- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
426 അല്ല ചേട്ടാ.. 246നാണ് സമ്മാനം....10,000 രൂപ വാങ്ങാന്‍ ഓടിക്കയറിവന്ന ചേട്ടന്.... വെറുംകയ്യോടെ മടങ്ങുന്നത് കണ്ട് വിതുമ്പിയ നടിയും! ഒടുവില്‍ ആ തെറ്റ് തിരുത്തിയ സൂപ്പര്‍ ഇടപെടല്‍; എനിക്ക് ഉറക്കം വരില്ല ചേട്ടാ.. അനുശ്രീയുടെ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കഥ
അനുശ്രീയുടെ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കഥ
ആലപ്പുഴ: മനസിലെ നന്മകള്‍ വറ്റാതിരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യന്മാരാകുന്നത്. അതുപോലെ ഒരു നന്മയും സ്നേഹവും നിറഞ്ഞ ഹൃദയത്തിനുടമയാണ് നടി അനുശ്രീയും എന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ വൈറലാകുന്നത്. നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പതിവായി എത്തുന്ന നടി അനുശ്രി പതിവു ചടങ്ങിന് ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈല്‍സ് ഷോപ്പിലെത്തിയതായിരുന്നു കഴിഞ്ഞ ദിവസം. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. ആ നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് നടി അനുശ്രീ ആയിരുന്നു.
10,000 രൂപ സമ്മാനം കിട്ടിയ കൂപ്പണ്‍ നമ്പര്‍ 246 ആണെന്ന് അവതാരക മൈക്കിലൂടെ വിളിച്ചു പറഞ്ഞപ്പോള്‍ സന്തോഷത്തോടെയാണ് ഒരു അച്ഛന്‍ സ്റ്റേജിലേക്ക് ഓടിക്കയറി വന്നത്. തുടര്‍ന്ന് കൂപ്പണ്‍ തരൂ എന്ന് പറഞ്ഞപ്പോള്‍ നല്‍കിയ കൂപ്പണിലെ നമ്പര്‍ 426ഉം. അച്ഛന്‍ തെറ്റിക്കേട്ടതായിരുന്നു 426 എന്നത്. അച്ഛനെ ചേര്‍ത്തു പിടിച്ചു തന്നെ ഈ സംഭവം അവതാരക പറഞ്ഞപ്പോള്‍ മുഖത്തെ സങ്കടം മറച്ച് മുഖത്ത് ചിരി വരുത്തി കേട്ടു നില്‍ക്കുകയായിരുന്നു ആ അച്ഛന്‍. ഇതിനെല്ലാം തൊട്ടുപിന്നില്‍ നിന്ന് സാക്ഷ്യം വഹിക്കുകയായിരുന്ന അനുശ്രീയ്ക്ക് സങ്കടം അടക്കാനായില്ലായെന്നതാണ് സത്യം. ഒന്നാം സമ്മാനമായി പതിനായിരം രൂപയുണ്ടെന്ന് അറിഞ്ഞ് ഓടിയെത്തിയ ആ മനുഷ്യനില്‍ ഒുുപക്ഷെ സ്വന്തം അച്ഛനെ തന്നെ ആയിരിക്കും അനുശ്രീ കണ്ടത്. അതായിരിക്കാം ആ കണ്ണുകളില്‍ നിന്നും നിര്‍ത്താതെ കണ്ണീര്‍ പൊടിഞ്ഞതിനു കാരണമായതും.
പരിപാടി കഴിഞ്ഞ് കടയിലേക്ക് കയറിയപ്പോള്‍ അനുശ്രീ ഇക്കാര്യം ടെക്സ്റ്റൈല്‍സ് ഷോപ്പ് ഉടമയോടും സംഘാടകരോടും പറയുകയായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആ വയോധികനെ എത്രയും പെട്ടെന്ന് തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. ''ചേട്ടാ പതിനായിരം രൂപ തരാമോ ഞാന്‍ ജിപേ ചെയ്യാം, ആ അങ്കിളിനു കൊടുക്കാന്‍ ആണ്'' എന്ന് അനുശ്രീ ആ ടെക്സ്‌റ്റൈല്‍ ഷോപ്പുടമയോട് പറയുമ്പോള്‍ അത് ഞാന്‍ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. 'അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല'' എന്ന് അനുശ്രീ പറഞ്ഞപ്പോള്‍ വരൂ ഞാന്‍ തന്നേക്കാം എന്ന് കടയുടമ പറയുകയായിരുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നല്‍കിയപ്പോള്‍ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നല്‍കുകയായിരുന്നു.
വേദിയില്‍ അനുശ്രീയ്ക്കൊപ്പം ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനും എന്നിവര്‍ ഉണ്ടായിരുന്നു. വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. ''ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജില്‍ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ''അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓര്‍ത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,'' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.