തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. രാവിലെ മുതല്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. പവന് ഇന്ന് ഉച്ചയ്ക്ക് മാത്രം 1,600 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,10,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,35,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

വൈകുന്നേരം സ്വര്‍ണവില നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും വില ഉയരാനാണ് സാധ്യത. രാവിലെ മുതല്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. പവന് ഇന്ന് ഉച്ചയ്ക്ക് മാത്രം 1,600 രൂപ കൂടി. എന്നാല്‍ വൈകുന്നേരം 560 രൂപ പവന് കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,10,400 രൂപയാണ്.

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.

പുതുവര്‍ഷത്തിന് ശേഷം ദിനംപ്രതി സ്വര്‍ണവില ഉയരുകയാണ്. നാല് വ്യാപാര ദിനങ്ങളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ നേരിയ താഴ്ചയുണ്ടായത്. ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 200 രൂപയും വര്‍ധിച്ചു. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സ്വര്‍ണവിലയും വര്‍ധിച്ച നിലയിലാണ്. കൂടുതല്‍ സ്വര്‍ണം ബാങ്കുകളില്‍ ശേഖരിച്ച് വെക്കുന്ന സാഹചര്യം ഉണ്ട്. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയപ്പോള്‍ വൈകാതെ വിലയില്‍ താഴ്ച ഉണ്ടാകുമെന്നായിരുന്നു വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, സ്വര്‍ണവില വര്‍ധന തുടരുകയാണ്.