സിയോള്‍: ദക്ഷിണ കൊറിയയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തിലെ യാത്രക്കാരെ വലിയൊരു പകര്‍ച്ചാവ്യാധി' ബാധിച്ചേക്കാമെന്ന ഭയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ ആക്കി. കൊറിയന്‍ എയര്‍ലൈന്‍ ആയ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം സിയോളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ബുധനാഴ്ചയാണ് കാനഡയിലെ വിന്നിപെഗിലേക്ക് വഴിതിരിച്ചുവിട്ടത്. ഇക്കാര്യം ഫളൈറ്റ് റഡാറില്‍ കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ഒരു യാത്രക്കാരനെ വിമാനത്തില്‍ നിന്നിറക്കി സെന്റ് ബോണിഫേസ് ആശുപത്രിയിലേക്ക് അയയ്ക്കുകയും താല്‍ക്കാലികമായി ഒരു സോഷ്യല്‍ കണ്ടെയ്ന്‍മെന്റ് യൂണിറ്റില്‍ പാര്‍പ്പിക്കുകയും ചെയ്തതായി സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ബാക്കിയുള്ള യാത്രക്കാരുമായി വിമാനം ന്യൂയോര്‍ക്കിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏതാണ്ട് നാല് മണിക്കൂറോളം വിന്നിപെഗ് റിച്ചാര്‍ഡ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ പാര്‍ക്ക് ചെയ്തിരുന്നു. തുടര്‍ന്ന് യാത്ര പുറപ്പെട്ട വിമാനം അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ശക്തമായ പകര്‍ച്ചവ്യാധിക്ക് എതിരായ മുന്‍കരുതലായിരുന്നു ക്വാറന്റൈന്‍ എന്നാണ് കാനഡ വക്താവ് പറഞ്ഞത്.

എന്നാല്‍ ഏത് പകര്‍ച്ചാവ്യാധി ആണെന്നകാര്യം വെളിപ്പെടുത്തിയിട്ടില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിമാനത്തിലുള്ള ആര്‍ക്കും ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരന്റെ അവസ്ഥയെക്കുറിച്ചോ അവര്‍ അന്വേഷിച്ചുകൊണ്ടിരുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ചോ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കോളറ, ഡിഫ്തീരിയ, ക്ഷയം, പ്ലേഗ്, വസൂരി, മഞ്ഞപ്പനി, എബോള, മാര്‍ബര്‍ഗ് വൈറസുകള്‍ പോലുള്ള വൈറല്‍ ഹെമറാജിക് പനികള്‍, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം ഇന്‍ഫ്ലുവന്‍സ എ, മീസില്‍സ് എന്നിവയ്ക്ക് ഐസൊലേഷനും ക്വാറന്റൈനും അമേരിക്ക അംഗീകാരം നല്‍കിയിട്ടുണ്ട്്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എസിലേക്ക് പോകുന്ന വിമാനങ്ങളില്‍ കയറിയ പല യാത്രക്കാരും അഞ്ചാംപനി ഉള്‍പ്പെടെയുള്ള നിരവധി വൈറസുകളാണ് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തുവരുന്ന വായുവിലൂടെയുള്ള തുള്ളികള്‍ വഴിയാണ് ഇത് പടരുന്നത്. രോഗി മരിച്ചതിന് ശേഷവും രണ്ട് മണിക്കൂര്‍ വരെ ഇത് വായുവില്‍ തങ്ങിനില്‍ക്കും. ഒരു വിമാന ക്യാബിനിലെ അടച്ചിട്ട സ്ഥലത്തും വരണ്ട വായുവിലും വായുവിലൂടെയും ഈ അണുക്കള്‍ എളുപ്പത്തില്‍ പടരും. നിലവില്‍ അമേരിക്കയിലെ അഞ്ചാംപനി കേസുകളില്‍ 2025 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 1,454 കേസുകളില്‍ 21 എണ്ണം യുഎസിലേക്ക് പോയ അന്താരാഷ്ട്ര സന്ദര്‍ശകരില്‍ നിന്നാണ് പകര്‍ന്നത്. മാരക രോഗമായ എബോളയും ആശങ്ക ഉയര്‍ത്തുന്നതാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഈയിടെ 68 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്.