- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ
ലണ്ടന്‍: സ്വന്തം പിതാവും പിതൃസഹോദരനും പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാരും, മുത്തച്ഛനും ഉള്‍പ്പടെ സ്വന്തം കുടുംബാംഗങ്ങളാല്‍ ബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ധിക്കുകയും ചെയ്ത, മൂന്ന് തലമുറകളില്‍ പെട്ട കുടുംബാംഗങ്ങള്‍ ഈ പെണ്‍കുട്ടിയ ഭീകരമായ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയയാക്കിയതായും കോടതിയില്‍ വെളിപ്പെടുത്തി. കുടുംബത്തിലെ പുരുഷാംഗങ്ങള്‍ ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തപ്പോള്‍ അത് തടയാന്‍ പെണ്‍കുട്ടിയുടെ അമ്മ ശ്രമിച്ചില്ലെന്നും കോടതിയില്‍ തെളിഞ്ഞു.
അമ്മയോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ കുട്ടിയെ ഒരു കബോര്‍ഡില്‍ അടച്ചു പൂട്ടുകയും മര്‍ദ്ധിക്കുകയുമാണ് ചെയ്തത്. മാത്രമല്ല, പെണ്‍കുട്ടിയുടെ ശരീരമാകെ പൊള്ളലേല്‍പ്പിച്ച് ആ മുറിപ്പാടുകളില്‍ ഉപ്പ് പുരട്ടുകയും ചെയ്തുവത്രെ. അറസ്റ്റിലായിട്ടും, ഈ കുറ്റവാളികള്‍, പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കോടതിയില്‍ പറഞ്ഞു. വെസ്റ്റ് സസ്സക്സില്‍ താമസിക്കുന്ന കുടുംബത്തിലെ, ഈ പെണ്‍കുട്ടിയുടെ ഇളയ സഹോദരിക്കും ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടതായി വന്നുവത്രെ.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാകാത്ത ഈ പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം കുടുംബാംഗങ്ങള്‍ പീഢിപ്പിച്ചതായി, ഇരുപത് മണിക്കൂറിലധികം നീണ്ട വിചാരണയ്ക്കൊടുവില്‍ കോടതി കണ്ടെത്തി. മുത്തച്ഛനും, അച്ഛനും അമ്മയ്ക്കും, പിതൃസഹോദരനും, കുട്ടിയുടെ രണ്ട് സഹോദരങ്ങള്‍ക്കും ദീര്‍ഘകാല ജയില്‍ ശിക്ഷയായിരിക്കും ലഭിക്കുക. ബലാത്സംഗം, ക്രൂരത, ഭീഷണിപ്പെടുത്തല്‍, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കല്‍ തുടങ്ങി മുപ്പത്തിയൊന്‍പതോളം കേസുകളില്‍ ഇവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
വെറും ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ തന്നെ പീഢിപ്പിക്കാന്‍ ആരംഭിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഈദ് പോലുള്ള ഒഴിവുദിനങ്ങളില്‍ ഇത് സ്ഥിരമായി നടക്കാറുണ്ടെന്നും മൊഴിയില്‍ പറയുന്നു. പിതാവും സഹോദരന്മാരും തുടര്‍ച്ചയായി ബലാത്സംഗം ചെയ്തപ്പോള്‍, മുത്തച്ഛന്റെ കൈകളില്‍ നിന്നു വരെ ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നു. മൂന്ന് മണിക്കൂറോളം നീളുന്ന ഒരു വീഡിയോയിലൂടെയാണ് പെണ്‍കുട്ടി തന്റെ ദുരവസ്ഥ കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പെണ്‍കുട്ടി ഇതെല്ലാം വിവരിക്കുമ്പോള്‍, മുഖത്ത് ഒരു വികാരവും പ്രകടിപ്പിക്കാതെയാണ് കുറ്റവാളികളായ കുടുംബാംഗങ്ങള്‍ കോടതിയില്‍ നിലകൊണ്ടത്. ഇപ്പോള്‍ 13 വയസ്സുള്ള കുട്ടി സ്‌കൂള്‍ ജീവനക്കാരോട് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അവരായിരുന്നു വിവരം സസക്സ് പോലീസിനെ അറിയിച്ചത്. അമ്മയും അച്ഛനും തന്നെ തല്ലുമെന്നും വീട്ടില്‍ പോകാന്‍ ഭയമാണെന്നുമായിരുന്നു പെണ്‍കുട്ടി സ്‌കൂള്‍ ജീവനക്കാരോട് പറഞ്ഞത്. തുടര്‍ന്ന് ആ കുട്ടി പോലീസിനോട് എല്ലാം വെളിപ്പെടുത്തി.