- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം; കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഫോണില്‍ ബന്ധുവിന് വാട്‌സാപ്പ് മെസേജ് അയച്ചത് കുരുക്കായി; രണ്ട് മക്കളുമായി 17കാരനൊപ്പം ഒളിച്ചോടിയ 27 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി
17കാരനൊപ്പം ഒളിച്ചോടിയ 27 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍
ചേര്‍ത്തല: പതിനേഴുവയസ്സുകാരനായ വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ട ചേര്‍ത്തല സ്വദേശിനിക്കെതിരെ പോക്‌സോകേസ്. 12 ദിവസം മുന്‍പാണ് സനൂഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. ചേര്‍ത്തല സ്വദേശിനി സനൂഷയാണ് രണ്ട് മക്കളെയും കൂട്ടി 17 കാരനൊപ്പം ഒന്നിച്ചു ജീവിക്കാന്‍ നാടുവിട്ടത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നാലുപേരെയും കര്‍ണാടകയിലെ കൊല്ലൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുത്തിയതോട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചേര്‍ത്തല സ്റ്റേഷനില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. ആദ്യം ബെംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര. ബെംഗളൂരുവില്‍ നിന്നും സംഘത്തെ പിന്തുടര്‍ന്നാണ് പൊലീസ് കൊല്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി. പിന്നീട് യുവതി ഫോണില്‍ ബന്ധുവിന് വാട്‌സാപ്പ് മെസേജ് അയച്ചതോടെയാണ് വിവരം ലഭിച്ചത്. ഇതുപിന്തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.
ഫോണ്‍ ഓഫ് ചെയ്ത ശേഷമാണ് യുവതി 17കാരനുമായി യാത്ര ആരംഭിച്ചത്. വിദ്യാര്‍ഥിക്കൊപ്പം ഒന്നിച്ചു ജീവിക്കാനായിട്ടാണ് യുവതി നാട് വിട്ടതെന്ന് പറയുന്നു. യുവതിയെ പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
ആദ്യം ബെംഗളൂരുവിലേക്കാണ് ഇവര്‍ എത്തിയത്. പിന്നീട് കൊല്ലൂരിലേക്ക് തിരിച്ചു. ബെംഗളൂരുവില്‍ നിന്നും സംഘത്തെ പിന്തുടര്‍ന്നാണ് പൊലീസ് കൊല്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി.
പിന്നീട് യുവതി ഫോണില്‍ ബന്ധുവിന് വാട്‌സാപ്പ് മെസേജ് അയച്ചതോടെയാണ് വിവരം ലഭിച്ചത്. ഇതുപിന്തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.