ബൈബിളില്‍ വിവരിച്ചിരിക്കുന്ന പവിത്രമായ, സ്വര്‍ണ്ണം പൊതിഞ്ഞ പെട്ടിയായ ഉടമ്പടി പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. തിരുവെഴുത്തുകള്‍ പ്രകാരം മോശ പത്ത് കല്‍പ്പനകള്‍ പെട്ടകത്തിനുള്ളില്‍ സ്ഥാപിച്ചിരുന്നു. അത് ഇസ്രായേലുകാര്‍ ഈജിപ്തില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ നിര്‍മ്മിച്ച സങ്കേതമായ ഒരുകൂടാരത്തില്‍ സൂക്ഷിച്ചിരുന്നു.

പരമ്പരാഗതമായി ചില പണ്ഡിതന്മാര്‍ ഇത് നടന്നത് ബി.സി 1445 ല്‍ ആണെന്നാണ് കണക്കാക്കുന്നത്. പെട്ടകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും രഹസ്യമാണ് എങ്കിലും ബി.സി 586 ല്‍ ബാബിലോണിയക്കാര്‍ ജറുസലേം പിടിച്ചെടുക്കുന്നതിന് മുമ്പ് രേഖകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍, പുരാതന ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലമായ ഷിലോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ബൈബിളില്‍ വിവരിച്ചിരിക്കുന്ന കൂടാരത്തിന്റെ അളവുകളും ഓറിയന്റേഷനുമായി യോജിക്കുന്ന ഒരു ശിലാ ഘടന കണ്ടെത്തിയിരിക്കുന്നു.

ടെല്‍ ഷിലോ ഡിഗിന്റെ ഡയറക്ടര്‍ ഡോ. സ്‌കോട്ട് സ്ട്രിപ്ലിംഗ് പറയുന്നത് 'ഇരുമ്പ് യുഗത്തിലെ ഒരു സ്മാരകം കണ്ടെത്തി എന്നാണ്. ഈ ഘടന കിഴക്ക്-പടിഞ്ഞാറ് ദിശയിലായി സ്ഥിതിചെയ്യുന്നു. തിരുവെഴുത്തുകളില്‍ വിവരിച്ചിരിക്കുന്നതുപോലെ 2:1 അനുപാതത്തിലാണ് ഇത് വിഭജിച്ചിരിക്കുന്നത്. ഇതിനൊപ്പം, ഖനനം നടത്തിയവര്‍ ഒരു ലക്ഷത്തിലധികം മൃഗങ്ങളുടെ അസ്ഥികളും കണ്ടെത്തി. കൂടുതലും ചെമ്മരിയാടുകള്‍, ആടുകള്‍, കന്നുകാലികള്‍ എന്നിവയുടെ അവശിഷ്ടങ്ങളാണ് ഇവ. ഇവിടെ ബലിയര്‍പ്പണ ചടങ്ങുകള്‍ നടന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

അസ്ഥികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മണ്‍പാത്രങ്ങളും അതേ കാലഘട്ടത്തിലേതാണ്. ഇത് ജറുസലേമില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്നതായി ബൈബിളില്‍ പറയുന്ന കൂടാര കാലഘട്ടവുമായുള്ള സ്ഥലത്തിന്റെ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഷിലോവിനെ ഇസ്രായേലിന്റെ ആദ്യത്തെ പ്രധാന മതകേന്ദ്രമായിട്ടാണ് ബൈബിളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബൈബിളനുസരിച്ച്, ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ മഹാപുരോഹിതനായ ഏലി സമാഗമനകൂടാരത്തിന് നേതൃത്വം നല്‍കിയത് ഇവിടെയായിരുന്നു.

ഏലി മരിച്ച കവാടം കണ്ടെത്തി എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. പെട്ടകം വളരെ വിശുദ്ധമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ അത് സ്പര്‍ശിക്കുകയോ അകത്തേക്ക് നോക്കുകയോ ചെയ്യുന്നത് പോലും മരണത്തിലേക്ക് നയിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്. പെട്ടകം തെറ്റായി കൈകാര്യം ചെയ്യുന്നത് ദൈവത്തിന്റെ സാന്നിധ്യത്തോടുള്ള നേരിട്ടുള്ള ലംഘനമായിട്ടാണ് കരുതപ്പെടുന്നത്.