ടെസ്ലയുടെ ഉടമയായ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന് കഷ്ടകാലം ഒഴിയുന്നില്ല. ട്രംപുമായുള്ള ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് നിരവധി പ്രതിസന്ധികളാണ് അദ്ദേഹം നേരിടേണ്ടി വന്നത്. ഇപ്പോള്‍ ടെസ്ലയിലെ ഒരു തൊഴിലാളിയെ കമ്പനിയിലെ ഭീമന്‍ റോബോട്ട് ആക്രമിച്ച കേസില്‍ 51 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ്. ഇയാളുടെ ചികിത്സാ ചെലവിനായി നഷ്ടമാകുന്നത് ഏഴ് മില്യണ്‍ ഡോളറാണ്.

തകരാറിലായ ഒരു റോബോട്ട് ഇടിച്ചതായി ആരോപിച്ചാണ് ടെസ്ലയുടെ റോബോട്ടിക്‌സ് ടെക്‌നീഷ്യന്‍ കേസ് കൊടുത്തത്. 2023 ജൂലൈയില്‍ മെഷീന്‍ ദേഹത്ത് തട്ടി ബോധം നഷ്ടപ്പെട്ടതായും ഗുരുതരമായി പരിക്കേറ്റതായും 50 കാരനായ പീറ്റര്‍ ഹിന്റര്‍ഡോബ്ലര്‍ അവകാശപ്പെടുന്നു. ഇതുവരെ ചികിത്സാ ചെലവുകള്‍ക്കായി 1 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും സമീപഭാവിയില്‍ കുറഞ്ഞത് 6 മില്യണ്‍ ഡോളറിന്റെ ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള കമ്പനിയുടെ ഫാക്ടറിയില്‍ ഒരു റോബോട്ടിനെ വേര്‍പെടുത്താന്‍ എഞ്ചിനീയറെ സഹായിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും മെഷീനിന്റെ കൈ പെട്ടെന്ന് വലിയ ശക്തിയോടെ പുറത്തേക്ക് വന്ന് തന്നെ ഇടിച്ചു എന്നുമാണ് ടെക്‌നീഷ്യന്‍ പരാതിയില്‍ പറയുന്നത്. അസാമാന്യ ബലമുള്ള റോബോട്ടിന്റെ ഇടിയില്‍ താന്‍

നിലത്ത് തെറിച്ചു വീണതായി ഇയാള്‍ പറയുന്നു. നഷ്ടപ്പെട്ട ശമ്പളം, വൈകാരിക ക്ലേശം, വേദന, കഷ്ടപ്പാട്, വരുമാന ശേഷി കുറയല്‍ എന്നിവയ്ക്ക് അദ്ദേഹം മൊത്തം 51 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെക്നീഷ്യന്‍ ടെസ്ലയ്‌ക്കെതിരെയും തനിക്ക് പരിക്കേറ്റതായി ആരോപിക്കപ്പെടുന്ന യന്ത്രം നിര്‍മ്മിച്ച ജാപ്പനീസ് സ്ഥാപനമായ ഫനൂക്ക് അമേരിക്കയ്‌ക്കെതിരെയുമാണ് കേസ് ഫയല്‍ ചെയ്യുന്നത്. ടെസ്ല മേധാവി എലോണ്‍ മസ്‌കിന് ഒരുകാലത്ത് ഇലക്ട്രിക് വാഹന വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്ന സമയത്താണ്

ഇത്തരം ഒരു കേസുണ്ടായിരിക്കുന്നത്..

റോബോട്ട്് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അതിന്റെ മെക്കാനിക്സ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതില്‍ ടെസ്ല പരാജയപ്പെട്ടതായി കേസില്‍ ആരോപണമുണ്ട്. ഉപകരണങ്ങളുടെ രൂപകല്‍പ്പനയില്‍ ഫുണാക്ക് അശ്രദ്ധ കാണിച്ചുവെന്ന് 50 വയസുകാരനായ പരാതിക്കാരന്‍ വാദിച്ചു.

എന്നാല്‍ ടെസ്ലയും ഫ്യൂണാക്കും ഇത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചില്ല. ടെസ്ലയെ സംബന്ധിച്ച് ഇപ്പോള്‍ അവരുടെ വാഹനങ്ങളുടെ വില്‍പ്പനയും കുറവാണ്. ടെസ്ലയുടെ വാഹനങ്ങളുടെ വന്‍ വിലയും പലപ്പോഴും ഉപഭോക്താക്കളെ അവ വാങ്ങുന്നതില്‍ നിന്നും വിലക്കുന്നു.