- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടക കക്ഷികള്‍; സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടു നല്കാന് യു.ഡി.എഫ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കക്ഷി നേതാക്കള്‍ക്ക് നിര്‍ദ്ദേശം; നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്‍
നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ സീറ്റു വിഭജനത്തില്‍ തീരുമാനം എടുക്കാനാകാതെ യു.ഡി.എഫ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും കുടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് പരിഹരിക്കാന്‍ പ്രത്യേക യോഗം കൂടാന്‍ യു.ഡി.എഫ് തീരുമാനം. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം അതിജീവിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന്‍െ്റ സീറ്റുകള്‍ വിട്ടുനല്‍കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചാല്‍ ആവശ്യം പരിഗണിക്കാമെന്ന് വിവിധ കക്ഷി നേതാക്കെള യു.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേ സമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍.
രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് യു.ഡി.എഫിലെ വിവിധ കക്ഷികള്‍ ഒരുങ്ങിക്കഴിഞ്ഞു. സംവരണ വാര്‍ഡുകള്‍ തീരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അവസാനഘട്ടത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ ശക്തി പരീക്ഷണം എന്ന നിലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ വിവിധ കക്ഷികള്‍ കാണുന്നത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനമാണ് യു.ഡി.എഫിനെ കുഴപ്പിക്കുന്നത്. ഏതാണ്ട് എല്ലാ ഘടക കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടിയ മുസ്ലീം ലീഗിന്‍െ്റ ആവശ്യം നിരസിക്കാനും യു.ഡി.എഫിനു കഴിയില്ല. ലീഗ് എല്‍.ഡി.എഫിലേക്കു ചേക്കേറുമെന്ന പ്രചരണങ്ങള്‍ ശരിയല്ലെന്ന് യു.ഡി.എഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനെ നേരിയ തോതിലെങ്കിലും നേതൃത്വം ഭയക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 21 ഇടത്തു മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനായുള്ളൂ. ഇത്തവണ ഭരണ വിരുദ്ധവികാരം ശക്തമാണെന്നും മികച്ച വിജയം നേടാനാകുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് സംസ്ഥാന ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തില്‍ വാര്‍ഡ് കമ്മിറ്റി രൂപീകരണം, കുടുംബ സംഗമങ്ങള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍ എന്നിവയെല്ലാം പ്രവര്‍ത്തകര്‍ കൃത്യമായി നടത്തുന്നുണ്ട്. വാര്‍ഡ്തലത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിക്കണമെന്നാണ് പ്രാദേശിക നേതാക്കള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവ നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന കെ.പി.സി.സിയിലെ ഭൂരിപക്ഷ അഭിപ്രായം കര്‍ശനമായി പാലിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ സജീവമാകാനും തീരുമാനിച്ചു കഴിഞ്ഞു. അതോടെ, വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന സംസ്ഥാന നേതൃനിരയിലേക്ക് കെ.സിയും എത്തുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗിന് 15 എം.എല്‍.എമാരെ നിയമസഭയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. 35 ല്‍ കുറയാതെ സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ടു വച്ചിട്ടുള്ളത്. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ക്കു പുറമേ പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി കുടുതല്‍ സീറ്റുകള്‍ നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്ക് പുറമേ കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ആവശ്യപ്പെട്ടിട്ടുണ്ട്. സി.എം.പി, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എം.പി എന്നിവരും കൂടുതല്‍ സീറ്റുകള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ നല്‍കിയ സീറ്റുകള്‍ തന്നെ നല്‍കാനാണ് യു.ഡി.എഫിന്‍െ്റ തീരുമാനം. ജെഎസ്എസും ദേശീയ ജനതാദള്‍ അടക്കമുള്ള മറ്റു കക്ഷികളും സീറ്റുകള്‍ പ്രതീക്ഷിച്ച് മുന്നണിയിലുണ്ട്. എന്നാല്‍, മുസ്ലീം ലീഗിന്‍െ്റയും കേരള കോണ്‍ഗ്രസിന്‍െ്റയും ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ശക്തി തെല്‍യിച്ചാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുന്നണിയിലെ എല്ലാ കക്ഷികളോടും യു.ഡി.എഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.