ന്യൂയോര്‍ക്ക്: ലോകത്തെ അതിസമ്പന്നരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉറക്കം കെടുത്തിക്കൊണ്ട് ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളിലെ അവസാനവട്ട രേഖകളും പുറത്ത്. 30 ലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും അടങ്ങുന്ന ഈ 'പാപക്കറ' പുരണ്ട രേഖകളില്‍ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെ പേരും ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലൈംഗിക കുറ്റവാളിയുമായ ഗിസ്ലൈന്‍ മാക്സ്വെല്ലുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പരിപാടിയെക്കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് പ്രത്യക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ മാതാവ് കൂടിയായ മീര നായര്‍, എപ്സ്റ്റീന്റെ പങ്കാളി ഗിസ്ലൈന്‍ മാക്‌സ്വെല്ലിന്റെ വീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തതായാണ് വെളിപ്പെടുത്തല്‍.

മാക്‌സ്വെല്ലിന്റെ വീട്ടിലെ ആ രാത്രി!

2009 ഒക്ടോബര്‍ 21-ന് പബ്ലിഷിസ്റ്റ് പെഗ്ഗി സിഗല്‍ എപ്സ്റ്റീന് അയച്ച ഇമെയിലിലാണ് മീര നായരുടെ പേരുള്ളത്. മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുടെ പ്രദര്‍ശനവും അതിനോടനുബന്ധിച്ചുള്ള പാര്‍ട്ടിയുമാണ് മാക്‌സ്വെല്ലിന്റെ വീട്ടില്‍ നടന്നത്. ഈ പാര്‍ട്ടിയാകട്ടെ കേവലം സിനിമാക്കാരുടേത് മാത്രമായിരുന്നില്ല; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് തുടങ്ങിയ വമ്പന്മാരും അവിടെ സന്നിഹിതരായിരുന്നു. സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും അതിഥികള്‍ മാക്‌സ്വെല്ലിന്റെ ആതിഥേയത്വം ആസ്വദിച്ചതായി ഇമെയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മീര നായര്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി രേഖകള്‍ പറയുന്നില്ല.

21, 2009 ഒക്ടോബര്‍ 21-ന് എപ്സ്റ്റീന് പെഗ്ഗി സിഗല്‍ അയച്ച ഒരു ഇമെയിലില്‍ ആണ് മീര നായരുടെ പേരുള്ളത്. ഇത് മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാക്സ്വെല്ലിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമുള്ളതാണെന്ന് അവര്‍ അറിയിച്ചു. 'ജിസ്ലൈനിന്റെ വീട്ടില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി... സിനിമയുടെ പാര്‍ട്ടിക്കു ശേഷം. ബില്‍ ക്ലിന്റനും ജെഫ് ബെസോസും അവിടെ ഉണ്ടായിരുന്നു... ജീന്‍ പിഗോസി, സംവിധായക മീര നായര്‍... തുടങ്ങിയവര്‍.' ഇതാണ് ഇ മെയില്‍ സന്ദേശം.

ബില്‍ ഗേറ്റ്സിനെ നാണം കെടുത്തി എപ്സ്റ്റീന്‍!

പുറത്തുവന്ന ഫയലുകളില്‍ ഏറ്റവും വിസ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെക്കുറിച്ചുള്ളതാണ്. റഷ്യന്‍ മോഡലുകളുമായുള്ള വഴിവിട്ട ബന്ധത്തിലൂടെ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചിരുന്നുവെന്നും, അദ്ദേഹം അത് മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും എപ്സ്റ്റീന്റെ കുറിപ്പുകള്‍ പറയുന്നു. ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡയ്ക്ക് അവര്‍ അറിയാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയിരുന്നു എന്ന ഗുരുതര ആരോപണവും ഇതിലുണ്ട്.

വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്സിന്റെ അവിഹിത ഇടപാടുകള്‍ക്ക് താന്‍ സൗകര്യമൊരുക്കിയതായും, ബന്ധപ്പെട്ട ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗേറ്റ്സ് ആവശ്യപ്പെട്ടതായും എപ്സ്റ്റീന്‍ അവകാശപ്പെടുന്നു. ഗേറ്റ്സ് എപ്സ്റ്റീനും മറ്റ് സ്ത്രീകള്‍ക്കുമൊപ്പം രഹസ്യ ഇടങ്ങളില്‍ നീന്തുന്ന ചിത്രങ്ങളും ഇതോടെ പുറത്തുവന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ബില്‍ ഗേറ്റ്സിന്റെ ഔദ്യോഗിക പ്രതികരണം.

റഷ്യന്‍ മോഡലുകളുമായി തുടര്‍ച്ചയായുള്ള സമ്പര്‍ക്കം മൂലം അനധികൃതമായ മരുന്നുകള്‍ ബില്‍ ഗേറ്റ്‌സിന് നല്‍കി സഹായിക്കേണ്ടി വന്നുവെന്നും ഒടുവില്‍ പുറത്ത് വന്ന ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ വിശദമാക്കുന്നത്. ബില്‍ ഗേറ്റ്‌സ് ജെഫ്രി എപ്സ്റ്റീനിനും മറ്റ് സ്ത്രീകള്‍ക്കുമൊപ്പം തിരിച്ചറിയാത്ത ഇടങ്ങളില്‍ നീന്തുന്നതായുമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബില്‍ ഗേറ്റ്‌സിന് ലൈംഗികരോഗം ബാധിച്ചതിനെക്കുറിച്ചുള്ള ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടതായും, ഭാര്യ മെലിന്‍ഡയ്ക്ക് രഹസ്യമായി നല്‍കാന്‍ ആന്റിബയോട്ടിക് ആവശ്യപ്പെടുന്നതായുമാണ് ജെഫ്രി എപ്സ്റ്റീന്‍ കുറിപ്പില്‍ വിശദമാക്കുന്നത്. വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്‌സിന്റെ അവിഹിത ഇടപാടുകള്‍ക്ക് താന്‍ സൗകര്യമൊരുക്കിയതായും എപ്സ്റ്റീന്‍ എഴുതിയിട്ടുണ്ട്.

എന്താണ് എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്?

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും രാഷ്ട്രീയക്കാരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ രേഖകള്‍. 2019-ല്‍ വിചാരണ നേരിടുന്നതിനിടെ ന്യൂയോര്‍ക്ക് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എപ്സ്റ്റീന്‍, തന്റെ മരണം കൊണ്ടും തീരാത്ത രഹസ്യങ്ങളാണ് ബാക്കിവെച്ചത്. ലോകത്തെ അതിസമ്പന്നര്‍ എങ്ങനെയാണ് നിയമത്തിന് മുകളിലൂടെ തങ്ങളുടെ വിനോദങ്ങള്‍ കണ്ടെത്തിയിരുന്നതെന്ന് ഈ 30 ലക്ഷം പേജുകള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നു.

അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ രേഖകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ മുഖംമൂടികള്‍ അഴിക്കുമെന്നുറപ്പാണ്. ഹോളിവുഡ് മുതല്‍ വൈറ്റ് ഹൗസ് വരെ നീളുന്ന എപ്സ്റ്റീന്റെ സ്വാധീനവലയം അത്രമേല്‍ ഭയാനകമായിരുന്നു. എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ ശൃംഖലയെയും കുറിച്ചുള്ള 30 ലക്ഷത്തിലധികം പേജുകള്‍, ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.