ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണു വിവരം. ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ.

വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍ വദ്ര. പത്താമത്തെ വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ വദ്ര ആദ്യ സോളോ എക്‌സിബിഷന്‍ നടത്തിയിരുന്നു. 2017-ല്‍ സ്‌കൂളില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാന്‍ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്‌സിബിഷന്‍

കഴിഞ്ഞ ഏഴ് വര്‍ഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാന്‍. ഡെറാഡൂണില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ റെയ്ഹാന്‍ ലണ്ടനില്‍ നിന്നാണ് ഓറിയന്റല്‍ ആനൃന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍. വന്യജീവി, നഗരം, കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോര്‍ട്ട്ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍. മുത്തശ്ശനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും റെയ്ഹാന്റെ പഠനവിഷയങ്ങളായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം ഡല്‍ഹിയില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം ഒ പിജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദം നേടിയത്. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയാണ് അവിവാ. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെയാണ് ബന്ധമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അവിവാ. 2019ലും 2023ലും അവിവാ സ്വതന്ത്രമായി ഫോട്ടോഗ്രാഫി എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.