- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മില്യണയറായി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി; 18-ാം വയസ്സില്‍ കോടീശ്വരനായത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ വെയ്ന്‍ നാഷ് ഡിസൂസ: പണ തന്റെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനായി ചിലവാക്കുമെന്ന് വെയിന്‍
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മില്യണയറായി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ റാഫിള്‍ നറുക്കെടുപ്പില്‍ കോടീശ്വരനായി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി. അമേരിക്കയില്‍ ഏറോസ്പേസ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ വെയ്ന്‍ നാഷ് ഡിസൂസയാണ് 18-ാം വയസ്സില്‍ മില്യണയറായത്. അമേരിക്കയിലെ ഇല്ലിനോയ് ഉര്‍ബാന-ചാമ്പെയ്നിലെ ഏറോസ്പേസ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ വെയിന്‍ പഠനത്തിനായി യുഎസിലേക്ക് പോകുമ്പോള്‍ ജൂലൈ 26-ന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
ഉറക്കത്തിനിടെ താന്‍ മില്യണ്‍ ഡോളറിന് ഉടമയായ വാര്‍ത്ത അറിഞ്ഞ് വയിന്‍ ആദ്യം ഞെട്ടി. സ്വപ്‌നമാണോ എന്ന് ആദ്യം തോന്നിയെങ്കിലും പിന്നീട് വീട്ടുകാര്‍ വിളിച്ചതോടെ ലോട്ടറി അടിച്ച വിവരം അറിഞ്ഞ് സന്തോഷത്തിലായി. താനും കുടുംബവും ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷനുകളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് വെയ്ന്‍ പറഞ്ഞു. രക്ഷിതാക്കള്‍ ടിക്കറ്റ് എടുകത്കുന്നത് കണ്ട് ശീലിച്ചതുകൊണ്ടാണ് താനും ടിക്കറ്റ് എടുത്തതെന്ന് വെയിന്‍ നാഷ് പറയുന്നു.
'യൂണിവേഴ്‌സല്‍ സ്റ്റുഡിയോസില്‍ ഒരു ദിവസം മുഴുവന്‍ കറങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നതിനാല്‍ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. ആദ്യം എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അത് യാഥാര്‍ത്ഥ്യമായി തോന്നിയതുമില്ല.' വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക താനും സഹോദരിയും ഉള്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്നാണ് വെയ്ന്‍ പറയുന്നത്. ബാക്കിയുള്ള പണം ദുബായില്‍ ഭൂമി വാങ്ങാനോ നിക്ഷേപിക്കാനോ ഉപയോഗിക്കുമെന്നും വെയ്ന്‍ വ്യക്തമാക്കുന്നു.
ദുബായില്‍ ജനിച്ച വെയ്‌നിന്റെ മാതാപിതാക്കള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ദുബായ് ഡ്യൂട്ടി ഫ്രീ സമൂഹമാധ്യമങ്ങളില്‍ പറയുന്നത് അനുസരിച്ച്, 1999-ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒരു മില്യണ്‍ ഡോളര്‍ നേടുന്ന 255-ാമത്തെ ഇന്ത്യന്‍ പൗരനാണ് വെയ്ന്‍.