- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയില്‍ പി എസ് പ്രശാന്തിന്റെ ഭരണസമിതി കാട്ടിയതും വന്‍ കൊള്ളയോ? ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് എസ്‌ഐടി; അന്വേഷണം നാല് ഘട്ടങ്ങളിലായി; നിര്‍ഭയമായി മുന്നോട്ട് പോകാന്‍ എസ്ഐടിയോട് ഹൈക്കോടതി
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ല്‍ നടത്തിയ ക്രമക്കേടുകളും അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം. നാലു ഘട്ടങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. 1998 മുതല്‍ 2025 സെപ്തംബര്‍ വരെയുള്ള കാലത്തെ ക്രമക്കേടുകള്‍ അന്വേഷിക്കുകയാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി. നാലാം ഘട്ടത്തില്‍ അന്വേഷിക്കുന്നത് പ്രശാന്തിന്റെ ഭരണ സമിതി ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളാണെന്നും എസ്‌ഐടി പറയുന്നു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും എസ്‌ഐടി വ്യക്തമാക്കി. പി എസ് പ്രശാന്തിന്റെ സമയത്ത് സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക.
അതേസമയം, നാലാം ഘട്ടത്തിലും സൂക്ഷ്മമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവെന്ന് എസ്‌ഐടിയും വ്യക്തമാക്കി. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. രേഖകള്‍ മറച്ചുവെക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും എസ്‌ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നിര്‍ഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്‌ഐടി സംഘത്തലവന് ഉള്‍പ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
മാധ്യമ വിചാരണയ്ക്കെതിരെയും ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായി. അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എസ്‌ഐടി പറഞ്ഞപ്പോഴായിരുന്നു വിമര്‍ശനം. കേവലം സങ്കല്‍പ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താന്‍ അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടമാകാനും കാരണമാകും. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുര്‍ബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴില്‍ കേസന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു.




