- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറാക്കിള്‍ ഇ-ബിസിനസ് സ്യൂട്ടില്‍ നിന്ന് സുപ്രധാന ഡാറ്റ മോഷ്ടിച്ചു; സൈബര്‍ കുറ്റവാളികളെ കരുതി ഇരിക്കുക; കോര്‍പ്പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
കോര്‍പ്പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഹാക്കര്‍മാര്‍ പണം തട്ടിയെടുക്കാനായി ഇവര്‍ക്ക് നിരന്തരമായി ഇമെയിലുകള്‍ അയയ്ക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ വെളിപ്പെടുത്തുന്നത്. റാന്‍സംവെയര്‍ സംഘമായ സി എല്‍ ഒ പിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഗ്രൂപ്പ് ഒറാക്കിള്‍ ഇ-ബിസിനസ് സ്യൂട്ടില്‍ നിന്ന് സുപ്രധാന ഡാറ്റ മോഷ്ടിച്ചതായി വെളിപ്പെടുത്തിയതായി ഗൂഗിള്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്തരം തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ് എന്നാണ് ഗൂഗിള്‍ വിശേഷിപ്പിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ കമ്പനി വിസമ്മതിച്ചു. ഈ അവകാശവാദങ്ങളുടെ സത്യാവസ്ഥ കൃത്യമായി വിലയിരുത്താന്‍ നിലവില്‍ മതിയായ തെളിവുകള്‍ കൈവശം ഇല്ല എന്നാണ് ഗൂഗിള്‍ വക്താക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍, ഒറാക്കിളിനോട് വിശദീകരണം ചോദിച്ചു എങ്കിലും അവര്‍ മറുപടി നല്‍കിയിട്ടില്ല.
സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹാല്‍സിയോണിന്റെ റാന്‍സംവെയര്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായ സിന്തിയ കൈസര്‍ പറയുന്നത് തന്റെ കമ്പനി ദശലക്ഷക്കണക്കിന് മുതല്‍ കോടിക്കണക്കിന് ഡോളര്‍ വരെ കൊള്ളയടിെേക്കപ്പട്ടതിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ്. 50 മില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. ഈ സൈബര്‍ കുറ്റവാളികള്‍ക്ക് സി.എല്‍.ഒ.പിയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക സൂചന എന്നാണ് കൈസര്‍ പറയുന്നത്. ഇത്തരം തട്ടിപ്പു സംഘങ്ങള്‍ പലതും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 29 ഓടെയാണ് ഹാക്കര്‍മാര്‍ എക്സിക്യൂട്ടീവുകള്‍ക്ക് ഇമെയിലുകള്‍ അയയ്ക്കാന്‍ തുടങ്ങിയത്.
സമീപ വര്‍ഷങ്ങളില്‍ നൂറുകണക്കിന് കമ്പനികളെ ഹാക്ക് ചെയ്ത ഒരു ഗ്രൂപ്പാണ് സി.എല്‍.ഒ.പി. പലപ്പോഴും സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാവിന്റെ സുരക്ഷാ പിഴവുകള്‍, ചൂഷണം ചെയ്തുകൊണ്ടാണ് ഇവര്‍ ഡാറ്റ്ാ മോഷ്ടിക്കുന്നത്. കമ്പനികള്‍ക്ക് അവരുടെ ഉപഭോക്തൃ ഡാറ്റാബേസുകള്‍, ജീവനക്കാരുടെ വിവരങ്ങള്‍, മാനവ വിഭവശേഷി ഫയലുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് ടെക് ഭീമനായ ഒറാക്കിള്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെ ഒരു കൂട്ടമാണ് ഒറാക്കിള്‍ ഇ-ബിസിനസ് സ്യൂട്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ അവരുടെ കമ്പനികള്‍ നടത്തുന്നതിന് ഇ-ബിസിനസ് സ്യൂട്ടിനെ ആശ്രയിക്കുന്നുണ്ട്.