തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ സ്ഥാപിച്ച ഇന്‍ഫ്രാറെഡ് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ദി ന്യൂസ് മിനിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്. വിവിധ എക്‌സ് അക്കൗണ്ടുകളിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും, ടെലഗ്രാം ചാനലുകളിലൂടെയും ആണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ''ട്രെയ്ലര്‍'' എന്ന പേരില്‍ മുഖം ബ്ലര്‍ ചെയ്യാതെയുമാണ് പങ്കുവെക്കുന്നത്. ഇതിനൊപ്പം ടെലഗ്രാമില്‍ ചേര്‍ന്നു പണം നല്‍കിയാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. പണമടച്ചിട്ടുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ അയയ്ക്കാനുള്ള പ്രത്യേക ചാനലുകളും അവിടെ സജീവമാണ്.

ചോര്‍ന്ന വീഡിയോകളില്‍ KSFDCയുടെ ലോഗോയും, കൈരളി L3, ശ്രീ BR Entrance, നിള BL Entrance എന്നീ വാട്ടര്‍മാര്‍ക്കുകളും വ്യക്തമായി കാണാം. തിയേറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ദൃശ്യങ്ങള്‍ പുറത്തുപോവാന്‍ സാദ്ധ്യതയില്ലെന്നും അവര്‍ പ്രതികരിച്ചു. സിസിടിവി സിസ്റ്റം കെല്‍ട്രോണ്‍ ആണ് സ്ഥാപിച്ചതും പരിപാലിക്കുന്നതും ആണ്. അതായത് എല്ലാം സര്‍ക്കാര്‍ സംവിധാനം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കെ എസ് എഫ് ഡി സി. സജി ചെറിയാനാണ് വകുപ്പ് മന്ത്രി. അതിനിടെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇതുപോലെ ചോര്‍ന്നുവെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. പൊതുസുരക്ഷയ്ക്കായി സ്ഥാപിക്കുന്ന സിസിടിവികള്‍ സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്നു പോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന സാഹചര്യം ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. 17,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ''ഗീത'' എന്ന X അക്കൗണ്ടില്‍ തിയേറ്റര്‍, ഓഫീസ്, ഹോം, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ചോര്‍ന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ''തിയേറ്റര്‍ സിസിടിവി, ഹോം സിസിടിവി, ഓഫീസ് സിസിടിവി - പ്രീമിയം കളക്ഷന്‍ ലഭ്യമാണ്'' എന്ന അടിക്കുറിപ്പോടെയാണ് ഇവ പ്രചരിച്ചത്.

വിവിധ എക്‌സ് അക്കൗണ്ടുകളില്‍ തിയേറ്ററുകള്‍ക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലര്‍ ചെയ്യാതെ സെക്കന്റുകള്‍ മാത്രമുള്ള 'ട്രെയ്ലര്‍' എന്ന പേരില്‍ വിവിധ എക്‌സ് അക്കൗണ്ടുകളില്‍ പങ്കുവെക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ടെലഗ്രാം ചാനലുകളില്‍ ജോയിന്‍ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്താല്‍ അതില്‍ തന്നെ നിരവധി സബ് ചാനലുകളും കാണാന്‍ കഴിയും. തുടര്‍ന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നല്‍കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പണം അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യാന്‍ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്.

കെഎസ്എഫ്ഡിസി തിയേറ്ററുകളില്‍ സിസി ടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും, അത്തരം ദൃശ്യങ്ങള്‍ പുറത്തുപോവാന്‍ വഴിയില്ലെന്നും തിയേറ്റര്‍ അധികൃതര്‍ പറയുന്നു. കേരളത്തിലെ സിനിമാശാലകളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചോര്‍ത്തി അശ്ലീല വീഡിയോകളായി വില്‍ക്കുന്ന വന്‍ റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. പ്രേക്ഷകര്‍ അറിയാതെ, പ്രത്യേകിച്ച് ആളനക്കമില്ലാത്ത സമയങ്ങളില്‍, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഇന്‍ഫ്രാറെഡ് കാമറകള്‍ ഒപ്പിയെടുക്കുകയും, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഇവ വില്‍ക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഖങ്ങള്‍ വ്യക്തമായി കാണുന്ന ഇത്തരം നൂറുകണക്കിന് ക്ലിപ്പുകളാണ് ഓണ്‍ലൈന്‍ വിപണിയില്‍ പ്രചരിക്കുന്നത്. ഒരു വീഡിയോയ്ക്ക് 20,000 രൂപ വരെയാണ് ആവശ്യക്കാര്‍ നല്‍കാന്‍ തയ്യാറാവുന്നത്.

'ചോര്‍ന്നുപോയ ദൃശ്യങ്ങളുടെ നിഗൂഢവ്യാപാരം' (The Shady Business of Stolen Footage) എന്ന അന്വേഷണാത്മക പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ടാണിത് TNM പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നാല് മാസമായി TNM നടത്തിയ അന്വേഷണത്തില്‍, ചോര്‍ന്ന ദൃശ്യങ്ങളുടെ ഉറവിടം തിരുവനന്തപുരത്തെ മൂന്ന് തിയേറ്ററുകളാണെന്ന് കണ്ടെത്തി. സിനിമ തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിച്ച് അശ്ലീല ഉള്ളടക്കമായി വില്‍ക്കുന്ന ഈ റാക്കറ്റ് ഒരു വലിയ വിപണിക്ക് രൂപം നല്‍കിയിരിക്കുകയാണ്. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിയമപരമാണെങ്കിലും, ഈ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതും വില്‍ക്കുന്നതും പൂര്‍ണ്ണമായും നിയമവിരുദ്ധവും വ്യക്തികളുടെ അനുമതിയില്ലാത്തതുമാണ്.

ജൂലൈയില്‍, എക്‌സ് പ്ലാറ്റ്ഫോമില്‍ (മുമ്പ് ട്വിറ്റര്‍) പ്രചരിച്ച സമാനമായ വീഡിയോകളെക്കുറിച്ച് ഒരു വായനക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് പറയുന്നു. തുടര്‍ന്ന്, ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന ഏഴ് അക്കൗണ്ടുകള്‍ TNM കണ്ടെത്തി. 17,000-ല്‍ അധികം ഫോളോവേഴ്സുള്ള 'ഗീത' എന്ന ഒരു എക്‌സ് അക്കൗണ്ട് തിയേറ്ററുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ പോസ്റ്റുകളെല്ലാം ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നവയായിരുന്നു.

ഈ കണ്ടെത്തലുകള്‍ സിനിമാശാലകളിലെ പ്രേക്ഷകരുടെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ തന്നെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ശക്തമായ നിയമനടപടികള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.