- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമസ്തയുടെ രാഷ്ട്രീയ ബോംബ്! മലപ്പുറം ജില്ല വിഭജിക്കണം; ജില്ലയില്‍ 45 ലക്ഷത്തിലധികം ജനങ്ങള്‍; എറണാകുളവും ഇടുക്കിയും പാലക്കാടും പുനര്‍നിര്‍ണ്ണയിക്കണം; നൂറാം വാര്‍ഷികത്തില്‍ പ്രമേയം പാസാക്കി സമസ്ത; തമിഴ്നാട് മാതൃകയാക്കാന്‍ നിര്‍ദ്ദേശം; ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കുമോ?

മലപ്പുറം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് കുണിയയില്‍ നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്നും കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു.
നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തില്‍ സമസ്ത ആവശ്യപ്പെട്ടു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ - പുന: നിര്‍ണ്ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയം.
പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത ആവശ്യപ്പെട്ടു.
''ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട്. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കും. പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അതു വേഗത കൂട്ടുകയും ചെയ്യും. ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം'' പ്രമയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.
പ്രവാസികള്‍ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധികളെ കുറിച്ചും പ്രവാസിവോട്ടവകാശത്തെ കുറിച്ചും യോഗത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ''അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. വിമാന ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണം'' പ്രമേയത്തില്‍ പറയുന്നു.
39 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കായി 38 ജില്ലകളുള്ള തമിഴ്നാടിന്റെ മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് സമസ്ത നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളനം പ്രമേയത്തില്‍ പറയുന്നു. നേരത്തെ മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കേരള യാത്രയിലും ഉന്നയിച്ചിരുന്നു. ജില്ലാ വിഭജനം റവന്യു സൗകര്യത്തിന് ആണ്. ജില്ലാ വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്. വിഭവങ്ങള്‍ അര്‍ഹമായ രീതിയെ ലഭിക്കാന്‍ ജില്ലാ വിഭജനം വേണം. മലപ്പുറം ജില്ലക്കാരുടെ ആവശ്യം ആയി ഇതിനെ കാണണം. മഞ്ചേരി മെഡിക്കല്‍ കോളേജിനു അടിസ്ഥാന സൗകര്യം ഇല്ലെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറം ജില്ല
1969 ജൂണ്‍ അഞ്ചിന് ചേര്‍ന്ന കേരള മന്ത്രിസഭയുടെ യോഗമാണ് ജില്ല രൂപീകരിക്കുന്നതിനുള്ള അന്തിമതീരുമാനമെടുത്തത്. ജൂണ്‍ ഏഴിന് ജില്ല രൂപവത്കരിച്ചു ഗവര്‍ണറുടെ വിജ്ഞാപനമിറങ്ങി. 1969 ജൂണ്‍ 16ന് ജില്ല ഔദ്യോഗികമായി നിലവില്‍വന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍പെട്ട പതിമൂന്ന് ഫര്‍ക്കകള്‍ ചേര്‍ത്താണ് പുതിയ ജില്ല രൂപവത്കരിച്ചത്. അന്നത്തെ ജനസംഖ്യ 13,94,000. 2011ലെ സെന്‍സസ് വിവരങ്ങളനുസരിച്ച് ഇത് 41,12,920 ആയി വര്‍ധിച്ചിട്ടുണ്ട്. മലപ്പുറത്തെ ജനസംഖ് യവര്‍ധനയുടെ നിരക്ക് 13.45 ശതമാനമാണ്. ഇതനുസരിച്ച് ഇവിടത്തെ ജനസംഖ്യ 2019ല്‍ 45 ലക്ഷം കടന്നിട്ടുണ്ടാകും.
കേരളത്തിലെ ജില്ലകള്‍ രൂപവത്കരിക്കപ്പെട്ടത് ജനസംഖ്യാടിസ്ഥാനത്തിലല്ല. ഉദാഹരണത്തിന് വയനാട് ജില്ലയിലെ ജനസംഖ്യ ഒമ്പത് ലക്ഷത്തില്‍ താഴെയാണ്; ഇടുക്കിയിലേത് 12 ലക്ഷവും. മലയോരമേഖലയെന്ന പരിഗണനയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ ജില്ലകളുടെ രൂപവത്കരണം തികച്ചും ന്യായമാണെന്ന് തെളിയിക്കുന്നു. എന്നാല്‍, ഇങ്ങനെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ രൂപവത്കരിക്കപ്പെട്ട ജില്ലയാണ് പത്തനംതിട്ട. 12 ലക്ഷത്തില്‍ താഴെയാണ് അവിടത്തെ ജനസംഖ്യ. ഇതിന്റെ നാലിരട്ടിയോളമാണ് മലപ്പുറത്തെ ജനസംഖ്യ എന്നുകൂടി ഓര്‍ക്കണം. മലപ്പുറത്തിന്റെ പകുതിപോലും ജനസംഖ്യയില്ലാത്ത മറ്റൊരു ജില്ല കൂടിയുണ്ട് കേരളത്തില്‍. ആലപ്പുഴയാണത്. 22 ലക്ഷത്തില്‍ താഴെ ജനങ്ങളേ ഇവിടെയുള്ളൂ. മലപ്പുറം കഴിഞ്ഞാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയിലെ ആകെ ജനസംഖ്യ 35 ലക്ഷത്തില്‍ താഴെയാണ്. അവിടത്തെക്കാളും 10 ലക്ഷത്തിലധികം ആളുകളുണ്ട് മലപ്പുറത്ത്.
ഒരു പുതിയ ജില്ല രൂപവത്കരിക്കപ്പെടുമ്പോള്‍ എന്തു നേട്ടമാണുണ്ടാവുക സ്വാഭാവികമായും ഉയര്‍ന്നുവരാവുന്ന ചോദ്യമാണിത്. വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പുതിയ ജില്ല ഭരണകൂടമുണ്ടാകും എന്നതുതന്നെ ഏറ്റവും പ്രധാനം. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ 45 ലക്ഷത്തോളം ജനങ്ങള്‍ക്കു വേണ്ടിയാണ് ഇതൊക്കെയുള്ളത്. ജില്ല വിഭജിക്കപ്പെടുകയാണെങ്കില്‍ 22.5 ലക്ഷം വീതംവരുന്ന ജനങ്ങള്‍ക്ക് ഈ സംവിധാനങ്ങളുടെയൊക്കെ പ്രയോജനം ലഭിക്കും.


