- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിച്ച് മനസ്സിലാക്കി സത്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍ ബോള്‍ഡായി പ്രതികരിക്കുന്ന വ്യക്തിയാണ് ഷാജന്‍; അങ്ങനെയാകണം മാധ്യമ പ്രവര്‍ത്തനം; ഭയം ജേര്‍ണലിസ്റ്റിനെ സംബന്ധിച്ചടത്തോളം നല്ലതല്ല. ആ ഭയം ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകനാണ് ഷാജന്‍; പ്രതികരണവുമായി ജസ്റ്റീസ് കെമാല്‍പാഷ
കൊച്ചി: ഷാജന്‍ സ്‌കറിയയുടേത് ധീരതയുള്ള മാധ്യമ പ്രവര്‍ത്തനമെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റീസ് കെമാല്‍പാഷ. പഠിച്ച് മനസ്സിലാക്കി സത്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍ ബോള്‍ഡായി പ്രതികരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയാകണം മാധ്യമ പ്രവര്‍ത്തനം. അങ്ങനെ സത്യം പറയുന്നവരെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല. ഭയം ജേര്‍ണലിസ്റ്റിനെ സംബന്ധിച്ചടത്തോളം നല്ലതല്ല. ആ ഭയം ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകനാണ് ഷാജന്‍. അദ്ദേഹത്തെ ആക്രമിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് വിശദീകരിച്ചു.
ജേര്‍ണലിസം എന്നു പറഞ്ഞാല്‍ മുഖ്യധാര മാധ്യങ്ങള്‍ മാത്രമല്ല. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കുന്നവരും ജേര്‍ണലിസ്റ്റുകളാണ്. വിശകലനവും നിരീപണവും വാര്‍ത്തകളുമായി ആ കര്‍ത്തവ്യം നിറവേറ്റുന്ന വ്യക്തിയാണ് ഷാജന്‍. സുത്യര്‍ഹ സേവനമാണ് നടത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടു വരാത്ത പല വാര്‍ത്തകളും അദ്ദേഹം എത്തിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയവും പരസ്യവും നയവും എല്ലാം ഉണ്ട്. ഇത് കാരണം പുറത്തു വരാത്ത പലതും ഷാജന്‍ പുറത്തു കൊണ്ടു വന്നു. അങ്ങനെയാവണം ചെയ്യേണ്ടത്. സത്യം എന്ന് തോന്നുന്നത് പറയും. പിന്നീട് തിരുത്തേണ്ടത് തിരുത്താറുമുണ്ട്. ഇതു കാരണം നിരവധി ശത്രുക്കള്‍ ഷാജനുണ്ട്-കെമാല്‍പാഷ പറയുന്നു.
ഇന്നത്തെ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ജനാധിപത്യത്തിന്റെ കാതലാണ് വിമര്‍ശനം. വിമര്‍ശിക്കുന്ന വ്യക്തിയെ അല്ല നോക്കേണ്ടത് അയാള്‍ എന്താണ് പറയുന്നത് എന്ന് വേണം പരിശോധിക്കാന്‍. ആരോഗ്യകരമായ വിമര്‍ശനങ്ങളെ പോസിറ്റാവായി എടുക്കണം. ഷാജനെ കൊല്ലാനാണ് ശ്രമം നടന്നതെന്നും കെമാല്‍പാഷ വിശദീകരിക്കുന്നു
അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ ചുവടെ