- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭൂപടത്തില്‍ പാകിസ്ഥാന് സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം; സംയമനം ഇനിയൊരു തവണകൂടി ഞങ്ങള്‍ പാലിക്കില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പുണ്ടാകും'; പാക്കിസ്ഥാന്‍ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
പാക്കിസ്ഥാന്‍ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിപ്പ് നല്‍കി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇസ്ലാമാബാദ് വിസമ്മതിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉടണ്ടാകുമെന്ന സൂചനയും ജനറല്‍ ദ്വിവേദി നല്‍കി. 'ഓപ്പറേഷന്‍ സിന്ദൂര്‍ 1.0 ല്‍ ഉണ്ടായിരുന്ന സംയമനം ഇനി നമ്മള്‍ പാലിക്കില്ല. ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനെ ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മള്‍ ചെയ്യും. ഭൂപടത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കണം,' ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
രാജസ്ഥാനിലെ അനുപ്ഗഡില്‍ ഒരു സൈനിക പോസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം പാകിസ്ഥാന് കനത്ത മുന്നറിയിപ്പ് നല്‍കിയത്. ഇനിയൊരു തവണ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം, 'ഓപ്പറേഷന്‍ സിന്ദൂരിന്റെ' രണ്ടാം പതിപ്പ് വിദൂരമല്ലെന്ന് സൂചനയും നല്‍കി.
ഓപ്പറേഷന്‍ സിന്ദൂര്‍ 1.0 ല്‍ ഉണ്ടായിരുന്ന സംയമനം ഇനിയൊരുതവണ ഞങ്ങള്‍ പാലിക്കില്ല. ഭൂമിശാസ്ത്രത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനേക്കൊണ്ട് ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മള്‍ ചെയ്യും. ഭൂമിശാസ്ത്രത്തില്‍ പാകിസ്താന്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരത അവസാനിപ്പിക്കണം, ജനറല്‍ ദ്വിവേദി പറഞ്ഞു.
ഭീകരവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരോട് എപ്പോഴും തയ്യാറെടുപ്പോടെ ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ 22-ന് പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകരവാദ ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇതില്‍ ഏഴെണ്ണം കരസേനയും രണ്ടെണ്ണം വ്യോമസേനയുമാണ് ലക്ഷ്യമിട്ടത്. ഭീകരവാദികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണങ്ങള്‍ മാത്രമാണ് നടത്തിയതെന്നും സാധാരണ പാകിസ്ഥാനി പൗരന്മാരോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യത്തോടു മാത്രമേ നടപടികളെടുക്കുന്നുള്ളൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് നേരത്തെ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി. സിങ് പറഞ്ഞിരുന്നു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കരസേനാ മേധാനവിയുടെ മുന്നറിയിപ്പും വരുന്നത്.