പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ കൊട്ടാരരഹസ്യങ്ങള്‍ പുറംലോകത്തെ ഞെട്ടിക്കുന്നു. തന്റെ മുത്തച്ഛനും പിതാവും തുടങ്ങിവെച്ച 'പ്ലഷര്‍ സ്‌ക്വാഡ്' (Pleasure Squad) എന്ന ലൈംഗിക അടിമകളുടെ സംഘത്തെ കിം പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. തടവറയ്ക്ക് സമാനമായ ഉത്തരകൊറിയയില്‍ നിന്നും ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ക്ലാസ് മുറികളില്‍ നിന്നുള്ള വേട്ടയാടല്‍

ഏകാധിപതിയെ സന്തോഷിപ്പിക്കാന്‍ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത് സ്‌കൂള്‍ ക്ലാസ് മുറികളില്‍ നിന്നാണ്. സുന്ദരികളായ പെണ്‍കുട്ടികളെ അധികൃതര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നീട് നടക്കുന്നത് ക്രൂരമായ പരിശോധനകളാണ്. കന്യകാത്വം തെളിയിക്കുന്നതിനുള്ള കഠിനമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് ഇവരെ വിധേയരാക്കും. കന്യകകളാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇവരെ ലൈംഗിക അടിമത്തത്തിനായി കൊട്ടാരത്തിലേക്ക് കൊണ്ടുപോകൂ.




ലൈംഗികതയിലൂടെ ഊര്‍ജ്ജം വലിച്ചെടുക്കല്‍!

കിം കുടുംബത്തിലെ വിചിത്രമായ വിശ്വാസങ്ങളാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ അവരുടെ 'കി' (Ki) അഥവാ ജീവശക്തി (Life-force) തനിക്ക് വലിച്ചെടുക്കാന്‍ കഴിയുമെന്നാണ് കിം വിശ്വസിക്കുന്നത്. ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഈ ക്രൂരത അനിവാര്യമാണെന്നാണ് ഇവരുടെ വിചിത്രമായ വാദം.

കരയുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

കിമ്മിനെ കാണുമ്പോള്‍ പൊട്ടിക്കരയുന്നതും ആദരവോടെ നോക്കുന്നതുമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാല്‍ ഈ കണ്ണുനീര്‍ ആരാധനയല്ല, മറിച്ച് ഭയമാണെന്ന് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ കണ്ണില്‍പ്പെട്ടാല്‍ പിന്നെ രക്ഷയില്ലെന്നും, ഏകാധിപതിയുടെ ക്രൂരതകള്‍ക്ക് വിധേയരായി ജീവിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് യാഥാര്‍ത്ഥ്യം.



1970-കളില്‍ കിം ഇല്‍ സുങ് തുടങ്ങിയ ഈ ആചാരം കിം ജോങ് ഇല്ലും തുടര്‍ന്നു. 2011-ല്‍ പിതാവിന്റെ മരണശേഷം മൂന്ന് വര്‍ഷത്തെ ദുഃഖാചരണം കഴിഞ്ഞ് കിം ജോങ് ഉന്‍ വീണ്ടും പുതിയ തലമുറയിലെ പെണ്‍കുട്ടികളെ വേട്ടയാടി തുടങ്ങുകയായിരുന്നു.

25 കന്യകകളെ ഓരോ വര്‍ഷവും കിം നേരിട്ട് തിരഞ്ഞെടുക്കും

കന്യകകളായ 25 പെണ്‍കുട്ടികളെയാണ് ഓരോ വര്‍ഷവും കിം സ്വന്തം ആവശ്യത്തിനായി നേരിട്ട് തിരഞ്ഞെടുക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകയായ യോന്‍മി പാര്‍ക്ക് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏകാധിപതിയുടെ കൊട്ടാരത്തിനുള്ളിലെ അധമമായ ആചാരങ്ങളെ തുറന്നുകാട്ടുന്നു.




പ്ലഷര്‍ സ്‌ക്വാഡിനെ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്:

മസാജ് നല്‍കുന്നവര്‍: ശാരീരിക സുഖത്തിനായി പരിശീലനം ലഭിച്ചവര്‍. പാട്ടിലൂടെയും നൃത്തത്തിലൂടെയും വിനോദിപ്പിക്കുന്ന കലാകാരികള്‍. ഏകാധിപതിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ അടിമകള്‍.

ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികളെ കിം സ്വന്തം ആവശ്യത്തിനായി മാറ്റിവെക്കും. സൗന്ദര്യം അല്പം കുറഞ്ഞവരെ താഴ്ന്ന റാങ്കിലുള്ള ജനറല്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കാഴ്ചവെക്കാനാണ് ഉത്തരവിടുക.

മാനദണ്ഡങ്ങള്‍ കടുപ്പം

ഉയരമുള്ളവരും മെലിഞ്ഞവരും പാശ്ചാത്യ ലുക്കുള്ളവരുമായ പെണ്‍കുട്ടികളോടാണ് കിമ്മിന് താല്പര്യം. എന്നാല്‍ ഇയാളുടെ പിതാവ് കിം ജോങ് ഇല്ലിന് താല്പര്യം വട്ടമുഖമുള്ള പെണ്‍കുട്ടികളോടായിരുന്നു. കുടുംബത്തില്‍ ആരെങ്കിലും ഉത്തരകൊറിയ വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമേ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കൂ.

ദാരിദ്ര്യം മുതലെടുക്കുന്ന ചതിക്കുഴി

പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഈ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഏറ്റവും ഭീകരമായ വശം. കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഉത്തരകൊറിയന്‍ ജനതയ്ക്ക് വൃത്തിയുള്ള വെള്ളമോ ഭക്ഷണമോ ലഭ്യമല്ല. ഏകാധിപതിയുടെ കൊട്ടാരത്തില്‍ എത്തിയാല്‍ മകള്‍ക്ക് പട്ടിണിയില്ലാതെ കഴിയാമല്ലോ എന്ന ചിന്തയിലാണ് പലരും ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുന്നത്.




25 കഴിഞ്ഞാല്‍ 'പുറന്തള്ളല്‍'

ഈ പെണ്‍കുട്ടികളുടെ ആയുസ്സ് 25 വയസ്സ് വരെ മാത്രമാണ്. പ്രായം കൂടുമ്പോള്‍ ഇവരെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കും. പിന്നീട് കിമ്മിന്റെ ബോഡിഗാര്‍ഡുമാര്‍ക്ക് ഇവരെ വിവാഹം കഴിച്ചു നല്‍കുകയാണ് പതിവ്. കിമ്മിന്റെ ഇപ്പോഴത്തെ ഭാര്യ പോലും പണ്ട് ഇത്തരത്തില്‍ പ്ലഷര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നവളാണെന്ന ശക്തമായ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു.

പെണ്‍കുട്ടികളുടെ ശവപ്പറമ്പ്

കിം ജോങ് ഉന്നിന്റെയും സംഘത്തിന്റെയും നിശാപാര്‍ട്ടികള്‍ വെറും വിനോദമല്ല, മറിച്ച് പെണ്‍കുട്ടികളുടെ ശവപ്പറമ്പുകളാണെന്നാണ് വെളിപ്പെടുത്തല്‍. 2008-ല്‍ രാജ്യം വിട്ട ലീ സോ-യോണ്‍ എന്ന മുന്‍ സൈനിക സംഗീതജ്ഞയാണ് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ഈ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

വസ്ത്രമഴിച്ചു മാറ്റാന്‍ ഉത്തരവ്; അടിമകളാക്കപ്പെടുന്ന കലാകാരികള്‍

ഉത്തരകൊറിയന്‍ പോളിറ്റ് ബ്യൂറോയിലെ ഉന്നതര്‍ക്കായി എല്ലാ ദിവസവും പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഇവിടെ നൃത്തം ചെയ്യാനും പാടാനും എത്തുന്ന പെണ്‍കുട്ടികള്‍ പാര്‍ട്ടിയുടെ അവസാനത്തില്‍ നഗ്‌നരാകാന്‍ നിര്‍ബന്ധിതരാകുന്നു. 'ഒരു വസ്തുവിനെയെന്ന പോലെയാണ് അവരെ കാണുന്നത്. താല്പര്യമില്ലെങ്കില്‍ പോലും ഈ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശരീരം കാഴ്ചവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു,' ലീ സോ-യോണ്‍ വെളിപ്പെടുത്തി. പുറംലോകത്തിന് മുന്നില്‍ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഈ കലാകാരികള്‍ കൊട്ടാരത്തിന്റെ അടച്ചിട്ട മുറികളില്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണ്.




'സുന്ദരിപ്പട' എന്ന പ്രൊപ്പഗണ്ട ആയുധം

2018-ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഉത്തരകൊറിയന്‍ ചിയര്‍ ലീഡര്‍മാരുടെ സംഘത്തിന് പിന്നിലും കറുത്ത സത്യങ്ങളുണ്ട്. 'സുന്ദരിപ്പട' (Army of Beauties) എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. എന്നാല്‍ ഇവര്‍ വെറും ചിയര്‍ ലീഡര്‍മാരല്ല, മറിച്ച് ശത്രുവിന്റെ ഹൃദയത്തിലേക്ക് കടന്നുചെന്ന് ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.

ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മൂന്ന് മാസം നീളുന്ന കടുത്ത പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. മറ്റ് രാജ്യങ്ങളിലെ സൗകര്യങ്ങള്‍ കണ്ട് ആകൃഷ്ടരാകാതിരിക്കാന്‍ പ്രത്യേക സൈക്കോളജിക്കല്‍ ട്രെയിനിംഗ് നല്‍കും. ഒരു നിമിഷം പോലും സ്വന്തം രാജ്യത്തെ മറക്കരുതെന്നും, പുറംലോകത്തെക്കുറിച്ച് ആരോടും സംസാരിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.




സത്യം പറഞ്ഞാല്‍ തടവറ

ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം 2006-ല്‍ നടന്നു. ദക്ഷിണ കൊറിയയില്‍ മത്സരങ്ങള്‍ക്ക് പോയി തിരിച്ചെത്തിയ 21 ചിയര്‍ ലീഡര്‍മാരെ കിം ഭരണകൂടം തടവറയിലേക്ക് അയച്ചു. ദക്ഷിണ കൊറിയയില്‍ കണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു എന്നതായിരുന്നു ഇവര്‍ ചെയ്ത 'കുറ്റം'. കണ്ട കാര്യങ്ങള്‍ രഹസ്യമായി വെക്കുമെന്ന പ്രതിജ്ഞ ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടികളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ജനത്തിന് കഞ്ഞികുടിയില്ല, കിമ്മിന് ലക്ഷങ്ങളുടെ 'ലെയ്സ്' അടിവസ്ത്രങ്ങള്‍!

സ്വന്തം ജനത പട്ടിണി കിടന്നു മരിക്കുമ്പോഴും തന്റെ അന്തഃപുരത്തിലെ പെണ്‍കുട്ടികള്‍ക്കായി ഏകാധിപതി കിം ജോങ് ഉന്‍ ഒഴുക്കുന്നത് കോടികള്‍. 2022-ല്‍ മാത്രം സ്ത്രീകളുടെ വിലകൂടിയ അടിവസ്ത്രങ്ങള്‍ (Underwear) ഇറക്കുമതി ചെയ്യാന്‍ കിം ചിലവാക്കിയത് 1,22,000 പൗണ്ട് (ഏകദേശം 1.3 കോടി രൂപ) ആണെന്ന് അന്താരാഷ്ട്ര വ്യാപാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (UN) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 45 ശതമാനം ആളുകളും പോഷകാഹാരക്കുറവ് അനുഭവിക്കുമ്പോഴാണ് ഈ ധൂര്‍ത്ത്.

പട്ടിണിയും ആഡംബരവും

ഉത്തരകൊറിയന്‍ ജനതയ്ക്ക് ശുദ്ധജലമോ ഭക്ഷണമോ ലഭ്യമല്ലെങ്കിലും കിമ്മിനും സംഘത്തിനും പഞ്ഞമില്ല. ചൈനയില്‍ നിന്നും ഏകദേശം 28 കോടി രൂപയുടെ വിദേശ മദ്യമാണ് ഇവര്‍ക്കായി എത്തിയത്. ഇതിനുപുറമെ, കൊട്ടാരത്തിലെ വിനോദങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപയുടെ വീഡിയോ ഗെയിം കണ്‍സോളുകളും ഇയാള്‍ ഇറക്കുമതി ചെയ്തു.

കണ്ണുതെറ്റിയാല്‍ വധശിക്ഷ!

രാജ്യത്ത് നിരീക്ഷണം അതീവ കര്‍ശനമാണ്. വിദേശ ടിവി ഷോകളോ സിനിമകളോ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വധശിക്ഷയാണ് കാത്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ പൗരനെയും നിരീക്ഷിക്കുന്ന കിം ഭരണകൂടം, ലോകത്ത് ഇന്നേവരെ ഒരു രാജ്യവും കാണാത്ത അടിച്ചമര്‍ത്തലാണ് സ്വന്തം ജനതയ്ക്ക് മേല്‍ പ്രയോഗിക്കുന്നത്.

ആയുധപ്രേമവും അയല്‍രാജ്യങ്ങളോടുള്ള വെല്ലുവിളിയും

സമാധാനപരമായ പുനരേകീകരണം എന്ന ലക്ഷ്യം കിം ഉപേക്ഷിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന സൈനിക ചടങ്ങില്‍ ആധുനിക ഗൈഡിംഗ് സംവിധാനങ്ങളുള്ള 50 പുതിയ മിസൈല്‍ ലോഞ്ചറുകളാണ് കിം പ്രദര്‍ശിപ്പിച്ചത്. ദക്ഷിണ കൊറിയയെയും അമേരിക്കയെയും ലക്ഷ്യമിട്ടുള്ള ആണവായുധ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ മാത്രമാണ് ഈ ഏകാധിപതിക്ക് താല്പര്യം.



ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിസൈലുകള്‍

തന്റെ പുതിയ റോക്കറ്റ് ലോഞ്ചറുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് തന്ത്രപരമായ ദൗത്യങ്ങള്‍ (Strategic mission - ആണവ ആക്രമണത്തെ സൂചിപ്പിക്കുന്നു) നിറവേറ്റാന്‍ പ്രാപ്തമാണെന്നും കിം അവകാശപ്പെടുന്നു. ജനീവയിലെ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വീണ്ടും ലോകത്തിന് ഭീഷണിയാവുകയാണ് ഈ ആണവ ഭ്രാന്തന്‍.