ണ്ടാം ലോകമഹായുദ്ധ കാലത്ത് തകര്‍ന്നു വീണ ഒരു അമേരിക്കന്‍ പോര്‍വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ 82 വര്‍ഷത്തിന് ശേഷം കണ്ടെത്തിയത് പാശ്ചാത്യ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാകുകയാണ്. വ്യോമിംഗ് എയര്‍മാന്റെ ബി.17 ബോംബര്‍ വിമാനം ഇത്രയും കാലം കാണാതിരുന്നതിന്റ രഹസ്യം ഒരു പക്ഷെ ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുമെന്നാണണ് കരുതപ്പെടുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിലെ ഈ വമ്പന്‍ ഹീറോയുടെ അവശിഷ്ടങ്ങള്‍ ഇത്രയും കാലം വിദൂരമായ ഒരു പര്‍വ്വത നിരയിലെ വനത്തിനുള്ളില്‍ മറഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ മരംമുറിക്കാന്‍ എത്തിയവരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമിംഗിലെ കാസ്പറില്‍ നിന്നുള്ള സാര്‍ജന്റായ തോമസ് എല്‍. കോട്‌നര്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സില്‍വര്‍ സ്റ്റാര്‍ പദവിയും ഇദ്ദേഹം നേടിയിരുന്നു.

1942 സെപ്റ്റംബറില്‍, ജപ്പാനിലെ റബൗളില്‍ ഒരു രാത്രി ദൗത്യത്തില്‍ ബി-17 ബോംബറില്‍ സഞ്ചരിച്ച കോട്‌നറെ കുറിച്ച് ഗവേഷകനായ ജസ്റ്റിന്‍ ടെയ്‌ലാന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. കോട്‌നര്‍ തന്റെ സേവനകാലത്ത് ഒരു റേഡിയോ ഓപ്പറേറ്ററായും ഗണ്ണറായും സേവനമനുഷ്ഠിച്ചു. 19-ാമത്തെ ബോംബാര്‍ഡ്‌മെന്റിന്റെ 30-ാമത്തെ സ്‌ക്വാഡ്രണിലെ അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഈ യാത്രക്ക് ശേഷം കോട്നറിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ജപ്പാനിലെ ലകുനായ്, വുനകാനൗ എന്നീ എയര്‍ഫീല്‍ഡുകള്‍ നശിപ്പിക്കാനുള്ള ദൗത്യത്തിലായിരുന്നു അദ്ദേഹം.

എന്നാല്‍ ജപ്പാന്‍കാര്‍ മുന്നൂറ്റി അറുപത്തിയേഴ് വിമാനവേധ തോക്കുകളാണ് ഇവിടെ വിന്യസിച്ചിരുന്നത്. ഇതിനെ തെക്ക്-പടിഞ്ഞാറന്‍ പസഫിക് മേഖലയിലെ ഏറ്റവും ശക്തമായി പ്രതിരോധിക്കപ്പെട്ട ലക്ഷ്യം എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. മരീബ എയര്‍ഫീല്‍ഡില്‍ നിന്ന് കോര്‍ട്ട്നറും മറ്റുള്ളവരും ലക്ഷ്യത്തിലേക്ക് പറക്കുകയായിരുന്നു. ഓരോ വിമാനത്തിലും 500 പൗണ്ട് ഭാരമുള്ള നാല് ബോംബുകള്‍ വീതം ഉണ്ടായിരുന്നു. ആ സമയത്ത് ശക്തമായ മഴയും ഇടിമിന്നലും കാരണം കാലാവസ്ഥ വളരെ മോശമായിരുന്നു. ചന്ദ്രനില്ല' എന്ന് ഔട്ട്‌ലെറ്റ് കണ്ടെത്തിയ ദൗത്യ രേഖകള്‍ പറയുന്നു. ഏഴ് വിമാനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇവയില്‍ രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ.

എന്നാല്‍ കോട്നര്‍ സഞ്ചരിച്ചിരുന്ന ബോംബര്‍ വിമാനം ഒരിക്കലും മടങ്ങിയെത്തിയില്ല. ചിലപ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിയില്‍ ആയിരിക്കാം വിമാനം തകര്‍ന്നു വീണത്. എട്ട് പതിറ്റാണ്ടിലേറെയായി, ന്യൂ ബ്രിട്ടന്‍ ദ്വീപിലെ പര്‍വതങ്ങളില്‍ മരങ്ങള്‍ മുറിക്കുന്ന ഒരു കമ്പനി ഒരു റോഡ് നിര്‍മ്മാണത്തിനിടെ യാദൃശ്ചികമായി വിമാനം കണ്ടെത്തുന്നതുവരെ കോട്ട്നറും കാണാതായ ബോംബര്‍ വിമാനവും ഒരു രഹസ്യമായി തുടര്‍ന്നിരുന്നു. 2023-ല്‍ പാപുവ ന്യൂ ഗിനിയയില്‍ കാണാതായ മറ്റൊരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ടെയ്‌ലാന്‍ എന്ന വ്യോമയാന വിദഗ്ധന്‍ ദുരൂഹമായ ഈ അവശിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്.

സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്നറിന്റെ വിമാനം കണ്ടു പിടിക്കാന്‍ കഴിഞ്ഞത്. തുറസ്സായ സ്ഥലത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോട്നറുടെ ഇരട്ട സഹോദരനായ ടെഡ് കോര്‍ട്ട്നറും അതേ സമയത്ത് ആര്‍മി എയര്‍ കോര്‍പ്സില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ വിമാനാവശിഷ്ടങ്ങള്‍ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയില്ലെങ്കില്‍ നാട്ടുകാര്‍ അവയെല്ലാം കൈക്കലാക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.