമ്പം ആശങ്ക വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജപ്പാനിലെ കഗോഷിമ പ്രിഫെക്ചറിൽ വലുതും ചെറുതുമായ 1000 ഓളം ഭൂകമ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.