- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; കതിര്‍മണ്ഡപത്തിലെത്തും മുന്‍പേ വരനെ തടങ്കലിലാക്കി ബന്ധുക്കള്‍: ഒടുവില്‍ ജാതിമതില്‍ തകര്‍ത്ത് സിപിഎം ഓഫിസില്‍ വിവാഹിതരായി അമൃതയും സഞ്ജയും
ജാതിമതില്‍ തകര്‍ത്ത് സിപിഎം ഓഫിസില്‍ വിവാഹിതരായി അമൃതയും സഞ്ജയും
ചെന്നൈ: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സിപിഎം ഓഫിസില്‍ വിവാഹിതരായി അമൃതയും സഞ്ജയും. വ്യത്യസ്ത ജാതയില്‍പ്പെട്ടതിനാല്‍ വരന്റെ ബന്ധുക്കള്‍ തടഞ്ഞ വിവാഹമാണ് പാര്‍ട്ടി ഓഫിസില്‍ മംഗളമായി നടന്നത്. ജാതിയുടെപേരില്‍ ബന്ധുക്കള്‍തീര്‍ത്ത മതില്‍ തകര്‍ത്ത് ഇരുവര്‍ക്കും പാര്‍ട്ടി ഓഫിസ് സുരക്ഷ ഒരുക്കുക ആയിരുന്നു. തിരുത്തുറൈപൂണ്ടിയിലെ അമൃതയും പുതുക്കോട്ട ജില്ലയിലെ മാത്തൂര്‍ സ്വദേശിയായ സഞ്ജയ് കുമാറുമാണ് പാര്‍ട്ടി ഓഫിസില്‍ വിവാഹിതരായത്.
മിശ്രവിവാഹങ്ങള്‍ക്കും ജാതി-മത രഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കാന്‍ തമിഴ്നാട്ടിലെ സിപിഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖത്തിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലെ പാര്‍ട്ടി ഓഫീസ് കതിര്‍മണ്ഡപമായി മാറിയത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു.
അമൃതയും സഞ്ചയും ഓഗസ്റ്റ് 27ന് നാഗപട്ടണത്തെ മുരുകന്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. രണ്ടുജാതിയില്‍പ്പെട്ടവരായതിനാല്‍ ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും പെണ്‍ുകുട്ടിയുടെ വീട്ടുകാര്‍ ഒപ്പം നിന്നു. പിന്നീട് സഞ്ജയിന്റെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു. പക്ഷേ, വിവാഹദിവസം വരനോ ബന്ധുക്കളോ ക്ഷേത്രത്തില്‍ എത്തിയില്ല. സഞ്ജയിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് അമൃതയുടെ ബന്ധുക്കള്‍ തിരുവാരൂരിലെ സിപിഎം നേതാക്കളെ വിവരമറിയിച്ചു. അവര്‍ തിരുത്തുറൈപൂണ്ടി പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഞ്ജയിനെ ഒരു ബന്ധുവീട്ടില്‍ തടങ്കലിലാക്കിയിരിക്കയാണെന്ന് കണ്ടെത്തി. പോലീസിന്റെ സഹായത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവാവിനെ അവിടെനിന്ന് മോചിപ്പിച്ച് തിരുത്തുറൈപൂണ്ടിയിലെത്തിച്ചു. പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും കാവലില്‍ പാര്‍ട്ടി ഓഫീസില്‍വെച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിനുശേഷം വരനും വധുവും പോലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു. ഇരുവരുടെയും ബന്ധുക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മിശ്രവിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി സിപിഎം ഓഫീസുകള്‍ തുറന്നുകൊടുക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സ്' സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് പാര്‍ട്ടി സെക്രട്ടറി അറിയിച്ചത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരുകയും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗികസംവിധാനം ഇല്ലാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.