- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിലെ ഹുതി വിമതരുടെ ശക്തി കേന്ദ്രമായ ഹുദൈദയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; തിരിച്ചടിയായി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ഹൂതികള്‍; ജെറുസലേമിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍; ഗസ്സയില്‍ കരയാക്രമണം കടുത്തതോടെ മരണസംഖ്യ ഏറുന്നു; എങ്ങും അഭയാര്‍ഥി പ്രവാഹവും അശാന്തിയും
യെമനിലെ ഹുദൈദയില്‍ ഇസ്രായേല്‍ ആക്രമണെം.
സന: ഗസ്സയില്‍ കരയുദ്ധം ശക്തമായതിന് പിന്നാലെ യെമനിലെ ചെങ്കടല്‍ തീരത്തെ പ്രധാന തുറമുഖ നഗരമായ ഹുദൈദയില്‍ ഇസ്രായേല്‍ ആക്രമണെം. ഹുദൈദ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, നഗരത്തിലെ താമസക്കാരോടും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറാന്‍ ഐഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൂതികളുടെ നിയന്ത്രണത്തിലുളള ഹുദൈദയില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാല യെമനില്‍ നിന്ന് ബാലിസ്്റ്റിക് മിസൈലുകള്‍ തൊടുത്തു. ഇതോടെ മധ്യ ഇസ്രയേലിലും, ജറുസലേമിലും അപായ സൈറണുകള്‍ മുഴങ്ങി
ഇസ്രായേല്‍ വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനില്‍ ഐഡിഎഫ് ആക്രമണം ശക്തിപ്പെടുത്തിയത്. നേരത്തെ, യെമനിലെ തലസ്ഥാനമായ സനായിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സനായിലെ സൈനിക ആസ്ഥാനവും ഇന്ധന സ്റ്റേഷനുമാണ് അന്ന് ആക്രമണത്തിന് ഇരയായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍-മസിറ സാറ്റ്ലൈറ്റ് ന്യൂസ് ചാനലിന്റെ ഓഫീസിനും ഈ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
അതേസമയം, ഹമാസിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ പ്രതിരോധ സേന (IDF) വലിയ കരയുദ്ധത്തിന് തുടക്കമിട്ടു. ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ഓപ്പറേഷനില്‍ നിരവധി പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭീകരവാദ സംഘടനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും ഈ കരയുദ്ധം ലക്ഷ്യമിടുന്നു. ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ശനിയാഴ്ചയോടെ ഗസ സിറ്റിയില്‍ പ്രവേശിച്ച സൈനികര്‍ ശരിയായ തയ്യാറെടുപ്പോടെയാണ് നീങ്ങുന്നത്.
ഇതോടെ വലിയ അഭയാര്‍ഥി പ്രവാഹമാണ് ഗാസയില്‍ നടക്കുന്നത്. ഹമാസിനെതിരായ അന്തിമയുദ്ധമെന്ന വിധത്തിലാണ് ഇസ്രായേലിന്റെ ആക്രമണങ്ങള്‍. ഹമാസിന്റെ തുരങ്ക ശൃംഖലയെ അടക്കം തരിപ്പണമാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉദ്ദേശ്യം.
അതിനിടെ ഗാസയില്‍ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച ഗാസയില്‍ 850 ലധികം കേന്ദ്രങ്ങളെ ആക്രമിച്ചു എന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്. ഗാസയിലെ കര, വ്യോമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഐഡിഎഫ് പങ്കുവെച്ചത്. 'ഓപ്പറേഷന്‍ ഗിഡിയോണ്‍സ് ചാരിയറ്റ്സ് 2 എന്ന പേരിലാണ് ആക്രമണം നടത്തിയത്. നിര്‍ബന്ധിത സൈനികരും റിസര്‍വ് സൈനികരും അടങ്ങുന്നവരാണ് ഗാസ നഗരത്തിലെ കര ആക്രമണങ്ങള്‍ നടത്തിയത്.
ഇസ്രായേലുമായുള്ള അതിര്‍ത്തി പങ്കിടുന്ന സുരക്ഷാ മേഖലയിലും ഗാസയിലെ റാഫ, ഖാന്‍ യൂനിസ് പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹമാസ് യൂണിറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 'ഗാസ നഗരത്തില്‍ 850-ലധികം ഭീകര കേന്ദ്രങ്ങളെയും നൂറുകണക്കിന് തീവ്രവാദികളെയും ആക്രമിച്ചു' എന്ന് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
അതേസമയം ഇസ്രായേല്‍ ആക്രമണം കടിപ്പിച്ചതോടെ ഗാസയില്‍ വലിയ അഭയാര്‍ഥി പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. ഇനി മരിച്ചാല്‍ മതിയെന്ന മനസ്സോടെ പലായനത്തിന്് തയ്യാറാകാത്തവരെ കുറിച്ചുള്ള വിവരങ്ങളും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പതിനെട്ട് വയസ്സുള്ള സനബെലും അവളുടെ മാതാപിതാക്കളും മൂന്ന് ഇളയ സഹോദരങ്ങളും ഉള്‍പ്പെടെ ഗാസ സിറ്റിയില്‍ തന്നെ തുടരാനാണ്