ലണ്ടന്‍: ശസ്ത്രക്രിയ പാതിവഴിയിലെത്തിയപ്പോള്‍, രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് ഒരു നഴ്സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന ഡോക്ടറുടെ കേസ് ഇന്നലെ ബ്രിട്ടണിലെ മെഡിക്കല്‍ ട്രൈബ്യൂണലിന് മുന്‍പിലെത്തി. 2023 സെപ്റ്റംബര്‍ 16 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടേംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയറ്ററില്‍ 44 കാരനായ കണ്‍സള്‍ട്ടന്റ് അനസ്തീസ്റ്റ് സുഹൈല്‍ അന്‍ജുമും, ഒരു നഴ്സും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു നഴ്സ് കാണുകയായിരുന്നു.

'സി' എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ അന്‍ജും ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനുള്ള കീ ഹോള്‍ സര്‍ജറി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ട്രൈബ്യൂണലില്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അന്‍ജും പറയുന്നത് അത്തരത്തിലൊരു പ്രവൃത്തിയില്‍ താന്‍ ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു എന്നാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല എന്നും അയാള്‍ പറയുന്നു.

തീയറ്റര്‍ നമ്പര്‍ 5 ല്‍ അന്ന് നടക്കേണ്ട അഞ്ച് ശസ്ത്രക്രിയകളുടെ അനസ്തീസ്റ്റായിരുന്നു ഡോക്ടര്‍ അന്‍ജും എന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ആന്‍ഡ്രൂ മോളോയ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസില്‍ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയയുടെ പ്രക്രിയകള്‍ നടക്കുന്നതിനിടയിലാണ് ഡോക്ടര്‍ തീയറ്ററില്‍ നിന്നും ഇടവേള എടുത്ത് ഇറങ്ങിപ്പോയത്. ഇത്തരത്തില്‍ ഇടവേളകള്‍ എടുക്കുന്നത് അസാധാരണ സംഭവം ഒന്നുമല്ല. മാത്രമല്ല, അന്‍ജും മാത്രമല്ല ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരേയൊരു ഡോക്ടര്‍. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഒരു അനസ്തെറ്റിക് നഴ്സിനെ ചുമതല ഏല്‍പ്പിക്കാറുണ്ട്.

അങ്ങനെ ഡോക്ടര്‍, അനസ്തെറ്റിക് നഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ആ നഴ്സ് പരിചയ സമ്പന്നയായ ഒരു നഴ്സുമായിരുന്നു. പ്രക്രിയ പൂര്‍ത്തിയാക്കി, തീയറ്റര്‍ നമ്പര്‍ എട്ടിലേക്ക് ആവശ്യമായ ഏതോ ഉപകരണം തേടി എത്തിയപ്പോഴാണ് അവര്‍ ഡോക്ടര്‍ നഴ്സ് സി യുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത്. നഴ്സ് സി അവരുടെ ട്രൗസറുകള്‍ മുട്ടു വരെ താഴ്ത്തി വെച്ചിരിക്കുകയായിരുന്നു എന്നും ആ നഴ്സ് പറഞ്ഞു.

എട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററിലെക്ക് തിരിച്ചെത്തിയത്. ഇതുകൊണ്ട് രോഗിക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും ദൃക്സാക്ഷിയായ നഴ്സ് ഇക്കാര്യം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അന്‍ജും 2011 ല്‍ ആയിരുന്നു ബ്രിട്ടനിലെത്തുന്നത്.

കഴിഞ്ഞ ജനുവരിയില്‍ പാകിസ്ഥാനിലേക്ക് മടങ്ങിയ അന്‍ജും, കേസില്‍ അനുകൂല വിധി ലഭിച്ചാല്‍ ബ്രിട്ടനിലേക്ക് തിരികെ വരാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.