ന്യൂഡല്‍ഹി: അതിസാഹസികമായി വിമാനത്തിന്റെ പിന്‍ചക്രക്കൂടില്‍ രഹസ്യമായി കയറി യാത്രചെയ്ത അഫ്ഗാന്‍ ബാലന്‍ അത്ഭുതമാകുന്നു. ഡല്‍ഹിയില്‍ എത്തിയ കുട്ടിയെ അഫ്ഗാനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. കാബൂളില്‍നിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയര്‍ വിമാനത്തില്‍ 13 വയസ്സുകാരന്‍ ഇന്ത്യയിലെത്തിയത്. ലാന്‍ഡിംഗ് ഗിയര് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുക അതിസാഹസികമാണ്. കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന യാത്രാവിമാനത്തിന്റെ ചക്ര അറയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത 13 വയസ്സുകാരനായ അഫ്ഗാന്‍ ബാലനെ ഞായറാഴ്ച വൈകുന്നേരം അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഇറാനിലേക്ക് പോകാനുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി അപകടകരമായ ഈ യാത്ര ചെയ്തതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കെഎഎം എയറിന്റെ RQ4401 നമ്പര്‍ എയര്‍ബസ് A340 വിമാനത്തിലാണ് ബാലന്‍ ഒളിച്ചുകടന്നത്. സുരക്ഷാ പരിശോധനകള്‍ മറികടന്ന്, മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടക്കുകയായിരുന്നു. 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ വിമാനം രാവിലെ 10:20 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി.

വിമാനം നിലത്തിറങ്ങിയതിന് ശേഷം ടെര്‍മിനല്‍ 3 ലെ എയര്‍പോര്‍ട്ട് ജീവനക്കാരാണ് നിയന്ത്രിത പ്രദേശത്ത് കറങ്ങി നടന്ന കുട്ടിയെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) ബാലനെ കസ്റ്റഡിയിലെടുക്കുകയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും ചേര്‍ന്നുള്ള ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. വിസയില്ലാതെ രാജ്യത്ത് പ്രവേശിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ നിയമനടപടികളില്ലാതെ, ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം സുരക്ഷിതമായി കുടുംബത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 3:31 ന് അതേ കെഎഎം എയര്‍ വിമാനത്തില്‍ കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചതായി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇത്തരം യാത്രകളില്‍ അതിജീവനം 'അത്ഭുതകരമെന്ന്' വ്യോമയാന വിദഗ്ധര്‍ വിശേഷിപ്പിച്ചു. സാധാരണയായി സമ്മര്‍ദ്ദമില്ലാത്തതും ചൂടില്ലാത്തതുമായ ചക്ര അറയില്‍ 30,000 അടി ഉയരത്തില്‍ ഓക്‌സിജന്‍ നില കുറയുകയും താപനില അതിശക്തമായി താഴുകയും ചെയ്യും. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ അടഞ്ഞ ഭാഗത്തായിരുന്നുവെങ്കില്‍ ബാലന് സംരക്ഷണം ്‌ലഭിച്ചിട്ടുണ്ടാകാമെന്ന് വ്യോമയാന സുരക്ഷാ വിശകലന വിദഗ്ധര്‍ പറഞ്ഞു. ഈ സംഭവം വിമാനത്താവള സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകള്‍ വെളിപ്പെടുത്തുകയും വിമാനയാത്രയുടെ അപകടസാധ്യതകള്‍ക്ക് അടിവരയിടുകയും ചെയ്യുന്നു.

94 മിനിറ്റ് യാത്ര പൂര്‍ത്തിയാക്കിയത് അത്ഭുതമായിരുന്നു. ഇത്തരത്തില്‍ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങള്‍ വിരളമാണ്. വിമാനത്താവളത്തില്‍ കയറിയ ബാലന്‍ ബോര്‍ഡിങ് സമയത്ത് വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിക്കുകയായിരുന്നു. ടെയ്ക്ക് ഓഫിനുശേഷം വീല്‍ ബേയുടെ വാതില്‍ തുറന്നിട്ടുണ്ടാകുമെന്നും ചക്രം പിന്‍വാങ്ങുകയും കതക് അടയുകയും ചെയ്തപ്പോള്‍ കുട്ടി ഇടയിലെ എന്‍ക്ലോസ്ഡ് ഭാഗത്ത് കടന്നിരുന്നു. ഒരു രസത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി അറിയിച്ചു. ഇതിലെ വസ്തുകള്‍ പരിശോധിച്ചു. അതിന് ശേഷമാണ് അഫ്ഗാനിലേക്ക് കുട്ടിയെ തിരിച്ചയച്ചത്.

യാത്രക്കാരുടെ ക്യാബിന് സമാനമായ താപനിലയുള്ളിടത്താണ് കുട്ടി ഇരുന്നത്. കുട്ടിയെ തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചയച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രഹസ്യവിമാന യാത്രയാണിത്. 1996 ഒക്ടോബര്‍ 14-ന് പ്രദീപ് സെയ്നി (22), വിജയ് സെയ്നി (19) എന്നീ സഹോദരങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ഈ രീതിയില്‍ യാത്രചെയ്തു. ലണ്ടനില്‍ എത്തിയപ്പോള്‍ വിജയ് സെയ്നി മരിച്ചിരുന്നു. പ്രദീപ് രക്ഷപ്പെട്ടു. അഫ്ഗാനില്‍ നിന്ന് വിമാനത്തില്‍ ലണ്ടനിലേക്ക് പോകാന്‍ കൊതിച്ചവര്‍ ആകാശത്ത് നിന്നും വീണ് മരിച്ചതും കുറച്ചു കാലം മുമ്പ് ചര്‍ച്ചയായിരുന്നു.