ണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ പറക്കാന്‍ കഴിയുന്ന വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നു . ഇതിനെ 'സണ്‍ ഓഫ് കോണ്‍കോര്‍ഡ്' എന്നാണ് ഇപ്പോള്‍ വിളിക്കപ്പെടുന്നത്. നാസയുടെ എക്‌സ് -59 ഒരു സൂപ്പര്‍സോണിക് ഗവേഷണ വിമാനമാണ്. ഇത് മണിക്കൂറില്‍ 990 മൈല്‍ വേഗതയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് ശബ്ദത്തേക്കാള്‍ വേഗത കൂടുതലാണ്. ഇത്രയും വേഗതയുള്ളതിനാല്‍ ഇതിന് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഏകദേശം മൂന്ന് മണിക്കൂറും 44 മിനിറ്റും കൊണ്ട് പറന്നെത്താന്‍ കഴിയും. സാധാരണയായി ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എടുക്കുന്ന വാണിജ്യ വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അതിശയകരമാംവിധം വേഗതയുള്ളതാണ്. ആദ്യ പറക്കല്‍ നടത്തുന്നതിന് മുമ്പ് ഇത് നിലവില്‍ അന്തിമ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

മറ്റ് സൂപ്പര്‍ സോണിക്ക് വിമാനങ്ങളെ അപേക്ഷിച്ച് ഇതിന് ശബ്ദം കുറവാണ്. നേരത്തേ കോണ്‍കോര്‍ഡ് പോലെയുള്ള വിമാനങ്ങള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കാന്‍ അനുയോജ്യമല്ലാത്തതായി കണക്കാക്കപ്പെട്ടിരുന്നത് അവയുടെ ഞെട്ടിപ്പിക്കുന്ന ശബ്ദം കൊണ്ടാണ്. ഈ വിമാനത്തിന്റെ മുന്‍ഭാഗത്തായി സൂപ്പര്‍സോണിക് വിമാനത്തിന് ഷോക്ക് തരംഗങ്ങളെ നിശബ്ദമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

247.5 മില്യണ്‍ ഡോളറാണ് ഈ വിമാനത്തിന്റെ നിര്‍മ്മാണ ചെലവ്. കാലിഫോര്‍ണിയയിലെ യുഎസ് എയര്‍ഫോഴ്സ് പ്ലാന്റില്‍ ഇത് നിലവില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ സുരക്ഷാ സംവിധനങ്ങളും വിലയിരുത്തപ്പെടുകയാണ്. എന്നാല്‍ ഇതിന്റെ ആദ്യ പറക്കല്‍ അതിന്റെ പൂര്‍ണ്ണ വേഗതയില്‍ ആയിരിക്കില്ല എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ പിന്നീട് എക്‌സ്-59 പൂര്‍ണ്ണ ശേഷിയില്‍ പറത്തുകയും ഉയര്‍ന്നതും വേഗതയേറിയതുമായ വരാനിരിക്കുന്ന പരീക്ഷണങ്ങളില്‍ ശബ്ദത്തിന്റെ വേഗതയെ മറികടക്കുകയും ചെയ്യും. 2016-ല്‍ നാസയില്‍ നിന്ന് 247.5 മില്യണ്‍ ഡോളറിന്റെ ഡിസൈന്‍ കരാര്‍ ലഭിച്ചതിന് ശേഷം അമേരിക്കന്‍ എയ്റോസ്പേസ് സ്ഥാപനമായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് ഈ വിമാനം വികസിപ്പിച്ചെടുത്തത്. ഈ വിമാനം യാത്രകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിക്കും എന്നാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്.